ഫെയ്‌സ്ബുക്ക് ഒരു മികച്ച 'സ്റ്റോക്ക് പിക്ക്' ആണെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി; കാരണമിതാണ്

ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഫെയ്‌സ്ബുക്ക് മികച്ച ഒരു നിക്ഷേപ ഓപ്ഷനെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി.
ഫെയ്‌സ്ബുക്ക് ഒരു മികച്ച 'സ്റ്റോക്ക് പിക്ക്' ആണെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി; കാരണമിതാണ്
Published on

കൊറോണ വൈറസ്  രണ്ടാം തരംഗം നില നിൽക്കുമ്പോഴും നിക്ഷേപകർ ഓഹരി വിപണിയിലെ പുതിയ സാധ്യതകളുടെ അന്വേഷണത്തിലാണ്. സോഷ്യൽ  മീഡിയ പ്ലാറ്റ്ഫോമായ  ഫെയ്‌സ് ബുക്കിന്റെ വളർച്ച  ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപ സാധ്യത വര്‍ധിപ്പിക്കുന്നതായി മോര്‍ഗന്‍ സ്റ്റാന്‍ലി. ഇക്കഴിഞ്ഞ ദിവസം  പുറത്തുവിട്ട കുറിപ്പിലാണ് ആഗോള ഓഹരി വിപണി വിശകലന വിദഗ്ധരിലെ പ്രമുഖരായ മോർഗൻ സ്റ്റാൻലി ഇക്കാര്യം  സൂചിപ്പിച്ചിട്ടുള്ളത്. ആഗോള വിപണിയിലെ നിക്ഷേപ സാധ്യതകൾ പരിശോധിക്കുന്നവർക്ക് ഫെയ്‌സ് ബുക്കിനെക്കുറിച്ചുള്ള വീക്ഷണം ഇവർ പങ്കു വെക്കുന്നു. 

'ലാര്‍ജ് ക്യാപ്പ് സ്‌റ്റോക്കുകളിലൊന്നായ  ഫെയ്‌സ്ബുക്കില്‍ ഞങ്ങള്‍ വളരെ പോസിറ്റീവായ വിശ്വാസമാണ് അർപ്പിച്ചിട്ടുള്ളത്. ആര്‍ഒഐ, ഉല്‍പ്പന്ന നവീകരണം, ധന സമ്പാദന മാർഗങ്ങൾ  (റീലുകള്‍, മാര്‍ക്കറ്റ്പ്ലെയ്‌സ്, ഷോപ്പിംഗ് മുതലായവ) എന്നിവ വരും നാളുകളിൽ മികച്ച വളര്‍ച്ചയോടെയുള്ള മുന്നേറ്റത്തിന് വഴിയൊരുക്കും.''  മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ കുറിപ്പിൽ പറയുന്നു. അടുത്ത വര്‍ഷം ഷെയർ 440 ഡോളറിനു മേലെ ആയേക്കാനുള്ള സാധ്യതയും  മോര്‍ഗന്‍  സ്റ്റാന്‍ലി വ്യക്തമാക്കുന്നു.

വളരെ വ്യത്യസ്തമായ സാധ്യതയാണ് ഫെയ്‌സ് ബുക്കിനെ തുണയ്ക്കുക. ലോക്ക്ഡൌൺ വന്നതോടെ നിരവധി പേരാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സമയം ചെലവഴിക്കുന്നത്.  ഫെയ്‌സ്‌ബുക്കിൽ ചെലവഴിക്കുന്ന സമയവും  കൂടിയിട്ടുണ്ട്.  പരസ്യങ്ങള്‍ ഇല്ലാതെയുള്ള ഫെയ്‌സ്ബുക്ക് ഉപയോഗമാണ് പലരും ആഗ്രഹിക്കുന്നത്.

ഫെയ്‌സ്ബുക്ക് ചില ക്രമീകരണങ്ങളും പരസ്യ നിയന്ത്രണത്തിനായി  ഫെയ്‌സ് ബുക്ക് വരുത്തിയിട്ടുണ്ട്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ കുറയുമ്പോൾ കൂടുതൽ പേർ സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കാനും ഇടയുണ്ട്. എന്നാല്‍ ഈ അവസരവും ഫെയ്‌സ് ബുക്കിന്റെ വരുമാനം വർധിപ്പിക്കും എന്നാണു കണ്ടെത്തൽ. 

പരസ്യങ്ങൾ കുറയ്ക്കുന്നത് കൂടുതൽ യൂസേഴ്സ് എത്തുമ്പോൾ അവർ കൂടുതൽ സമയം ഫെയ്‌സ് ബുക്കിൽ ചെലവഴിക്കുമ്പോഴും ആണ്. ഫെയ്‌സ് ബുക്കിന്റെ വരുമാനം കൂടുന്നത് പരസ്യങ്ങൾ കൂടുമ്പോഴും. ആളുകൾ മെല്ലെ ജോലിയിലേക്കും മറ്റും കടക്കുമ്പോൾ സ്വാഭാവികമായും പരസ്യം കൂട്ടുകയും അത്തരത്തിൽ വരുമാനം വർധിപ്പിക്കുകയുമാണ്  ഫെയ്‌സ് ബുക്ക് ചെയുന്നത്. അത് ആകെ വരുമാനവും കൂട്ടും. സ്വാഭാവികമായി ഷെയർ പ്രൈസും ഉയരും. 

 ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും അടുത്ത വര്‍ഷത്തിലും ഫെയ്‌സ് ബുക്ക് എസ്റ്റിമേറ്റുകളെ മറികടക്കുമെന്നാണ്  മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നത്. ഇത്തരത്തിൽ ആഗോള തലത്തിൽ ഫെയ്‌സ് ബുക്ക് മികച്ച തെരഞ്ഞെടുപ്പ് തന്നെയാകും നിക്ഷേപകർക്ക് നൽകുക എന്നാണ് ഇവരുടെ അനുമാനം. 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com