കൂടുതൽ താഴ്ചകളിലേക്ക് വിപണി പോകുമോ , റീറ്റെയ്ൽ നിക്ഷേപകരും പിന്മാറുമോ?

എസ് ആൻഡ് പി 500 (S & P 500) ഓഹരി സൂചികയിൽ ഉൾപ്പെട്ട അമേരിക്കൻ കമ്പനികളുടെ വരുമാനം 10 % വർധിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഘട്ടത്തിലും നിക്ഷേപകർ നഷ്ട സാധ്യത ഭയന്ന് ഓഹരികൾ വിറ്റഴിക്കാൻ സാധ്യതയുണ്ട്‌. എസ് & പി സൂചികയിൽ ഈ വർഷം 23 % ഇടിവ് ഉണ്ടായി കഴിഞ്ഞു. വിപണികൾ ബിയറിഷായി തുടരുന്നത് ആഗോള മാന്ദ്യത്തിലേക്ക് പോകാനുള്ള സൂചനകളാകാം. അമേരിക്കയിൽ നിക്ഷേപകരോട് നഷ്ട സാധ്യത ഉള്ള ഓഹരി നിക്ഷേപങ്ങൾ കുറച്ച് സ്ഥിര വരുമാനം നൽകുന്ന നിക്ഷേപങ്ങൾ നടത്താൻ ഫണ്ട് മാനേജർ മാർ നിർദേശിക്കുന്നു.

ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ വാരത്തിൽ ബി എസ് ഇ ഓഹരി സൂചിക 5.42 % കുറഞ്ഞ് 51,360.42 ൽ എത്തി.നിഫ്റ്റി 5.61 % ഇടിഞ്ഞ് 15293.50. വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ ജൂൺ മാസത്തിൽ 31 430 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. 2022 ൽ മൊത്തം വിറ്റത് 1.98 ലക്ഷം കോടിയുടെ ഓഹരികൾ. ഇവരുടെ നിരന്തരമായ വിൽപ്പന വിപണിയിൽ ആശങ്ക വര്ധിപ്പിക്കുന്നുണ്ട്. ആഭ്യന്തര ധനകാര്യ നിക്ഷേപകരും, റീറ്റെയ്ൽ നിക്ഷേപകരാണ് വിപണിക്ക് താങ്ങായി നിൽക്കുന്നത്. ഇവരും ഓഹരികൾ വിറ്റഴിക്കുമോ എന്നാണ് ഇനി ഭയക്കേണ്ടത്.

ഡോളർ മൂല്യം വര്ധിക്കുന്നതും രൂപയുടെ മൂല്യ തകർച്ചയും വിപണിയെ സ്വാധീനിക്കും. നിഫ്റ്റി 500 (multi cap) സൂചികയിൽ പെട്ട നാലിൽ ഒന്ന് ഓഹരികളും ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തി നിൽക്കുന്നു. ഇതിൽ പെട്ട 142 ഓഹരികളുടെ മൂല്യ ശോഷണം 26,300 ശതകോടി രൂപയാണ്

ബിയറിഷ് പ്രവണത മറ്റ് വിപണികളിലും ദൃശ്യമായി. ബിറ്റ് കോയിൻ നവംബർ 2020 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിൽ -17,677 ഡോളർ. എതിരിയും (Ethereum) 800 ഡോളറിൽ താഴെ പോയി (നവംബറിൽ എക്കാലത്തെയും ഉയർന്ന വിലയായിരുന്ന 4878 ഡോളറിൽ നിന്ന് 81 % തകർച്ച ). .

സ്വർണത്തിന്റെ അന്താരാഷ്ട്ര വിലയിൽ ഇടിവ് ഉണ്ടായെങ്കിലും ഔൺസിന് 1800 ഡോളറിന് മുകളിൽ നിലനിർത്താൻ സാധിച്ചു യു എസ് ഡോളർ സൂചിക ഏറ്റവും ഉയർന്ന നിലയിൽ എത്തിയത് സ്വർണ വിപണിക്ക് മങ്ങൽ ഏല്പിച്ചു എങ്കിലും പണപ്പെരുപ്പം ഉയരുന്ന സാഹചര്യം സ്വർണത്തിന് അനുകൂലമായി ഭവിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ വാരം കേരളത്തിൽ സ്വർണ വില പവന് 38,680 നിന്ന് 38.040 വരെ താഴ്ന്നു തുടർന്ന് 38,200 ൽ എത്തി.

ഓഹരി വിപണി
നിഫ്റ്റി 15300ൽ താഴെ നിൽക്കുന്ന സാഹചര്യം ഉണ്ടായാൽ തുടർന്ന് 15000 ത്തിലേക്ക് പോകാൻ സാധ്യത ഉണ്ട് എന്നാൽ 15500 ന് മുകളിൽ നിന്നാൽ മാത്രമേ തിരിച്ചു കയറ്റത്തിന്റെ സൂചനയായി അനുമാനിക്കാൻ കഴിയു. എഫ് എം സി ജി, ഫാർമ, മെറ്റൽസ്, ഓയിൽ ആൻഡ് ഗ്യാസ്, ഐ ടി തുടങ്ങിയവയിൽ നിക്ഷേപ സാധ്യതൾ ഉണ്ട്.

പലിശ നിരക്ക് വർധനവും, പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ ഈ വാരം കൂടുതൽ അനിശ്ചിത്വത്തിലേക്ക് വിപണി കടക്കുന്നു.


Related Articles

Next Story

Videos

Share it