ഉത്തേജനമില്ലാതെ ചാഞ്ചാടി വിപണി, കേരള കമ്പനികളിലും ആലസ്യം, ഈ പോക്ക് എങ്ങോട്ട്

എന്‍.എസ്.ഇ മിഡ്ക്യാപ് സൂചിക 0.34 നേട്ടമുണ്ടാക്കിയപ്പോള്‍ സ്‌മോള്‍ക്യാപ് സൂചിക 0.13ഇടിവ് രേഖപ്പെടുത്തി
ഉത്തേജനമില്ലാതെ ചാഞ്ചാടി വിപണി, കേരള കമ്പനികളിലും ആലസ്യം, ഈ പോക്ക് എങ്ങോട്ട്
Published on

വലിയ തോതിലുള്ള ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. അതേസമയം, നിഫ്റ്റിയ്ക്ക്‌ 25,800 എന്ന നിലവാരത്തിന് മുകളില്‍ തുടരാനായി. പുതിയ ഉത്തേജകങ്ങളില്ലാത്തത് വിപണിയെ വല്ലാതെ ബാധിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിപണി ഇടിവിലാകുന്നത്. സെന്‍സെക്‌സ് 78 പോയിന്റ് ഇടിഞ്ഞ് 84,481.81ലും നിഫ്റ്റി 3 പോയിന്റ് ഇടിഞ്ഞ് 25,815.55-ലും ക്ലോസ് ചെയ്തു. എന്‍.എസ്.ഇ മിഡ്ക്യാപ് സൂചിക 0.34 നേട്ടമുണ്ടാക്കിയപ്പോള്‍ സ്‌മോള്‍ക്യാപ് സൂചിക 0.13ഇടിവ് രേഖപ്പെടുത്തി.

Performance of Nifty Indices

നിഫ്റ്റി ബാങ്ക് 14 പോയിന്റ് ഇടിഞ്ഞ് 58,913-ല്‍ ക്ലോസ് ചെയ്തു.

ഓഹരികളുടെ കയറ്റവും ഇറക്കവും

ഇന്‍ഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഐടി ഓഹരികള്‍ വിപണിക്ക് താങ്ങായപ്പോള്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ പ്രമുഖ ഓഹരികള്‍ വിപണിയെ താഴേക്ക് വലിച്ചു.

സെബി എക്‌സ്‌പെന്‍സ് റേഷ്യോ പരിഷ്‌കരിച്ചതിനെത്തുടര്‍ന്ന് അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ ഇന്ന് വന്‍ ലാഭമുണ്ടാക്കി. എച്ച്.ഡി.എഫ്.സി എ.എം.സി 7 ശതമാനം വര്‍ധന രേഖപ്പെടുത്തി. കനറ റൊബേകോ എട്ട് ശതമാനത്തിനു മുകളില്‍ ഉയര്‍ന്നു.

പുനെയില്‍ 1,020 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് മാക്‌സ് ഹെല്‍ത്ത്കെയര്‍ ഓഹരികള്‍ 2 ശതമാനം മുന്നേറ്റം രേഖപ്പെടുത്തി. യുഎസ് എഫ്.ഡി.എയുടെ നടപടിയെത്തുടര്‍ന്ന് സണ്‍ ഫാര്‍മ 3 ശതമാനം ഇടിഞ്ഞു.

വെള്ളി വില റെക്കോര്‍ഡ് ഉയരത്തിലെത്തിയതോടെ ഹിന്ദുസ്ഥാന്‍ സിങ്ക് 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.

വ്യക്തിഗത ഓഹരികളെടുത്താല്‍ മീഷോ ഓഹരി വില 9 ശതമാനം ഉയര്‍ന്നു. ഇതോടെ മീഷോയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നു.

സ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍ ഓഹരികള്‍ വിറ്റഴിച്ചത് ഓല ഇലക്ട്രിക് ഓഹരികളെ ഇന്നും 5 ശതമാനം ഇടിവിലാക്കി.

1,330 കോടി രൂപയുടെ കരാര്‍ ലഭിച്ചതോടെ ആന്റണി വേസ്റ്റ് ഹാന്‍ഡലിംഗ്‌ ഓഹരി വില 18 ശതമാനം കുതിച്ചുയര്‍ന്നു.

കേരള കമ്പനികളും ആലസ്യത്തില്‍

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഫെഡറല്‍ ബാങ്ക്, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, കേരള ആയുര്‍വേദ, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് മൈക്രോഫിന്‍, പാറ്റ്‌സ്പിന്‍ ഇന്ത്യ, ടി.സി.എം തുടങ്ങിയ ചുരുക്കം കമ്പനികള്‍ മാത്രമാണ് ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിച്ചത്.

Performance of Kerala Companies
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

അബേറ്റ് എ.എസ് ഇന്‍ഡസ്ട്രീസാണ് ഇന്ന് വീഴ്ചയില്‍ മുന്നില്‍. ഓഹരി വില 7.25 ശതമാനം ഇടിഞ്ഞു. യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് അഞ്ച് ശതമാനം ഇടിവിലാണ്.

ആഡ്‌ടെക് സിസ്റ്റംസ്, എ.വി.റ്റി നാച്വറല്‍സ് എന്നിവ മൂന്ന് ശതമാനത്തിനു മുകളില്‍ ഇടിവിലാണ്.

Indian markets end weak for third day amid lack of triggers; Kerala-based stocks remain sluggish

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com