എം.ജി മോട്ടോര്‍ ഇന്ത്യയുടെ 20% ഓഹരികള്‍ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് എറ്റെടുത്തേക്കും

ചൈനയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ഷാങ്ഹായ് ഓട്ടോമോട്ടീവിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡായ എം.ജി മോട്ടോര്‍ ഇന്ത്യ ഓഹരി വില്‍പ്പനയ്ക്കായി ആഭ്യന്തര സ്റ്റീല്‍ കമ്പനിയായ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് 'ഓട്ടോകാര്‍ പ്രൊഫഷണല്‍' റിപ്പോര്‍ട്ട് ചെയ്തു.

നേരിട്ടുള്ള വിദേശ നിക്ഷേപ നിര്‍ദ്ദേശം തടസപ്പെട്ടു

കേന്ദ്ര സര്‍ക്കാരുമായി നേരിട്ടുള്ള വിദേശ നിക്ഷേപ നിര്‍ദ്ദേശം തടസപ്പെട്ടതോടെ നിലവില്‍ എം.ജി മോട്ടോര്‍ ഇന്ത്യ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ മാതൃ കമ്പനിയില്‍ നിന്നും വായ്പകളെ ആശ്രയിക്കുകയാണ്. ഇന്ത്യയില്‍ ഇതിനകം 5,000 കോടി രൂപ നിക്ഷേപിച്ചിട്ടുള്ള എം.ജി, കൂടുതല്‍ നിക്ഷേപിക്കുന്നതിന് 2020-ല്‍ അനുമതിക്കായി കേന്ദ്ര സര്‍ക്കാരിന് എഫ്.ഡി.ഐ നിര്‍ദ്ദേശം അയച്ചിരുന്നു. എന്നാല്‍ ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ നിക്ഷേപം നിര്‍ത്തിവെക്കുകയായിരുന്നു.

കരാര്‍ ഉടന്‍ ഒപ്പിട്ടേക്കാം

എം.ജി മോട്ടോര്‍ കുറഞ്ഞത് 16,494 കോടി മുതല്‍ 20,617 കോടി രൂപ വരെ (2 ബില്യണ്‍ ഡോളര്‍ മുതല്‍ 2.5 ബില്യണ്‍ ഡോളര്‍ വരെ) മൂല്യം കണക്കാക്കി 15-20 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതിനാണ് ജെ.എസ്.ഡബ്ല്യു ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തുന്നത്. ഇത് 2,000 മുതല്‍ 3,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് കമ്പനിയെ സഹായിക്കും. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ചര്‍ച്ച വിജയിച്ചാല്‍ ഇരു കമ്പനികളും മാസങ്ങള്‍ അല്ലെങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ കരാര്‍ ഒപ്പിട്ടേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

(Correction: The article originally mentioned JSW Steel was taking 20% stake in MG Motor India as it was mentioned in the Autocar Professional report. The report later revised it to JSW Group instead. Changes have been made to reflect that.)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it