വിപണി കയറ്റത്തില്‍, ബാങ്ക്, ധനകാര്യ കമ്പനികള്‍ ഇന്നും താഴ്ചയില്‍

നേരിയ നേട്ടത്തില്‍ വ്യാപാരമാരംഭിച്ച വിപണി ക്രമമായി കയറി അരശതമാനം ഉയരത്തിലെത്തി. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടും മുന്‍പ് നിഫ്റ്റി 24,500 നും സെന്‍സെക്‌സ് 80,300 നും മുകളിലായി.
മിഡ് ക്യാപ് സൂചിക ഒരു ശതമാനത്തിലധികം ഉയര്‍ന്നു. ബാങ്ക്, ധനകാര്യ കമ്പനികള്‍ ഇന്നും താഴ്ചയിലാണ്.
ഇന്നലെ 204.40 രൂപ എന്ന റെക്കോര്‍ഡ് കുറിച്ച ഫെഡറല്‍ ബാങ്ക് ഇന്നു മൂന്നു ശതമാനം താണു.
മാന്‍കൈന്‍ഡ് ഫാര്‍മ 13,630 കോടി രൂപയ്ക്ക് ഭാരത് സിറംസ് ആന്‍ഡ് വാക്‌സിന്‍സ് ലിമിറ്റഡിനെ വാങ്ങാന്‍ കരാര്‍ ഉണ്ടാക്കി. ഗൈനക്കോളജി മരുന്നുകള്‍ നിര്‍മിക്കുന്നതാണ് ഭാരത്. മാന്‍കൈന്‍ഡ് ഓഹരി മൂന്നു ശതമാനം വരെ ഉയര്‍ന്നു. പിന്നീടു താഴ്ന്നു.
മിസോറം സര്‍ക്കാരില്‍ നിന്നു കരാര്‍ ലഭിച്ചത് എസ.ജെ.വി.എന്‍ ഓഹരിയെ 12 ശതമാനം ഉയര്‍ത്തി.
ഭാവി വരുമാന പ്രതീക്ഷ കുറച്ചത് സിയന്റ് ഓഹരിയെ ഏഴു ശതമാനം താഴ്ത്തി. റിസല്‍ട്ടിനെ തുടര്‍ന്ന് എംഫസിസ് ഓഹരി അഞ്ചര ശതമാനം ഉയര്‍ന്നു.
പ്രവര്‍ത്തനലാഭം 30 ശതമാനം കുറഞ്ഞെങ്കിലും വിഎസ്ടി ഇന്‍ഡസ്ട്രീസ് ഓഹരി അഞ്ചു ശതമാനത്തോളം ഉയര്‍ന്നു.
രൂപ ഇന്നു കൂടുതല്‍ താഴ്ന്നു. ഡോളര്‍ രാവിലെ മൂന്നു പൈസ കൂടി 83.72 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോക വിപണിയില്‍ 2372 ഡോളറിലേക്കു കയറി. കേരളത്തില്‍ വിലമാറ്റം ഇല്ലാതെ സ്വര്‍ണം പവന് 51,200 രൂപയില്‍ തുടര്‍ന്നു.
ക്രൂഡ് ഓയില്‍ വില കയറുകയാണ്. ബ്രെന്റ് ഇനം 82.61 ഡോളറില്‍ എത്തി
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it