ഓഹരി വിപണിയുടെ മുന്നേറ്റത്തിന് പിന്നില്‍ ആര്? അവര്‍ വില്‍പ്പന നടത്തിയാല്‍ എന്ത് സംഭവിക്കും?

ഓഹരി വിപണിയുടെ മുന്നേറ്റത്തിന് പിന്നില്‍ ആര്? അവര്‍ വില്‍പ്പന നടത്തിയാല്‍ എന്ത് സംഭവിക്കും?
Published on

അമേരിക്കന്‍ ഓഹരി വിപണിയില്‍ ടെക്‌നോളജി ഓഹരികള്‍ ഒന്നു വിറച്ചാല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ എന്ത് സംഭവിക്കുമെന്ന് കഴിഞ്ഞ വാരാന്ത്യത്തിലെ വ്യാപാര ദിനത്തില്‍ കണ്ടുകഴിഞ്ഞു. ആഗോള ഓഹരി വിപണിയുടെ കുതിപ്പ് പിന്തുടര്‍ന്ന് ഇന്ത്യന്‍ വിപണിയും മുന്നോട്ടുപോകാറുണ്ട്. ആരാണ് ഇങ്ങനെ ഓഹരി വിപണിയെ ഉയര്‍ത്തുന്നത്? അവര്‍ വില്‍പ്പന നടത്തിയാല്‍ എന്ത് സംഭവിക്കും?

ഓഹരി വിപണിയില്‍ ഇപ്പോഴത്തെ കുതിപ്പിന് പിന്നിലുള്ള കാരണം തിരയുന്നവര്‍ ചൂണ്ടിക്കാട്ടുന്ന ഘടകം ഇതാണ്. സോഫ്റ്റ് ബാങ്കിന്റെ വമ്പിച്ച നിക്ഷേപമാണത്. മസയോഷി സണ്‍ എന്ന വിഷണറി ബില്യണയര്‍ സ്ഥാപിച്ച സോഫ്റ്റ് ബാങ്ക് FAANG ഓഹരികളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുകയാണ്.

അമേരിക്കന്‍ ഓഹരി വിപണിയിലെ ടെക്‌നോളജി വമ്പന്മാരെയാണ് FAANG ഓഹരികള്‍ എന്ന് വിളിക്കുന്നത്. ഫേസ് ബുക്ക്, ആമസോണ്‍, ആപ്പിള്‍, നെറ്റ് ഫഌക്‌സ്, ആല്‍ഫബെറ്റ് (മുന്‍പത്തെ ഗൂഗ്ള്‍) എന്നിവയാണവ. മൈക്രോസോഫ്റ്റ്, ടെസ്്‌ല, സൂം എന്നിങ്ങനെയുള്ള ടെക്‌നോളജി കമ്പനികളുടെ ഓഹരികളും വന്‍തോതില്‍ സോഫ്റ്റ് ബാങ്ക് വാങ്ങിക്കൂട്ടുകയാണ്. സോഫ്റ്റ് ബാങ്കിന്റെ ഈ വാങ്ങലാണ് ടെക് ഓഹരികളുടെ കുതിപ്പിനും ഓഹരി വിപണിയുടെ മുന്നേറ്റത്തിനും കാരണമാകുന്നത്.

ആഗസ്ത് മാസത്തില്‍ മാത്രം ടെസ്്‌ലയുടെ ഓഹരി വില ഉയര്‍ന്നത് 74 ശതമാനമാണ്. ആപ്പിളിന്റെ വിലയിലുണ്ടായ വര്‍ധന 21 ശതമാനവും ആല്‍ഫബെറ്റിന്റേത് 10 ശതമാനവും ആമസോണിന്റേത് ഒന്‍പത് ശതമാനവുമാണ് വര്‍ധിച്ചത്.

സോഫ്റ്റ്ബാങ്കിന്റെ വാങ്ങല്‍ നയം ലളിതമാണ്. വന്‍കിട ടെക് കമ്പനികളുടെ ഓഹരില്‍ കോള്‍ ഓപ്ഷനിട്ട് വന്‍തോതില്‍ വാങ്ങിക്കൂടുക. അതോടെ ആ ഓഹരികളുടെ വിലകളും അതിന്റെ ചുവടുപിടിച്ച് മൊത്തം ഓഹരി വിപണിയും കുതിച്ചു മുന്നേറും. അസ്ഥിരമായ മാര്‍ക്കറ്റ് അതോടെ പുതിയ ഉയരങ്ങള്‍ കീഴടക്കും. എത്രകാലം സോഫ്റ്റ് ബാങ്ക് വാങ്ങാന്‍ ശ്രമിക്കുന്നുവോ അത്രയും നാള്‍ വിപണി ഇങ്ങനെ മുന്നേറുക തന്നെ ചെയ്യും. എന്നാല്‍, ഓഹരികള്‍ വില്‍പ്പന നടത്തി ലാഭമെടുക്കാന്‍ തയ്യാറാകുന്നതോടെ വിപണിയുടെ താഴേക്ക് പോകും ആരംഭിക്കും. കഴിഞ്ഞ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ആഗോള വിപണികളില്‍ കണ്ടതും അതാണ്.

സോഫ്റ്റ് ബാങ്ക് വിറ്റൊഴിയാന്‍ ശ്രമിക്കുമ്പോള്‍ കുതിച്ചുയര്‍ന്ന വിലകള്‍ നേരെ താഴേക്ക് പോകും. ഇതില്‍ വന്‍കിടക്കാര്‍ക്കും പരുക്കു പറ്റുമെങ്കിലും കഥ അറിയാതെ കൂടുതല്‍ ലാഭം പ്രതീക്ഷിച്ച് വിപണി ഇനിയും മുന്നേറുമെന്ന് കരുതി നില്‍ക്കുന്നവര്‍ക്കാവും കൂടുതല്‍ നഷ്ടം.

ഇപ്പോഴത്തെ ഓഹരി വിപണിയുടെ ചലനത്തിന് പിന്നിലെ കാരണങ്ങള്‍ വിശദമായി വിശകലനം ചെയ്ത് ജാഗ്രതയോടെ നിക്ഷേപം നടത്തിയില്ലെങ്കില്‍ പണം നഷ്ടമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നതും അതുകൊണ്ടാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com