2021 ല്‍ ഇന്ത്യയുടെ വളര്‍ച്ച പൂജ്യം ശതമാനമെന്ന് മൂഡീസ്

2021 ല്‍ ഇന്ത്യയുടെ വളര്‍ച്ച പൂജ്യം ശതമാനമെന്ന് മൂഡീസ്

Published on

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച പൂജ്യം ശതമാനമാകുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ്. കൊറോണ രാജ്യത്തിന്റ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നയങ്ങള്‍ കാര്യക്ഷമമല്ലെന്നും മൂഡീസ് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ മാസം ഇന്ത്യയുടെ വളര്‍ച്ചാ പ്രതീക്ഷ 0.2 ശതമാനമായി മൂഡീസ് കുറച്ചിരുന്നു. മാര്‍ച്ചില്‍ 2.5 ശതമാനം പ്രവചിച്ച സ്ഥാനത്തായിരുന്നു ഇത്. ഇന്ത്യയുടെ റേറ്റിംഗ് നവംബറില്‍ സ്റ്റേബിള്‍ എന്നതില്‍ നിന്ന് നെഗറ്റീവായും മൂഡീസ് മാറ്റിയിരുന്നു.

സര്‍ക്കാരിന്റെ ഉയര്‍ന്ന കടം, അടിസ്ഥാനസൗകര്യങ്ങളിലെ അഭാവം ഒക്കെ സാമ്പത്തിക വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളാണ്. ഇതിനൊപ്പം കൊറോണയുടെ വ്യാപനം കൂടിയായതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുന്നു. നിലവില്‍ 2019 ജീഡിപിയുടെ 72 ശതമാനമാണ് രാജ്യത്തിന്റെ കടം.

കൊറോണ പ്രതിസന്ധിയുടെ ആഴം വിചാരിക്കുന്നതിലും ഏറെയായിരിക്കുമെന്നും സര്‍ക്കാരിന്റെ ഇടപെടലുകള്‍ പ്രത്യാഘാതത്തിന്റെ ആഴം കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും ഇനിയും കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും മൂഡീസ് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ ധനക്കമ്മി കുതിച്ചുയരുമെന്ന മുന്നറിയിപ്പും മൂഡിസ് നല്‍കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com