ബംപര്‍ ലിസ്റ്റിംഗുമായി മീഷോ! എക്വിസ്, വിദ്യ വയേഴ്‌സ് എന്നിവയും കന്നി അങ്കം കുറിച്ചു, നിക്ഷേപകര്‍ക്ക് കിട്ടിയ നേട്ടം ഇങ്ങനെ

മൂന്ന് ഐ.പി.ഒകള്‍ക്കും നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്‌
ബംപര്‍ ലിസ്റ്റിംഗുമായി മീഷോ! എക്വിസ്, വിദ്യ വയേഴ്‌സ് എന്നിവയും കന്നി അങ്കം കുറിച്ചു, നിക്ഷേപകര്‍ക്ക് കിട്ടിയ നേട്ടം ഇങ്ങനെ
Published on

ഇ-കൊമേഴ്‌സ് സ്ഥാപനമായ മീഷോ ഉള്‍പ്പെടെ മൂന്ന് ഓഹരികള്‍ ഇന്ന് വിപണിയില്‍ കന്നി വ്യാപാരം നടത്തി. ബംപര്‍ ലിസ്റ്റിംഗുമായി മീഷോയാണ് വിപണിയിലെ താരമായത്. എക്വിസ് മോശമല്ലാത്ത പ്രകനം കാഴ്ചവച്ചപ്പോള്‍ വിദ്യാ വയേഴ്‌സ് ഇഷ്യു പ്രൈസില്‍ ലിസ്റ്റ് ചെയ്തു.

46% നേട്ടവുമായി മീഷോ

ലിസ്റ്റിംഗില്‍ മീഷോ ഓഹരികള്‍ നിക്ഷേപകര്‍ക്ക് 46 ശതമാനത്തിലധികം നേട്ടം ആണ് സമ്മാനിച്ചത്. 111 രൂപ ഇഷ്യൂ വിലയുണ്ടായിരുന്ന മീഷോ ഓഹരികള്‍ എന്‍.എസ്.ഇയില്‍ 162.50 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. അതായത് ഇഷ്യൂ വിലയേക്കാള്‍ 46.40 ശതമാനം കൂടുതല്‍. ബി.എസ്.ഇയില്‍ 161.20 രൂപയിലും ലിസ്റ്റ് ചെയ്തു.

5,421.20 കോടിയുടെ ഐ.പി.ഒയ്ക്ക് നിക്ഷേപകരില്‍ നിന്ന് അവിശ്വസനീയമായ പ്രതികരണമാണ് ലഭിച്ചത്. മൊത്തം ഇഷ്യൂ 79.03 മടങ്ങ് അധികമായി സബ്‌സ്‌ക്രൈബ് ചെയ്തു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ-ഏജ് ടെക് കമ്പനിയായിട്ടും മീഷോയ്ക്ക് ലഭിച്ച ഈ സ്വീകാര്യത ഇന്ത്യന്‍ ഇ-കൊമേഴ്സ് വിപണിയുടെ വളര്‍ച്ചയില്‍ നിക്ഷേപകര്‍ക്കുള്ള അടിയുറച്ച വിശ്വാസമാണ് വ്യക്തമാക്കുന്നത്.

ഹ്രസ്വകാല നിക്ഷേപകര്‍ക്ക് ലിസ്റ്റിംഗ് ദിനത്തിലെ ലാഭം ബുക്ക് ചെയ്യാമെന്നും ദീര്‍ഘകാല കാഴ്ചപ്പാടുള്ളവര്‍ക്ക് ഓഹരി നിലനിര്‍ത്താമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.

എക്വിസ് 13% ഉയര്‍ന്നു

എക്വിസ് ഓഹരികള്‍ 13 ശതമാനം പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത്. 124 രൂപ വിലയുള്ള എക്വിസ് ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും 140 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. ലിസ്റ്റിംഗിനു ശേഷം ആദ്യ മണിക്കൂറില്‍ ഓഹരി വില 148 രൂപ വരെ ഉയരുകയും ചെയ്തു. എക്വിസ് ഐ.പി.ഒയ്ക്കും മികച്ച പ്രതികരണമായിരുന്നു നിക്ഷേപകരില്‍ നിന്ന് ലഭിച്ചത്. ഐ.പി.ഒ 104.3 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്തു. 921.81 കോടി രൂപയാണ് ഐ.പി.ഒ വഴി സമാഹരിച്ചത്. ലിസ്റ്റിംഗിനു ശേഷം എക്വിസിന്റെ വിപണി മൂല്യം 9,500 കോടി രൂപയായി ഉയര്‍ന്നു.

ഇഷ്യു വിലയില്‍ നിന്ന് അനങ്ങാതെ വിദ്യ വയേഴ്‌സ്

പ്രീമിയം നേട്ടം പ്രതീക്ഷിച്ചിരുന്ന നിക്ഷേപകരെ നിരാശപ്പെടുത്തിക്കൊണ്ടാണ് വിദ്യ വയേഴ്‌സ് ലിമിറ്റഡ് ഓഹരികള്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. ഐ.പി.ഒയ്ക്ക് ഉയര്‍ന്ന സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചെങ്കില്‍ ഓഹരികള്‍ ഇഷ്യൂ വിലയായ 52 രൂപയില്‍ല് തന്നെ ലിസ്റ്റ് ചെയ്തു.

ബി.എസ്.ഇയില്‍ 52 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരികള്‍ പിന്നാട് 5 ശതമാനം മുന്നേറ്റം നടത്തി. ഓഹരി വില 54.60 രൂപയില്‍ എത്തി.

വൈന്‍ഡിംഗ്, കണ്ടക്ടിവിറ്റി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയുടെ 300 കോടി രൂപയുടെ ഐ.പി.ഒയ്ക്ക് 26.59 മടങ്ങ് അധികമായിരുന്നു സബ്‌സ്‌ക്രിപ്ഷന്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com