വാൾ സ്ട്രീറ്റിൽ തിരിച്ചു കയറ്റം, യൂറോപ്പ് ഗ്യാസ് ഔട്ടാകുമോ എന്ന് ഭയപ്പാട്

അമേരിക്കൻ വാൾ സ്ട്രീറ്റിൽ പ്രധാനപെട്ട ഓഹരി സൂചികകൾ ചൊവ്വാഴ്ച്ച 2 ശതമാനത്തിൽ അധികം ഉയർന്നു .മെഗാ ക്യാപ് ഓഹരികളും, ടെക്നോളജി, ഊർജ ഓഹരികളുമാണ് മുന്നേറ്റത്തിന് സഹായിച്ചത്. യൂറോപ്യൻ ഓഹരി വിപണികളും ഊർജ, രാസവസ്തുക്കൾ, ഖനനം, എണ്ണ, പ്രകൃതി വാതകം എന്നി ഓഹരികളുടെ മുന്നേറ്റത്തിൽ തിരിച്ചു കയറി.

ഇന്ത്യൻ ഓഹരി വിപണികളും ആഗോള മാർക്കറ്റ് ട്രെൻഡ് അനുസരിച്ച് തിരിച്ചു കയറി. ബി എസ് ഇ സെൻ സെക്സ് ഇൻട്രാ ഡേ യിൽ 1200 പോയിൻറ്റ് ഉയർന്നു തുടർന്ന് 1 .81 % വർധിച്ച് 52532 ൽ അവസാനിച്ചു. എൻ എസ ഇ നിഫ്റ്റി സൂചിക 1.88 % ഉയർന്ന് 15639 ൽ വിപണനം അവസാനിച്ചു.
എസ് ആൻഡ് പി 500 (S&P 500) ഓഹരി സൂചിക ജനുവരിയിലെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് 20 % താഴ്ന്നിരുന്നു. നിലവിൽ 2.45 % ഉയർന്ന് 3764.79 ൽ എത്തി. ഡൗ ജോൺസ്‌ 2.15 % വർധിച്ച് 30,530.25. ആപ്പിൾ 3.3 %, ടെസ്ല 9.4 %എം മൈക്രോസോഫ്റ്റ് 2.5 % ഓഹരി വില കയറി.

ജപ്പാൻ കറൻസി യെൻ 24 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ, ഈ വർഷം ഇതു വരെ ഇടിഞ്ഞത് 18 %. നിലവിൽ 136.445. ഡോളർ സൂചിക ശക്തമായി 104.41 ൽ.

ഗോൾഡ് മാൻ സാക്‌സ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ അഭിപ്രായത്തിൽ അമേരിക്കൻ സമ്പദ്ഘടന മാന്ദ്യ ത്തിലേക്ക് പോകാനുള്ള സാധ്യത 15 % നിന്ന് 30 ശതമാനമായി വർധിച്ചു.
യൂറോപ്പിൽ ഊർജ പ്രതിസന്ധി
ജർമനിയിലും,ഇറ്റലിയിലും മറ്റ് യൂറോപ്യൻ യൂണിയൻ (ഇ .യു) രാജ്യങ്ങളിലും മാന്ദ്യ ഭയം വർധിക്കുന്നു. റഷ്യ-യുക്രയ്ൻ യുദ്ധം തുടുരുന്ന സാഹചര്യത്തിൽ പ്രകൃതി വാതകത്തിന്റെ ലഭ്യത കുറയുന്നതാണ് പ്രധാന കാരണം. ഇ.യു രാജ്യങ്ങളുടെ പ്രകൃതി വാതക ആവശ്യത്തിന്റെ 40 % റഷ്യയെ ആശ്രയിച്ചാണ് നിറവേറ്റിയിരുന്നത്. പല രാജ്യങ്ങളും കൽക്കരിയിൽ പ്രവർത്തിച്ചിരുന്ന വൈദ്യുതി ഉൽപ്പാദന കേന്ദ്രങ്ങൾ പൂട്ടാനുള്ള തീരുമാനം പിൻവലിക്കുകയാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ ഓഹരി വിപണിയിൽ ടൈറ്റൻ, ഹിൻഡാൽകോ, എസ് ബി ഐ, ഒ എൻ ജി സി, വിപ്രോ, അഡാനി പോർട്സ്, ഇൻഫോസിസ്, ടി സി എസ്, കോൾ ഇന്ത്യ, ടാറ്റ മോട്ടോർസ് തുടങ്ങിയ പ്രധാനപ്പെട്ട ഓഹരികൾ 6 % വരെ മുന്നേറി. 2502 ഓഹരികളുടെ വില വർധിച്ചു, 831 എണ്ണം താഴ്ന്നു, 129 ൽ മാറ്റം ഇല്ല. വിൽപ്പന സമ്മർദ്ദം ഉണ്ടാക്കുന്ന ആഗോള സൂചനകൾ ഉണ്ടായില്ല, ഉൽപ്പന്ന വിലകൾ കുറയുന്നതും വിപണിയുടെ തിരിച്ചു കയറ്റാതെ സഹായിച്ചു. പണപ്പെരുപ്പത്തിന്റെ അനിശ്ചിതത്ത്വങ്ങളും, പണ നയാവും വിപണി ഉൾക്കൊണ്ടു എന്ന സൂചന യായി തിരിച്ചു കയറ്റത്തെ കാണാം.
ശുഭ വാർത്തകൾ
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനം (ജി .ഡി .പി )2026 -27 ൽ 5000 ശതകോടി ഡോളർ കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരൻ അഭിപ്രായ പെട്ടു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ രണ്ടു തവണ ജി. ഡി. പി 5, 8 വർഷങ്ങൾ കൊണ്ട് ഇരട്ടിച്ചിട്ടുണ്ട്. ആസന്നമായ ആഗോള മാന്ദ്യം ഹൃസ്വമാകുകയും, ക്രൂഡ് ഓയിൽ വില വർധനവ് ഉണ്ടാകാതെയും ഇരുന്നാൽ ലക്ഷ്യം കൈവരിക്കും. കൂടാതെ ധന കമ്മിയും, കറൻറ്റ് അകൗണ്ട് കമ്മിയും നിയന്ത്രിത മാകണം.

ത്വക്ക് സംരക്ഷണ സ്റ്റാർട്ടപ്പ് കമ്പനിയായ മാമ എർത്ത് (Mamaearth) 300 ദശലക്ഷം ഡോളർ പ്രഥമ ഓഹരി വില്പനയിലൂടെ (IPO) 2023 ൽ സമാഹരിക്കാൻ ഉദ്ദേശിക്കുന്നതായി റോയ്റ്റെർസ് റിപ്പോർട്ട് ചെയ്തു. ഹിന്ദുസ്ഥാൻ ലിവർ ഉദ്യോഗസ്ഥനായിരുന്ന വരുൺ അലഗ്, ഭാര്യ ഗസൽ എന്നിവർ ചേർന്ന് . 2016 ൽ ആരംഭിച്ച കമ്പനി ഫേസ് വാഷ്, ഷാംപൂ, ഹെയർ ഓയിൽ എന്നിവ വിൽക്കുന്ന കമ്പനിയാണ്. കമ്പനിയുടെ മൂല്യം നിലവിൽ 1.2 ശതകോടി ഡോളർ, ലക്ഷ്യമിടുന്നത് 3 ശതകോടി. ഈ വിപണിയിൽ പ്രമുഖ കമ്പനി കളായ ഹിന്ദുസ്ഥാൻ യൂണിലിവർ, പ്രോക്റ്റർ ആൻഡ് ഗാമ്പിൾ (Procter and Gamble) എന്നിവരുമായാണ് മാമ എർത്തിന്റെ മത്സരം.കഴിഞ്ഞ വർഷം സ്റ്റാർട്ടപ്പുകൾ 35 ശതകോടി ഡോളർ സമാഹരിച്ചിരുന്നു .


Related Articles

Next Story

Videos

Share it