ഐപിഒയ്ക്ക് ഒരുങ്ങി മിറ്റ്‌സു കെം പ്ലാസ്റ്റ്
പാക്കേജിംഗ് സൊല്യൂഷന്‍സ് പ്രൊവൈഡറായ മിറ്റ്‌സു കെം പ്ലാസ്റ്റ് പ്രാഥമിക ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നു. ഇതിന് മുന്നോടിയായി ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുമ്പാകെ രേഖകള്‍ സമര്‍പ്പിച്ചു. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 125 കോടി രൂപയാണ് മിറ്റ്‌സു കെം പ്ലാസ്റ്റ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് പ്രകാരം പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയായിരിക്കും ഐപിഒ.
പ്രാഥമിക ഓഹരി വില്‍പ്പനയില്‍നിന്നുള്ള വരുമാനം കടം തിരിച്ചടയ്ക്കാനും കമ്പനിയുടെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായാണ് വിനിയോഗിക്കുക.
രാസവസ്തുക്കള്‍, അഗ്രോകെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ലൂബ്രിക്കന്റുകള്‍, ഭക്ഷണം, ഭക്ഷ്യ എണ്ണ തുടങ്ങിയ വ്യവസായങ്ങള്‍ക്കായി പ്രധാനമായും വ്യവസായ പാക്കേജിംഗിനായി ഉപയോഗിക്കുന്ന പോളിമര്‍ അധിഷ്ഠിത മോള്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു പാക്കേജിംഗ് സൊല്യൂഷന്‍ പ്രൊവൈഡറാണ് മിറ്റ്‌സു കെം പ്ലാസ്റ്റ്.
കമ്പനിയുടെ ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും. ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ആന്‍ഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് ആണ് ഇഷ്യുവിന്റെ ഏക ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍.