നിഫ്റ്റി ശരാശരികള്‍ക്ക് മുകളില്‍; 25,340 ല്‍ പിന്തുണ, ബുള്ളിഷ് ആകാന്‍ 25,450 മറികടക്കണം
നിഫ്റ്റി 41.00 പോയിൻ്റ് (0.16%) താഴ്ന്ന് 25,377.55 ലാണ് ക്ലോസ് ചെയ്തത്. ബുള്ളിഷ് ട്രെൻഡ് പുനരാരംഭിക്കുന്നതിന് സൂചിക
ഇൻട്രാഡേ റെസിസ്റ്റൻസ് ആയ 25,450 മറികടക്കണം.
നിഫ്റ്റി താഴ്ന്ന് 25,402.40 ൽ വ്യാപാരം തുടങ്ങി. സൂചിക 25,482.20 എന്ന റെക്കോർഡ് ഉയരം പരീക്ഷിച്ചെങ്കിലും നേട്ടം നിലനിർത്താനായില്ല. 25,377.55 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 25,285.60 വരെ താഴ്ന്നു. ധനകാര്യ കമ്പനികളും ബാങ്കുകളും നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് ഐടി, ഫാർമ, മെറ്റൽ, ഓട്ടോ എന്നിവയാണ്. 832 ഓഹരികൾ ഉയരുകയും 1780 ഓഹരികൾ ഇടിയുകയും 103 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റിക്ക് കീഴിൽ കൂടിയ നേട്ടം ശ്രീറാം ഫിൻ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, നെസ്‌ലെ എന്നിവയ്ക്കാണ്. കൂടുതൽ നഷ്ടം ടിസിഎസ്, എച്ച്സിഎൽ ടെക്, ഇൻഫി, ടെക് മഹീന്ദ്ര എന്നിവയ്ക്കായി.
മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 25,450ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്, പിന്തുണ 25,340 ആണ്. ബുള്ളിഷ് ട്രെൻഡ് പുനരാരംഭിക്കുന്നതിന്, സൂചിക 25,450 മറികടക്കേണ്ടതുണ്ട്. സൂചിക പ്രതിരോധ നിലയ്ക്ക് താഴെയാണെങ്കിൽ സമാഹരണം കുറച്ചു ദിവസം കൂടി തുടരാം. സൂചിക 25340 ലെവലിന് താഴെ നീങ്ങിയാൽ നെഗറ്റീവ് പ്രവണതയാകും.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 25,340 -25,260 -25,150 പ്രതിരോധം 25,450 -25,525 -25,600
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 25,350 -24,800
പ്രതിരോധം 25,850 -26350.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 561.75 പോയിൻ്റ് നേട്ടത്തിൽ 52,750.40 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ നീണ്ട വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യത കാണിക്കുന്നു. സൂചിക 52,775 ലെവലിൽ പ്രതിരോധം നേരിടുന്നു. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ
വരും ദിവസങ്ങളിൽ സൂചിക അടുത്ത ഹ്രസ്വകാല പ്രതിരോധ നിലയായ 53,400 പരീക്ഷിച്ചേക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 52,600 ലാണ്.
ഇൻട്രാഡേ സപ്പോർട്ട്
52,600 -52,400 -52,200
പ്രതിരോധം 52,935 -53,150 -53,400
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക്
പിന്തുണ 51,750 -50,700
പ്രതിരോധം 52,775 -53,400.