ഓഹരി വിപണി: സാങ്കേതിക വിശകലനം
ഷെയർ മാർക്കറ്റിൻ്റെയും ഓഹരികളുടെയും വിശകലനത്തിൽ പരിചയസമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന പംക്തി -സാങ്കേതിക വിശകലനം
സാങ്കേതിക വിശകലനം
ഒക്ടോബർ 12ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി സാങ്കേതിക വീക്ഷണം
ഹ്രസ്വകാലപ്രവണത: സമാഹരണം
അവലോകനം: നിഫ്റ്റി 140.05 പോയിൻ്റ് (0.82%) ഉയർന്ന് 17123.60 ൽ ക്ലോസ് ചെയ്തു. മാധ്യമങ്ങൾ ഒഴികെയുള്ള എല്ലാ മേഖലകളും നല്ല ഉയർച്ച കാണിച്ചു. റിയൽറ്റി, ബാങ്കുകൾ, എഫ്എംസിജി, ഓട്ടോ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. പവർഗ്രിഡ്, ആക്‌സിസ് ബാങ്ക്, കോൾ ഇന്ത്യ,ബജാജ് ഓട്ടോ എന്നിവ കൂടുതൽ നേട്ടമുണ്ടാക്കി. അഡാനി എൻറർപ്രൈസസ്, ഏഷ്യൻ പെയിന്റ്സ്, ഡോ റെഡ്ഡീസ്, ഭാരതി എയർടെൽ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
964 ഓഹരികൾ ഉയർന്നു, 1204 എണ്ണം ഇടിഞ്ഞു, 135 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
സാങ്കേതിക നിരീക്ഷണം:17025.60ൽ വ്യാപാരം ആരംഭിച്ച സൂചിക മുകളിലേക്ക് നീങ്ങുന്നതിന് മുമ്പ് 16,960.10 എന്ന താഴ്ന്ന നിലവാരത്തിലെത്തി. പിന്നീട് ക്രമേണ ഉയർന്ന് 17,142.30 എന്ന ദിവസത്തെ ഉയർന്ന നിലവാരം പരീക്ഷിക്കുകയും ഒടുവിൽ 140.05 പോയിന്റ് നേട്ടത്തോടെ17,123.60 ൽ ക്ലോസ് ചെയ്യുകയും ചെയ്തു. ആക്കസൂചകങ്ങൾ ദൗർബല്യം സൂചിപ്പിക്കുന്നു. പ്രതിദിന ചാർട്ടിൽ, വെളുത്ത മെഴുകുതിരി രൂപപ്പെട്ടു. ഇതു തല്ലേണ്ണ മെഴുകുതിരിയുടെ ഉള്ളിൽ പെട്ടു. ഇത് ഒരു ബുള്ളിഷ് ഹറാമി പാറ്റേൺ പോലെ കാണപ്പെടുന്നു. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് ബെയറിഷ് ട്രെൻഡ് റിവേഴ്സ് ചെയ്യുമെന്നാണ്. കൂടുതൽ സ്ഥിരീകരണത്തിനായി, വരുന്ന ദിവസം സൂചിക മുൻ ദിവസത്തെ ഉയർന്ന നിലവാരത്തിന് മുകളിൽ ക്ലോസ് ചെയ്യണം. സമീപകാലത്തെ താഴ്ന്നനിലയായ 16,950 നിഫ്റ്റിക്ക് ഇൻട്രാഡേ പിന്തുണയായി പ്രവർത്തിക്കുന്നു. സൂചിക ഈ നിലയ്ക്ക് താഴെ ക്ലോസ്ചെയ്താൽ, മാന്ദ്യം പുനരാരംഭിക്കാം.17,142ന് മുകളിൽ, പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം.
യൂറോപ്യൻ വിപണി താഴ്ചയിൽ അവസാനിച്ചെങ്കിലും യുഎസ് വിപണികൾ പോസിറ്റീവ് ചായ് വിൽ ക്ലോസ് ചെയ്തു. ഏഷ്യൻ വിപണികൾ താഴ്ചയിലാണു വ്യാപാരം നടത്തുന്നത്. രാവിലെ വ്യാപാരത്തിൽ എസ്‌ജിഎക്‌സ് നിഫ്റ്റി 17042 എന്ന നിലയിലാണ്. നിഫ്റ്റി ഇന്ന് ഒരു ഫ്ലാറ്റ് നോട്ടോടെ തുറന്നേക്കാം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17040 -16950-16875
റെസിസ്റ്റൻസ് ലെവലുകൾ 17142-17200-17270(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 16700- 16300
റെസിസ്റ്റൻസ് ലെവലുകൾ 17350-18000(ഡെയ്‌ലി ചാർട്ടുകൾ).
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത: സമാഹരണം
ബാങ്ക് നിഫ്റ്റി 406.10 പോയിന്റ് നേട്ടത്തിൽ 39,118.55 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ ദുർബല പ്രവണതയെ സൂചിപ്പിക്കുന്നു, സൂചിക അഞ്ച്, പതിനഞ്ച് ദിവസത്തെ മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. ഡെയ്‌ലി ചാർട്ടിൽ, വെളുത്ത മെഴുകുതിരി രൂപപ്പെട്ടു. ദിവസത്തിലെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. ഇതെല്ലാം അല്പം പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 39,300 ൽ പ്രതിരോധമുണ്ട്. ഈ നിലയ്ക്ക് മുകളിൽ സൂചിക ക്ലോസ് ചെയ്താൽ ഹ്രസ്വകാല ട്രെൻഡ് പോസിറ്റീവ് ആയി മാറും. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് കൂടി സമാഹരണം തുടരാം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 39,000-38,800-38,600
റെസിസ്റ്റൻസ് ലെവലുകൾ 39,200-39,400-39,600(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 38000 - 37000
റെസിസ്റ്റൻസ് ലെവലുകൾ 39,300-40,600 (ഡെയിലി ചാർട്ടുകൾ).
പൊസിഷണൽ ഹ്രസ്വകാല പിന്തുണ ലെവലുകൾ 38,000 - 37,000
റെസിസ്റ്റൻസ് ലെവലുകൾ 39,300-40,600 (പ്രതിദിന ചാർട്ടുകൾ).
സാങ്കേതിക കാഴ്ചപ്പാട്
ബജാജ് ഓട്ടാേ
പ്രതിദിന ചാർട്ടിൽ, സ്റ്റോക്ക് റെസിസ്റ്റൻസ് ലെവലിന് സമീപം ക്ലോസ് ചെയ്തു. ഒരു ബ്രേക്ക്ഔട്ട് ഉടൻ പ്രതീക്ഷിക്കാം.
ഓഹരിവില 4131 രൂപയിൽ നിന്ന് 3461 ആയി തിരുത്തൽ നടത്തിയതായി ഡെയ്‌ലി ചാർട്ട് കാണിക്കുന്നു. ഇപ്പോൾ 3520-3640 മേഖലയിൽ സമാഹരണത്തിലാണ്. സമീപകാലത്തെ ഡൗൺ-ചാനൽ പാറ്റേണിൽ നിന്ന് ഓഹരി പുറത്തുകടന്നു. കൂടാതെ, ആക്കസൂചകങ്ങൾ പോസിറ്റീവ് ചായ് വ് സൂചിപ്പിക്കുന്നു. അവസാന ക്ലോസിംഗ് ' വില 3640 എന്ന പ്രതിരോധ ലെവലിനടുത്തായിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് 3640 ന് മുകളിൽ ക്ലോസ് ചെയ്താൽ സ്റ്റോക്കിന് കൂടുതൽ മുകളിലേക്ക് നീങ്ങാൻ കഴിയുമെന്നാണ്. അടുത്ത ഹ്രസ്വകാല പ്രതിരോധം 3900 ലെവലിൽ.
സാങ്കേതിക വിശകലന പദാവലി
മെഴുകുതിരി വിശകലനം 5
(Candlestick Analysis 5)
തൂങ്ങുന്ന മനുഷ്യൻ മെഴുകുതിരി
വിപണിയുടെ ഗതി മാറുന്നു എന്നു കാണിക്കുന്ന മെഴുകുതിരി പാറ്റേണുകളാണ് തൂങ്ങുന്ന മനുഷ്യനും ചുറ്റികയും (Hanging man candlestick, and hammer patterns). അതിനാൽ, രണ്ടു പാറ്റേണും ഒരേ ആകൃതിയിലാണ്. എന്നാൽ ഒന്ന് താഴോട്ടും അടുത്തതു മുകളിലേക്കുമുള്ള പ്രവണത കാണിക്കുന്നു.
തൂങ്ങുന്ന മനുഷ്യൻ ഉയർച്ചയ്ക്കു ശേഷം ഉണ്ടാകുന്ന മെഴുകുതിരി പാറ്റേണുകളാണ്. ഇതിന് ഒരു ചെറിയ യഥാർത്ഥ ശരീരവും യഥാർത്ഥ ശരീരത്തേക്കാൾ ഇരട്ടിയിലേറെ വലിപ്പമുള്ള നീണ്ട താഴത്തെ നിഴലും ഉണ്ടായിരിക്കണം. തൂങ്ങുന്ന മനുഷ്യൻ ഒന്നുകിൽ പച്ച (ബുള്ളിഷ്) അല്ലെങ്കിൽ ചുവപ്പ് (ബെയറിഷ്) ആകാം. ചുവന്ന മെഴുകുതിരി ദുർബലമായ വിപണിയുടെ സൂചന നൽകുന്നു. ഉയർച്ചയുടെ സമയത്ത് വാങ്ങുന്നവരുടെ ശക്തി നഷ്ടപ്പെടുന്നതായി ഈ പാറ്റേൺ സൂചിപ്പിക്കുന്നു. വാങ്ങുന്നവർക്ക് നിയന്ത്രണം നഷ്‌ടപ്പെട്ടുവെന്ന് ഇതിനർത്ഥമില്ല, പക്ഷേ ആക്കം കുറയുന്നുവെന്നതിന്റെയും സ്റ്റോക്ക് അല്ലെങ്കിൽ സൂചിക അതിന്റെ ദിശ മാറ്റാൻ പോകുന്നതിന്റെയും ആദ്യ സൂചനയായിരിക്കാം ഇത്. മിക്ക നിക്ഷേപകരും വില അതിന്റെ പാരമ്യത്തിലെത്തിയതായി വിശ്വസിക്കുന്നു.
അടുത്ത സെഷനിൽ, തല തിരിഞ്ഞ ചുറ്റിക (Inverted Hammer).