നിഫ്റ്റി തിരിച്ചു വരവിന് 22,950 ന് മുകളില്‍ നീങ്ങണം; സൂചകങ്ങള്‍ നെഗറ്റീവ്; 22,600 ന് താഴെ ഇടിവ് തുടരാം

ഫെബ്രുവരി 20 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
Stock Market Technical Analysis
Jose Mathew
Published on

നിഫ്റ്റി 19.75 പോയിന്റ് (0.09%) താഴ്ന്ന് 22,913.15 ൽ വ്യാപാരം അവസാനിപ്പിച്ചു. സൂചിക 22,600-22,770 സപ്പോർട്ട് സോണിന് മുകളിൽ തുടർന്നാൽ നിലവിലെ സമാഹരണം കുറച്ച് ദിവസം കൂടി തുടർന്നേക്കാം.

നിഫ്റ്റി താഴ്ന്ന് 22,821.10 ൽ വ്യാപാരം തുടങ്ങി. സൂചിക ക്രമേണ ഉയർന്ന് 22,923.80 എന്ന ഇൻട്രാഡേ ഉയരത്തിൽ എത്തി. 22,913.15 ൽ ക്ലോസ് ചെയ്തു. കൂടുതൽ നേട്ടമുണ്ടാക്കിയത് മെറ്റൽ, പി‌എസ്‌യു ബാങ്കുകൾ, ഓട്ടോ, മീഡിയ എന്നിവയാണ്. കൂടുതൽ നഷ്ടം നേരിട്ടത് ഫിനാൻഷ്യൽ സർവീസസ്, ബാങ്കുകൾ, ഐടി എന്നിവയാണ്. 1995 ഓഹരികൾ മുന്നേറി, 831 എണ്ണം താഴ്ന്നു, 78 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി പോസിറ്റീവായി തുടർന്നു. 

നിഫ്റ്റി 50യിൽ കൂടുതൽ നേട്ടമുണ്ടാക്കിയത് ശ്രീറാം ഫിനാൻസ്, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരത് ഇലക്ട്രോണിക്സ് എന്നിവയാണ്. പ്രധാന നഷ്ടം എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക് എന്നിവയ്ക്കാണ്.

മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ആവറേജുകൾക്ക് താഴെയാണ്. സൂചിക ദൈനംദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുമ്പത്തെ മെഴുകുതിരിക്കു കീഴിൽ ക്ലോസ് ചെയ്തു.  പ്രധാന പിന്തുണ 22,770 -22,600 മേഖലയിലാണ്. സൂചിക ഈ ലെവലുകൾക്ക് മുകളിൽ നിലനിന്നാൽ സമാഹരണം കുറച്ച് സെഷനുകൾ കൂടി തുടർന്നേക്കാം. സമീപകാല ഇടിവ് പുനരാരംഭിക്കാൻ സൂചിക ഈ ലെവലുകൾക്ക് താഴെ ക്ലോസ് ചെയ്യേണ്ടതുണ്ട്. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 22,950 ലാണ്. ഒരു പുൾ ബായ്ക്ക് റാലിക്ക് സൂചിക  ഈ ലെവലിനു മുകളിൽ നിലനിൽക്കണം. 

ഇൻട്രാഡേ ലെവലുകൾ 

പിന്തുണ 22,860 -22,800 -22,720

പ്രതിരോധം 22,950 -23,150 -23,150

 (15-മിനിറ്റ് ചാർട്ടുകൾ).

nifty chart
nifty chart


പൊസിഷണൽ ട്രേഡിംഗുകാർക്ക്

പിന്തുണ 22,770 -22,600 

പ്രതിരോധം 23,250 -22,800.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 235.55 പോയിന്റ് നഷ്ടത്തോടെ 49,334.55 ൽ ക്ലോസ് ചെയ്തു. സാങ്കേതിക പാരാമീറ്ററുകൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ആവറേജുകൾക്ക് താഴെയാണ്. സൂചിക ദൈനംദിന ചാർട്ടിൽ ഡോജി മെഴുകുതിരി രൂപപ്പെടുത്തി. ഇത് വിപണിയിലെ അനിശ്ചിതത്വത്തെ സൂചിപ്പിക്കുന്നു. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പ്രതിരോധം 49,750 ലാണ്. പിന്തുണ 48,750 ലും. അടുത്ത ദിശയിലേക്ക് പോകാൻ സൂചിക ഈ ലെവലുകളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് പുറത്തുകടക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, സൂചിക കുറച്ച് ദിവസത്തേക്ക് 48,750 -49,750 എന്ന ട്രേഡിംഗ് ബാൻഡിൽ സമാഹരിക്കാം. 

ഇൻട്രാഡേ ട്രേഡർമാർക്ക്

പിന്തുണ 49,150 -48,935 -48,750 

പ്രതിരോധം 49,400 -49,600 -49,800 

 (15-മിനിറ്റ് ചാർട്ടുകൾ).

bank nifty
bank nifty

പൊസിഷനൽ ട്രേഡർമാർക്ക്

പിന്തുണ 48,750 -47,750 

 പ്രതിരോധം 49,750 -50,700.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com