റിക്കാർഡിട്ടു തുടങ്ങി, ബാങ്കുകൾ വലിച്ചു താഴ്ത്തി

റിക്കാർഡ് ഉയരത്തിൽ തുടക്കമിട്ട ഓഹരി സൂചികകൾ ആ നേട്ടമെല്ലാം കളയുന്നതാണ് ഇന്ന് ആദ്യമണിക്കൂറിൽ ഓഹരി വിപണിയിൽ കണ്ടത്. ബാങ്കുകളാണ് വിപണിയെ വലിച്ചു താഴ്ത്തിയത്. 300 പോയിൻ്റ് നേട്ടത്തിിൽ നിന്നു സെൻസെക്സ് 100 പോയിൻ്റ് താഴ്ചയിലെത്തി.
റിസർവ് ബാങ്കിൻ്റെ പഠന സമിതി നിർദ്ദേശിച ബാങ്കിoഗ് ലൈസൻസ് പരിഷ്കാരങ്ങൾ എൻ ബി എഫ് സി കളുടെ ഓഹരി വില ഉയർത്തി. എന്നാൽ ഇൻഡസ് ഇൻഡ് ഒഴിച്ചുള്ള ബാങ്ക് ഓഹരികൾക്കു വില താഴുകയാണു ചെയ്തത്. ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ബാങ്ക് നിഫ്റ്റി ഒരു ശതമാനം താഴ്ചയിലായി.
ഡോ.റെഡ്ഡീസ്, കാഡില, സൺ തുടങ്ങിയ ഫാർമ ഓഹരികൾ നേട്ടത്തിലാണ്
ശ്രേയ് ഇൻഫ്രാസ്ട്രക്ചർ ഫിനാൻസിൽ പ്രത്യേക ഓഡിറ്റിംഗിനു റിസർവ് ബാങ്ക് നടപടി തുടങ്ങി. ലക്ഷ്മി വിലാസ് ബാങ്കിൽ മൂന്നു ശതമാനത്തോളം ഓഹരി ശ്രേയ്ക്ക് ഉണ്ടായിരുന്നു. ഐ എൽ ആൻഡ് എഫ് എസിൻ്റെ തകർച്ചയുടെ അവസരത്തിൽ ശ്രേയും ചില്ലറ പ്രശ്നങ്ങൾ നേരിട്ടിരുന്നു. പിന്നീട് ഏതെങ്കിലും ബാങ്കിലോ വലിയ എൻ ബി എഫ് സിയിലോ ലയിക്കാൻ ശ്രമിച്ചു. പക്ഷേ നടന്നില്ല. കോൽക്കത്ത ആസ്ഥാനമായുള്ള കമ്പനിയുടെ സാരഥി ഹേമന്ത് കനോറിയ ആണ്.