
നിഫ്റ്റി 10.35 പോയിന്റ് (0.04%) ഉയർന്ന് 23,668.65 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 23,800 എന്ന റെസിസ്റ്റൻസ് ലെവലിനു മുകളിൽ ക്ലോസ് ചെയ്താൽ പോസിറ്റീവ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്ന് 23,751.50 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 23,869.60 എന്ന ഇൻട്രാഡേ ഉയരം പരീക്ഷിച്ചു. സൂചിക ക്രമേണ താഴേക്ക് പോയി 23,601.40 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. 23,668.65 ൽ ക്ലോസ് ചെയ്തു.
ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച മേഖലകൾ ഐടി, ധനകാര്യ സേവനങ്ങൾ, സ്വകാര്യ ബാങ്കുകൾ എന്നിവയായിരുന്നു.
വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 643 ഓഹരികൾ മുന്നേറി, 2176 ഓഹരികൾ ഇടിഞ്ഞു, 70 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റി 50 യിൽ അൾട്രാടെക്, ബജാജ് ഫിൻസെർവ്, ട്രെൻ്റ്, ഇൻഫോസിസ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഇൻഡസ് ഇൻഡ് ബാങ്ക്, ഡോ. റെഡ്ഡീസ് , അദാനി എൻ്റർപ്രൈസസ്, കോൾ ഇന്ത്യ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. തുടർച്ചയായ ആറ് വൈറ്റ് കാൻഡിൽസ്റ്റിക്കുകൾക്കു ശേഷം സൂചിക ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി. പക്ഷേ മുമ്പത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് മൊമെന്റം ബുളളുകൾക്ക് അനുകൂലമായി തുടരുന്നു എന്നാണ്.
സൂചികയ്ക്ക് 23,800 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ ലെവലിനു മുകളിൽ ക്ലോസ് ചെയ്താൽ, വരും ദിവസങ്ങളിൽ പോസിറ്റീവ് ട്രെൻഡ് തുടരും. അല്ലെങ്കിൽ, സൂചിക കുറച്ച് ദിവസത്തേക്ക് സമാഹരണം നടത്താം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ സപ്പോർട്ട് 23600 ലാണ്.
പിന്തുണ 23,600 -23,500 -23,400
പ്രതിരോധം 23,745 -23,870 -24,000
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡർമാർക്ക്
പിന്തുണ 23,250 -22,680
പ്രതിരോധം 23,800 -24,225.
ബാങ്ക് നിഫ്റ്റി 97 പോയിന്റ് നഷ്ടപ്പെട്ട് 51,607.95 ൽ ക്ലോസ് ചെയ്തു. സാങ്കേതിക പാരാമീറ്ററുകൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എങ്കിലും സൂചിക ദൈനംദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുമ്പത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 51,750 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ ലെവലിനു മുകളിൽ ക്ലോസ് ചെയ്താൽ, സൂചിക സമീപകാല അപ്‌ട്രെൻഡ് പുനരാരംഭിക്കും. അല്ലെങ്കിൽ, സൂചിക കുറച്ച് ദിവസത്തേക്ക് ഈ ലെവലിനു താഴെ സമാഹരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ സപ്പോർട്ട് 51,500 ആണ്.
പിന്തുണ 51,500 -51,150 -50,800
പ്രതിരോധം 51,850 -52,250 -52,550
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക്
പിന്തുണ 50,600 -49,750
പ്രതിരോധം 51,750 -53,650.
Read DhanamOnline in English
Subscribe to Dhanam Magazine