
നിഫ്റ്റി 205.85 പോയിന്റ് (0.90%) നേട്ടത്താേടെ 23,163.10 ൽ ക്ലോസ് ചെയ്തു. സൂചിക സപ്പോർട്ട് നിലയായ 23,000 ന് മുകളിൽ തുടർന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്ന് 23,026.80 ൽ വ്യാപാരം തുടങ്ങി. ദിവസം മുഴുവൻ കയറ്റ പ്രവണത നിലനിർത്തി. 23,163.10 എന്ന ഇൻട്രാഡേ ഉയരത്തിൽ എത്തിയ ശേഷം 23,163.10 ൽ ക്ലോസ് ചെയ്തു. എഫ്എംസിജി ഒഴികെ എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു. റിയൽറ്റി, ഐടി, മീഡിയ, മെറ്റൽ എന്നിവയായിരുന്നു മുൻനിര നേട്ടക്കാർ. 2162 ഓഹരികൾ ഉയർന്നു, 577 എണ്ണം ഇടിഞ്ഞു, 118 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റി 50 യിൽ കൂടുതൽ നേട്ടമുണ്ടാക്കിയത് ശ്രീറാം ഫിൻ, ബെൽ, ടാറ്റാ മോട്ടോഴ്സ്, വിപ്രോ എന്നിവയാണ്. കൂടുതൽ നഷ്ടം നേരിട്ടത് മാരുതി, ഭാരതി എയർടെൽ, ഏഷ്യൻ പെയിൻ്റ്സ്, ഐടിസി എന്നിവയാണ്.
മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ആവറേജിനു മുകളിലാണ് ക്ലോസ് ചെയ്തത്. സൂചിക ദൈനംദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഇതെല്ലാം സൂചിപ്പിക്കുന്നത് മൊമെന്റം ബുള്ളുകൾക്ക് അനുകൂലമായി മാറുകയാണെന്നാണ്. സൂചികയ്ക്ക് 23,000 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ ലെവലിനു മുകളിൽ നിന്നാൽ പോസിറ്റീവ് മൊമെന്റം തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ റെസിസ്റ്റൻസ് 23,200 ലാണ്.
പിന്തുണ 23,100 -23,000 -22,900
പ്രതിരോധം 23,200 -23,300 -23,400
(15-മിനിറ്റ് ചാർട്ടുകൾ)
പിന്തുണ 23,000 -22,500
പ്രതിരോധം 23,500 -23,500.
ബാങ്ക് നിഫ്റ്റി 299.10 പോയിന്റുകളുടെ നേട്ടത്തോടെ 49,165.95 ൽ ക്ലോസ് ചെയ്തു. സാങ്കേതിക സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക അതിന്റെ ഹ്രസ്വകാല മൂവിംഗ് ആവറേജിന് മുകളിലാണ്. സൂചിക ദൈനംദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ പോസിറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചികയ്ക്ക് 48,800 ൽ ഇൻട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 49,200 ലാണ്. സൂചിക 49,200 ലെവലിനു മുകളിൽ നീങ്ങിയാൽ വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെൻഡ് തുടരാം. അല്ലെങ്കിൽ, സൂചിക ഈ ലെവലിനു താഴെ സമാഹരിക്കപ്പെട്ടേക്കാം.
ഇൻട്രാഡേ ട്രേഡർമാർക്ക്
പിന്തുണ 48,800 -48,550 -48,300
പ്രതിരോധം 49,200 -49,500 -49,800
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ ട്രേഡർമാർക്ക്
പിന്തുണ 48,000 -47,000
പ്രതിരോധം 49,600 -50,700.
Read DhanamOnline in English
Subscribe to Dhanam Magazine