

നിഫ്റ്റി 108.60 പോയിന്റ് (0.47%) ഇടിഞ്ഞ് 23,203.20 ൽ ക്ലോസ് ചെയ്തു. സൂചിക 23,150 എന്ന ഇൻട്രാഡേ സപ്പോർട്ടിന് താഴെ പോയാൽ താഴേക്കുള്ള ചായ്‌വ് തുടരും.
നിഫ്റ്റി താഴ്ന്ന് 23,277.10 ൽ വ്യാപാരം തുടങ്ങി. രാവിലെ 23100.30 എന്ന താഴ്ന്ന നിലയിലെത്തി. തുടർന്ന് സൂചിക കരകയറി 23,203.20 ൽ ക്ലോസ് ചെയ്തു. റിയൽറ്റി, മെറ്റൽ, എഫ്എംസിജി, ഫാർമ മേഖലകളാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. ഐടി, ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് എന്നിവ കൂടുതൽ നഷ്ടമുണ്ടാക്കി. 1401 ഓഹരികൾ ഉയർന്നു, 1322 എണ്ണം താഴ്ന്നു, 125 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റി 50 യിൽ കൂടുതൽ നേട്ടമുണ്ടാക്കിയത് റിലയൻസ്, ബിപിസിഎൽ, ഹിൻഡാൽകോ, കോൾ ഇന്ത്യ എന്നിവയാണ്. കൂടുതൽ നഷ്ടം ഇൻഫോസിസ്, ആക്സിസ് ബാങ്ക്, ശ്രീറാം ഫിൻ, കൊട്ടക് ബാങ്ക് എന്നിവയ്ക്കാണ്.
മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ആവറേജുകൾക്ക് താഴെയാണ്. സൂചിക ദൈനംദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനേക്കാൾ താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 23,150 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ ലെവലിനു താഴെ നീങ്ങുകയാണെങ്കിൽ, വരും ദിവസങ്ങളിലും ഇടിവ് തുടരാം. ഒരു പുൾബാക്ക് റാലിക്ക്, സൂചിക 23,275 ന് മുകളിൽ നീങ്ങേണ്ടതുണ്ട്.
പിന്തുണ 23,150 -23,050 -22,950
പ്രതിരോധം 23,275 -23,360 -23,450
(15-മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,000 -22,500
പ്രതിരോധം 23,500 -24,000.
ബാങ്ക് നിഫ്റ്റി 738.10 പോയിന്റ് നഷ്ടത്തോടെ 48,540.60 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ആവറേജുകൾക്ക് താഴെയാണ്. സൂചിക ദൈനംദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനേക്കാൾ താഴെ ക്ലോസ് ചെയ്തു. മാർക്കറ്റ് ട്രെൻഡ് നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 48,670 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്, പിന്തുണ 48,300 ആണ്. സൂചിക 48,670 നു മുകളിൽ നീങ്ങിയാൽ ഇന്ന് ഒരു പിൻവാങ്ങൽ റാലി പ്രതീക്ഷിക്കാം. സൂചിക 48,300 എന്ന പിന്തുണയ്ക്ക് താഴെയായാൽ ഇന്നും ഇടിവ് തുടരാം.
ഇൻട്രാഡേ ട്രേഡർമാർക്ക്
പിന്തുണ 48,300 -48,000 -47,700
പ്രതിരോധം 48,670 -49,000 -49,400
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ട്രേഡർമാർക്ക്
പിന്തുണ 48,300 -47,250
പ്രതിരോധം 49,600 -50,700.
Read DhanamOnline in English
Subscribe to Dhanam Magazine