സൂചികകൾ കയറുന്നു; ലോഹ വില കുതിക്കുന്നു

ഓഹരികളെ ഉയർത്തിക്കൊണ്ട് വിദേശ നിക്ഷേപം കൂടുന്നു. ഇന്നു നിഫ്റ്റി തുടക്കത്തിൽ തന്നെ 13,700-നു മുകളിൽ കയറി. സെൻസെക്സ് 46,700നു മുകളിലാണ്.

ലോഹങ്ങളുടെ വിലക്കയറ്റം തുടരുകയാണ്. 2021-ലേക്കും സ്റ്റീൽ, ചെമ്പ്, അലൂമിനിയം വിലകൾ കൂടുമെന്നാണു നിഗമനം.

അൾട്രാടെക്, എസിസി, അംബുജ തുടങ്ങിയ സിമൻറ് കമ്പനികൾ കുതിച്ചു. ബജാജ് കാപ്പിറ്റലിനം വില കയറി.

ഡോളർ വിനിമയ നിരക്ക് താഴുകയാണ്. ഡോളർ സൂചിക 90-നു താഴേക്കു വീഴാൻ സാധ്യതയുണ്ട്. ഡോളറിൻ്റെ ദൗർബല്യം സ്വർണത്തിനു കരുത്തായി. സ്വർണം ഔൺസിന് 1867 ഡോളറിലേക്കു കയറി.

ക്രൂഡ് ഓയിൽ വില വീണ്ടും കയറുകയാണ്. ബ്രെൻ്റ് ഇനം ഏഷ്യൻ വ്യാപാരത്തിൽ 51.60 ഡോളറിലാണ്. കയറ്റം തുടർന്നാൽ എണ്ണകമ്പനികൾ പെട്രോൾ, ഡീസൽ വില വർധിപ്പിക്കും.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it