വിപണി ചുവപ്പില്‍ തന്നെ, ചാഞ്ചാട്ടം തുടരാം, ഇരട്ട കമ്മി പ്രതിസന്ധിയില്‍ ഇന്ത്യന്‍ സമ്പദ്ഘടന
അമേരിക്കന്‍ വിപണികള്‍ ജൂണ്‍റ്റീന്‍ത് അവധിയിലായിരുന്നതിനാല്‍ ഇന്ത്യന്‍ ഓഹരികള്‍ ലണ്ടന്‍ വിപണിയില്‍ ഉണ്ടായ നേട്ടത്തിന്റെ പ്രതിഫലനമായി പ്രധാനപ്പെട്ട സൂചികകള്‍ തിങ്കളാഴ്ച്ച വിപണനം അവസാനിച്ചപ്പോള്‍ നേരിയ നേട്ടങ്ങള്‍ കൈവരിച്ചു. ബി എസ് ഇ സെന്‍സെക്‌സ് ഓഹരി സൂചിക 200 പോയിന്റ്റ് (0.46%) ഉയര്‍ന്ന് 51597.84, എന്‍ എസ് ഇ നിഫ്റ്റി 15350.15 (0.35 %) വര്‍ധനവ്. ബാങ്കിംഗ്, ടെക്നോളജി, എഫ് എം സി ജി ഓഹരികളാണ് സൂചികകളെ കയറാന്‍ സഹായിച്ചത്.
ലാര്‍ജ് ക്യാപ് ഓഹരികളാണ് മെച്ചപ്പെട്ടത്. ബി എസ് ഇ മിഡ് ക്യാപ് 1.5 %, സ്മാള്‍ ക്യാപ് 3 % ഇടിഞ്ഞു. ബി എസ് ഇ യില്‍ 19 ല്‍ 13 മേഖലാപരമായ സൂചികകള്‍ തകര്‍ന്നു മെറ്റല്‍ സൂചിക 4.5 % നഷ്ടത്തില്‍ അവസാനിച്ചു (15 മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍).
ചാഞ്ചാട്ടം നിറഞ്ഞ വ്യാപാരത്തില്‍ ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍, എച് ഡി എഫ് സി ലിമിറ്റഡ് , എച്ച് ഡി എഫ് സി ബാങ്ക്, ഇന്‍ഫോസിസ്, ടി സി എസ് ഓഹരികള്‍ 1 - 4 % മുന്നേറിയത് വിപണിക്ക് ആശ്വാസമായി. ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, രാംകോ സിസ്റ്റംസ്, ഓയില്‍ ഇന്ത്യ, എച്ച് എ എല്‍. എസ് ബി ഐ, ആക്‌സിസ് ബാങ്ക് എന്നിവ 4 മുതല്‍ 15 % വരെ ഇടിഞ്ഞു. എന്‍ എസ് ഇ യില്‍ 489 ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി.
ആഗോള, ഇന്ത്യന്‍ വിപണികളില്‍ വരുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. ജനുവരി-മാര്‍ച്ച് കാലയളവില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച 4.1 ശതമാനമായി കുറഞ്ഞു.
ഉല്‍പ്പന്ന വില വര്‍ധനവും, രൂപയുടെ മൂല്യ തകര്‍ച്ചയും, വളം സബ്സിഡി വര്‍ധിക്കുന്നതും, ക്രൂഡ് ഓയില്‍ വില വര്‍ധനവും കറന്റ്റ് അകൗണ്ട് കമ്മിയും ധന കമ്മിയും വര്‍ധിപ്പിക്കുമെന്ന് ധന മന്ത്രി നിര്‍മല സീതാരാമന്‍ പ്രസ്താവിച്ചു. ഡോളറുമായി രൂപയുടെ മൂല്യം ഇടിഞ്ഞു 78 രൂപയായി
അമേരിക്കയില്‍ ഫാക്റ്ററി ഉല്‍പ്പാദനം മെയ് മാസത്തില്‍ കുറഞ്ഞു, റഷ്യ-യു ക്രയ്ന്‍ യുദ്ധം തുടരുന്നതിനാല്‍ എണ്ണ ഖനനം അമേരിക്കയില്‍ 6.2 % വര്‍ധിച്ചു. റഷ്യ-യു ക്രയ്ന്‍ യുദ്ധം തുടരുന്നതിനാല്‍ എണ്ണ ഖനനം അമേരിക്കയില്‍ 6.2 % വര്‍ധിച്ചു.
ചൈനയില്‍ റിയല്‍ എസ്റ്റേറ്റ് മേഖല തകര്‍ച്ചയിലേക്ക് പോകുന്ന സാഹചര്യത്തില്‍ ഉരുക്ക് നിര്‍മ്മിക്കാന്‍ ഇരുമ്പ് ഐര് (iron ore), മെറ്റലര്‍ജിക്കല്‍ കല്‍ക്കരി എന്നിവയുടെ വില യഥാക്രമം 7 %, 12 % എന്നിങ്ങനെ ഇടിഞ്ഞിട്ടുണ്ട് . ഉരുക്ക് ഡിമാന്‍ഡും കുറഞ്ഞിട്ടുണ്ട്. ബിറ്റ് കോയിന്‍ വില 20,000 ഡോളറിലേക്ക് കയറി, ക്രിപ്‌റ്റോ കറന്‍സികള്‍ പ്രതിസന്ധി നേരിടുന്ന വാര്‍ത്ത വന്നതാണ് വില വര്‍ധനവിന് കാരണം.
എല്‍ ഐ സി ഓഹരിയുടെ റേറ്റിംഗ്
ജെ പി മോര്‍ഗന്‍ എല്‍ ഐ സി ഓഹരികള്‍ക്ക് 'ഓവര്‍ വെയിറ്റ്' (over weight) റേറ്റിംഗ് നല്‍കിയത് ഓഹരി വില 1.5 % ഉയരാന്‍ കാരണമായി (664.70).ലക്ഷ്യ വില 840 രൂപ മുന്നില്‍ കണ്ട് എല്‍ ഐ സി ഓഹരികള്‍ വാങ്ങാന്‍ ജെ പി മോര്‍ഗന്‍ നിക്ഷേപകര്‍ക്ക് നിര്‍ദേശം നല്‍കി. സാങ്കേതിക ചാര്‍ട്ടില്‍ ആര്‍ എസ് ഐ (relative strength index ) 17 ല്‍ എത്തിയതിനാല്‍ അമിതമായി വിലക്കപ്പെട്ട അവസ്ഥയിലാണ് ഐ ഐ സി ഓഹരികള്‍ അതിനാല്‍ ഇപ്പോള്‍ വാങ്ങാനുള്ള സമയമാണ്