Begin typing your search above and press return to search.
ഉല്‍പ്പന്നങ്ങളില്‍ വൈവിധ്യമൊരുക്കി വിപണി പിടിക്കുന്ന ഈ മിഡ് ക്യാപ് ഓഹരി വാങ്ങാം

ഓട്ടോമൊബൈല്‍ സപെയര്‍ പാര്‍ട്‌സ് വില്‍ക്കുന്ന ചെറു സ്ഥാപനമായി 1958 ആരംഭിച്ച യു എന്‍ ഒ മിന്‍ഡാ ഗ്രൂപ്പായി വികസിച്ച് നിലവില്‍ വിവിധ രാജ്യങ്ങളിലായി 71 നിര്‍മാണ കേന്ദ്രങ്ങള്‍ ഉണ്ട്. ഈ ഗ്രൂപ്പില്‍പ്പെട്ട 5-ല്‍ അധികം കമ്പനികളില്‍ ഒന്നാണ് മിന്‍ഡാ ഇന്‍ഡസ്ട്രീസ് (Minda Industries Ltd). ഓട്ടോമൊബൈല്‍ വ്യവസായങ്ങള്‍ക്ക് ഹോണുകള്‍, സ്വിച്ചുകള്‍, ലൈറ്റുകള്‍ എന്നിവ നിര്‍മിച്ചു കൊടുക്കുന്ന കമ്പനിയാണ് മിന്‍ഡാ ഇന്‍ഡസ്ട്രീസ്.
ചിപ്പുകളുടെ ദൗര്‍ലഭ്യം, അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവ് തുടങ്ങിയ ബുദ്ധിമുട്ടുകള്‍ നേരിട്ട വേളയിലും 2021-22 ല്‍ നാലാം പാദത്തില്‍ വരുമാനത്തില്‍ 8 % വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്ക് സാധിച്ചു. വിറ്റ് വരവ് 2415.08 കോടി രൂപ എന്ന ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. കൂടുതല്‍ ഘടകങ്ങള്‍ പുറത്തിറക്കി, പുതിയ ഉപഭോക്താക്കളെയും കണ്ടെത്തുക വഴി വരുമാനവും മാര്‍ജിനും മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. 2 വാട്ട്, നാല് ലൈറ്റുകളുടെ വിഭാഗത്തില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി.
അലോയ് വീലുകളുടെ വിഭാഗത്തില്‍ 13% വളര്‍ച്ചയും ടെലിമാറ്റിക്‌സ് വിഭാഗത്തില്‍ 29% വളര്‍ച്ചയും കൈവരിച്ചു. അലോയ് വീലുകള്‍ നിര്‍മിക്കുന്ന മിന്‍ഡാ കൊസൈ (Minda Kosei) സംയുക്ത സംരംഭത്തില്‍ ഓഹരി പങ്കാളിത്തം 70 ല്‍ നിന്ന് 78 ശതമാനായി ഉയര്‍ത്തി. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവ് നേരിടാന്‍ 95% വരെ ഉല്‍പന്ന വിലയില്‍ വര്‍ധനവ് വരുത്തി.
ഓണ്‍ ബോര്‍ഡ് ചാര്‍ജര്‍, ബോഡി കണ്‍ട്രോള്‍ മൊഡ്യുള്‍, ബാറ്ററി മാനേജ്മെന്റ് സംവിധാനം തുടങ്ങിയ പുതിയ ഉല്‍പ്പന്നങ്ങള്‍ കമ്പനി ഈ വര്‍ഷം പുറത്തിറക്കി. 2000 രൂപ വീതം വിലയുള്ള ആര്‍ സി ബി കേബിള്‍, അക്കൗസ്റ്റിക് വാഹന അലേര്‍ട്ട് സംവിധാനം എന്നിവ ഒരു വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കാനും പദ്ധതി ഇട്ടിരിക്കുന്നു.
ഇലക്ട്രിക് വാഹനങ്ങളുടെ ഘടകങ്ങള്‍ നിര്‍മിക്കാന്‍ ജെര്‍മന്‍ കമ്പനിയായി ധാരണയില്‍ എത്തി. അതില്‍ അടുത്ത 6 വര്‍ഷത്തില്‍ 390 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. 2022-23 ല്‍ 3 പുതിയ ഉല്‍പ്പാദന കേന്ദ്രങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അതില്‍ മൂലധന നിക്ഷേപം 600 കോടി രൂപയാണ്. ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതും വരും വര്‍ഷങ്ങളില്‍ കമ്പനിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -1076 രൂപ
നിലവില്‍ 924
കാലയളവ് 12 മാസം
(Stock Recommendation by Geojit Financial Services)
Next Story