സൂചികകള്‍ മുന്നേറ്റത്തില്‍, നിഫ്റ്റി 13000ത്തിനു മുകളില്‍

അവധിക്കു ശേഷം ഇന്നു വ്യാപാരം തുടങ്ങുമ്പോൾ സൂചികകൾ ദൗർബല്യം കാണിച്ചെങ്കിലും അരമണിക്കൂറിനകം നല്ല ഉയരത്തിലെത്തി. നിഫ്റ്റി 13,070 വരെ ഉയർന്നു. ഉയർച്ച തുടരുമെന്നാണു സൂചന. സ്മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികളിൽ നിക്ഷേപക താൽപര്യം വർധിച്ചു.

സ്റ്റീൽ വില കൂട്ടുമെന്ന റിപ്പോർട്ടുകൾ ടാറ്റാ സ്റ്റീൽ അടക്കം സ്റ്റീൽ കമ്പനി ഓഹരികൾക്കു നേട്ടമായി. നവംബറിലെ വാഹന വിൽപന പ്രതീക്ഷയിലും കുറവായത് മാരുതിയുടെ വില താഴ്ത്തി.എന്നാൽ കയറ്റുമതി വളർച്ച 29 ശതമാനം ആയതും ആഭ്യന്തര വിൽപന നാലു ശതമാനം കൂടിയതും പ്രതീക്ഷാജനകമാണെന്ന അറിവിൽ വില തിരിച്ചുകയറി. ബാങ്ക്, ഐടി, ഓട്ടോ ഓഹരികൾ ഉയർച്ചയിലാണ്. ഫെഡറൽ ബാങ്ക് ഓഹരികൾ മൂന്നര ശതമാനം കയറി.

നവംബറിലെ ഫാക്ടറി ഉൽപാദന പി എം ഐ തലേമാസത്തേക്കാൾ കുറവായി. ഒക്ടോബറിൽ 58.3 ആയിരുന്ന പി എം ഐ 56.1 ആയി.

ഡോളറിൻ്റെ ദൗർബല്യം തുടരുന്നു. ഇന്നു രാവിലെ 24 പൈസ താണ് 73.81 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീടു ഡോളർ 73.59 ലേക്കു താണു.

വിദേശത്തു സ്വർണം ഔൺസിന് 1785 ഡോളറായി. കേരളത്തിൽ പവന് 160 രൂപ കയറി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it