Begin typing your search above and press return to search.
വീണ്ടും ആവേശത്തുടക്കം, നിഫ്റ്റി 15,400 കടന്നു

ആവേശത്തോടെ മറ്റൊരു വ്യാപാര ദിനം തുടങ്ങി. സെൻസെക്സ് 250 പോയിൻ്റ് നേട്ടത്തിലായിരുന്നു തുടക്കം. പിന്നീടു കുറേക്കൂടി കയറിയെങ്കിലും ലാഭമെടുക്കലിനുള്ള വിൽപന സമ്മർദം സൂചികകളെ താഴ്ത്തി. നിഫ്റ്റി ഇതാദ്യമായി 15,400 കടന്നു.
തിങ്കളാഴ്ച കുതിപ്പിന് നേതൃത്വം നൽകിയ ബാങ്കുകളിലും ധനകാര്യ കമ്പനികളിലുമായിരുന്നു വിൽപന കുടുതൽ.
പെട്രോളിയം, സ്റ്റീൽ, മെറ്റൽ ഓഹരികൾക്ക് ഇന്നു രാവിലെ നല്ല കയറ്റമുണ്ടായി.
ഫ്യൂച്ചർ ഗ്രൂപ്പിൻ്റെ മേധാവി കിഷോർ ബിയാനിക്കും കുടുംബാംഗങ്ങൾക്കും ഓഹരി വിപണിയിൽ പ്രവർത്തിക്കുന്നതിനു സെബി ഉത്തരവായ വിലക്ക് സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു.
സർക്കാർ കടപ്പത്രങ്ങളുടെ വില വീണ്ടും കുറഞ്ഞു. പലിശ നിരക്ക് കൂടുമെന്ന അനുമാനത്തിലാണിത്.
ഡോളർ ഇന്നും താണു. 72.65 രൂപയായി ഡോളർ നിരക്ക്.
ക്രൂഡ് ഓയിൽ വില വീണ്ടും കൂടി 63.68 ഡോളർ ആയി. പശ്ചിമേഷ്യയിലെ സംഘർഷ നിലയാണ് കാരണം.
ലോക വിപണിയിൽ സ്വർണ വില 1825 ഡോളറിലേക്കു കയറി. കേരളത്തിൽ സ്വർണ വില മാറ്റമില്ല. പവന് 35,400 രൂപയാണ് അഞ്ചു ദിവസമായി.
Next Story