താഴ്ന്നു തുടങ്ങി, പിന്നെ ചാഞ്ചാട്ടം

ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഗണ്യമായ താഴ്ചയിലാണ് ഇന്ന് ഇന്ത്യൻ ഓഹരികൾ തുടങ്ങിയത്. പിന്നീടു ശക്തമായി തിരിച്ചുകയറിയെങ്കിലും അതു നിലനിർത്താനായില്ല.

ബാങ്കുകൾ ഇന്നും താഴോട്ടു നീങ്ങി. കടപ്പത്ര വില താഴുന്നതും കിട്ടാക്കടങ്ങൾ വർധിക്കുമെന്ന സൂചനയും കാരണമായി. നിഫ്റ്റി 0.3 ശതമാാനം താണപ്പോൾ ബാങ്ക് നിഫ്റ്റി 1.4 ശതമാനം താഴ്ചയിലായിരുന്നു.
ബ്രിട്ടനിലെ വിൽപന കുറഞ്ഞത് ടാറ്റാ മോട്ടോഴ്സിൻ്റെ വില താഴ്ത്തി.
സ്വർണവില ഇടിയുന്നത് സ്വർണപ്പണയ ബിസിനസ് കൂടുതലുള്ള എൻബിഎഫ്സികൾക്കും ബാങ്കുകൾക്കും ക്ഷീണമാണ്. വില കൂടുതൽ താണാൽ പണയം തിരിച്ചെടുക്കൽ കുറയും.
ലോക വിപണിയിൽ സ്വർണം ഔൺസിന് 1692 ഡോളറിനടുത്താണ്. കേരളത്തിൽ പവന് 280 രൂപ കുറഞ്ഞ് 33,160 രൂപയായി. ഈ മാസം പവന് 1280 രൂപ താണു. ജനുവരി ആദ്യത്തിലെ ഉയർന്ന വിലയിൽ നിന്ന് 5240 രൂപ താഴെയാണു പവനു വില.
ഡോളർ ഇന്നു രാവിലെ ഉയർച്ചയോടെ തുടങ്ങി. 72.97 രൂപയിലാണു ഡോളർ വ്യാപാരം ആരംഭിച്ചത്. തലേ ദിവസത്തേക്കാൾ 14 പൈസ കൂടുതൽ. പിന്നീട് 72.82 രൂപയിലേക്കു താണു.
പത്തു വർഷ സർക്കാർ കടപ്പത്രത്തിനു 6.18 ശതമാനം നിക്ഷേപനേട്ടം കിട്ടത്തക്കവിധം വില ഉയർന്നെങ്കിലും പിന്നീടു വില താണു. 6.226 ലേക്കു നിക്ഷേപനേട്ടം കയറി
ക്രൂഡ് ഓയിൽ വില അൽപം താണെങ്കിലും 67 ഡോളറിനു മുകളിലാണ് ബ്രെൻ്റ് ഇനം ക്രൂഡ്. ക്രൂഡ് വിലക്കയറ്റം ഒഎൻജിസിയുടെ ഓഹരി വില ഉയർത്തി. എന്നാൽ ഏഷ്യൻ പെയിൻ്റ്സ് അടക്കമുള്ള പെയിൻ്റ് കമ്പനികൾ താഴോട്ടു പോയി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it