ജെറോം പവൽ നയം കടുപ്പിച്ചു, വിപണി വീണ്ടും ഇടിഞ്ഞു, മാന്ദ്യ ഭയം കനക്കുന്നു

പലിശ നിരക്ക് വർധനവ് അല്ലാതെ പണപ്പെരുപ്പം പിടിച്ചു നിർത്താൻ മറ്റ് മാർഗങ്ങൾ ഇല്ലെന്ന് അമേരിക്കൻ ഫെഡറൽ റിസർവ് അധ്യക്ഷൻ ജെറോം പവൽ യു എസ് സെനറ്റ് ബാങ്കിംഗ് കമ്മിറ്റിക്ക് മുമ്പാകെ സാക്ഷ്യപെടുത്തിയപ്പോൾ മാന്ദ്യം യാഥാർഥ്യ മാകുമെന്ന് ഭയം വർധിച്ചു.

മുൻ ദിവസങ്ങളിൽ അമേരിക്കൻ ഓഹരി സൂചികകളിൽ കണ്ട കയറ്റം നിലനിർത്താൻ കഴിഞ്ഞില്ല. ഡൗ ജോൺസ്‌ (Dow Jones Industrial Average) 0.15 % ഇടിഞ്ഞ് 30,4813.13. എസ് ആൻഡ് പി (S &P 500) 0.13 % താഴ്ന്നു -3759.809. ട്രെഷറി ബോണ്ടുകളുടെ ആദായം 3.156 ശതമാനമായി ഉയർന്നു.
ഇന്ത്യൻ ഓഹരി വിപണികളും താഴേക്ക് പോയി. ബി എസ് ഇ സെൻ സെക്സ് 1.35 % കുറഞ്ഞ് 51822.53, നിഫ്റ്റി 1.44 % താണു -15413.30. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ 2920 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ജൂൺ മാസം ഇതുവരെ 45,000 കോടി രൂപയുടെ വിൽപ്പന അവർ നടത്തി.
ഇന്ത്യയിൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശ നിരക്ക് വർധിപ്പിക്കാതെ വേറെ മാർഗമില്ലെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ മൈക്കൽ പാത്ര പണ നയ കമ്മിറ്റിയുടെ കുറിപ്പിൽ രേഖപ്പെടുത്തി. സർക്കാരിൻറ്റെ ഉൽപ്പന്ന വിതരണം മെച്ചപ്പെടുത്താനുള്ള നയങ്ങൾ ഫലവത്താകാൻ കാലതാമസം നേരിടുമെന്നതിനാൽ പലിശ നിരക്ക് വർധിക്കേണ്ടത് അനിവാര്യതയാണ്.
നിഫ്റ്റി 14500 ലേക്ക് പോകുമോ?
നിഫ്റ്റി ഈ വർഷം അവസാനത്തോടെ 14500 ലേക്ക് കുത്തനെ ഇടിയുമെന്ന് അമേരിക്കൻ ബ്രോക്കിങ് സ്ഥാപനമായ ബാങ്ക് ഓഫ് അമേരിക്ക (BofA) പ്രവചിച്ചു രൂപയുടെ മൂല്യം ഡോളറുമായി ഇടിഞ്ഞ് 81 ലേക്ക് .താഴും. നിഫ്റ്റി 19000 ത്തിലേക്ക് ഉയരുമെന്നാണ് ഈ വർഷം ആദ്യം പ്രവചിച്ചത്. എന്നാൽ പലിശ നിരക്ക് വർധനവും, വിദേശ പോർട്ട് ഫോളിയോ നിക്ഷേപങ്ങൾ പിൻവലിക്കുന്നതും വിപണിയെ തകർത്തു.
മാന്ദ്യ ഭയം വർധിച്ചതോടെ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. അമേരിക്കൻ ക്രൂഡ് ഓയിൽ വില 3.33 ഡോളർ ഇടിഞ്ഞ് വീപ്പക്ക് 106.19 ഡോളർ, ബ്രെൻറ്റ് ക്രൂഡ് 111.74 ഡോളർ. സ്വർണ വിലയിൽ കാര്യമായ മാറ്റം ഉണ്ടായില്ല - ഔൺസിന് 1838 ഡോളർ. അമേരിക്കയിൽ എണ്ണ കമ്പനികളുടെ സംസ്കരണ ശേഷി കുറഞ്ഞതിനാൽ പെട്രോൾ വില ഗാലണിന് 5 ഡോളർ കടന്നു., ഇത് പിടിച്ചു നിർത്താൻ പെട്രോൾ നികുതി മൂന്ന് മാസത്തേക്ക് റദ്ദാക്കാൻ അമേരിക്കാൻ പ്രെസിഡെൻറ്റ് ജോ ബിഡൻ നിർദേശിച്ചെങ്കിലും ഭരണ പ്രതിപക്ഷത്ത് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. പെട്രോൾ നികുതി ഗാലണിന് 18.4 സെൻറ്റ് , ഡീസൽ 24.4 സെൻറ്റ്.
പലിശ വർദ്ധനവ് മൂലം രാജ്യങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗ് കുറയുമെന്ന് ഭീതി ഉണ്ട് . ഇറ്റലി, ബ്രസീൽ, യു ക്രയ്ൻ , ഈജിപ്ത്, ഹംഗറി, ഘാന തുടങ്ങിയ രാജ്യങ്ങളെ കൂടുതൽ ബാധിക്കും. ഇവരുടെ കടം വാങ്ങൽ ചെലവ് 3 % ഉയരും. ഇറ്റലിയുടെ കടം-മൊത്തം ആഭ്യന്തര ഉൽപ്പാദന (GDP) അനുപാതം 140 %, ജപ്പാൻറ്റെ 223%.
ശുഭ വാർത്തകൾ
1. ഹൈഡ്രജൻ ഉൽപ്പാദനത്തിന് ഇന്ത്യക്ക് അടുത്ത 10 വർഷത്തിൽ 150-200 ശതകോടി ഡോളറിൻറ്റെ നിക്ഷേപം ആകർഷിക്കാൻ കഴിയുമെന്ന് ന്യു എനർജി റിലയൻസ് ഇൻഡസ്ട്രീസ് പ്രെസിഡൻറ്റ് കപിൽ മഹേശ്വരി അഭിപ്രായപ്പെട്ടു. നിലവിൽ 6-7 ദശലക്ഷം ടണ്ണിൻറ്റെ വിപണിയുണ്ട്. ഉൽപ്പാദന ചെലവ് കുറച്ചാൽ ഉപഭോഗം വർധിപ്പിക്കാം.
2. വിമാന യാത്രക്കാരുടെ എണ്ണം മെയ് മാസത്തിൽ കോവിഡ് കാലത്തിന് മുൻപുള്ള നിലയിൽ എത്തി -12 ദശലക്ഷം. 58% വിപണി വിഹിതം ഉള്ള ഇൻഡിഗോക്ക് 7 ദശലക്ഷം യാത്രകാരെ ലഭിച്ചു, എയർ ഇന്ത്യ 82,000, വിസ്താര 983,000.
3. കാർ വിൽപ്പന ജൂണിൽ 25 % ഉയരാൻ സാധ്യത. 321000-325000 കാറുകൾ ഫാക്ടറികളിൽ നിന്ന് ഡീലർമാർക്ക് പോയിട്ടുണ്ട്. മാരുതിയുടെ തീർപ്പാകാത്ത ഓർഡറുകൾ 315,000, കിയാ കാറുകൾക്ക് ഏറ്റവും ഉയർന്ന വിൽപ്പന്ന.
4. ഇന്ത്യയുടെ കറൻറ്റ് അക്കൗണ്ട് കമ്മി 2021-22 നാലാം പാദത്തിൽ 13.4 ശതകോടി ഡോളറായി കുറഞ്ഞിട്ടുണ്ട്. മുൻ പാദത്തിൽ 22 ശതകോടി ഡോളറായിരുന്നു. 2022 -23 ൽ കമ്മി 115 ശതകോടി ഡോളറായി ഉയരുമെന്ന് പ്രവചനം.


Related Articles

Next Story

Videos

Share it