മുത്തൂറ്റ് ഫിനാന്‍സ് എംഎസ്‌സിഐ ഇന്ത്യ ഡൊമസ്റ്റിക് സൂചികയില്‍

രാജ്യത്തെ ഏറ്റവും വിശ്വസ്ത ധനകാര്യ സേവന ബ്രാന്‍ഡും, ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പയായ എന്‍ബിഎഫ്സിയുമായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിനെ നവംബര്‍ 30 മുതല്‍ എംഎസ്സിഐ (മോര്‍ഗന്‍ സ്റ്റാന്‍ലി കാപിറ്റല്‍ ഇന്‍ഡെക്‌സ്) ഇന്ത്യ ഡൊമസ്റ്റിക് സൂചികയില്‍ ഉള്‍പ്പെടുത്തും. സൂചികകള്‍ സംബന്ധിച്ച എംഎസ്സിഐയുടെ അര്‍ധവാര്‍ഷിക അവലോകനത്തിലാണ് മുത്തൂറ്റ് ഫിനാന്‍സിനെ സൂചികയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനമെടുത്തത്.

ഇന്ത്യന്‍ ഓഹരി വിപണിയിലെ 85 ശതമാനം ഓഹരികളെ ഉള്‍ക്കൊള്ളുന്നതാണ് എംഎസ്സിഐ ഇന്ത്യ ഡൊമസ്റ്റിക് സൂചിക. സമഗ്രമായ വിലയിരുത്തലിനുശേഷമാണ് ഒരു കമ്പനിയുടെ ഓഹരികളെ ഈ സൂചികയില്‍ ഉള്‍പ്പെടുത്തുന്നത്.

എംഎസ്സിഐ ഇന്ത്യ ആഭ്യന്തര സൂചികയില്‍ മുത്തൂറ്റ് ഫിനാന്‍സിനെ ഉള്‍പ്പെടുത്തുന്നതില്‍ അഭിമാനവും സന്തോഷമുണ്ട്. തങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വാസം, ജീവനക്കാരുടെ കഠിനാധ്വാനം, നിക്ഷേപകരുടെയും ബാങ്കര്‍മാരുടെയും ഉറച്ച വിശ്വാസം എന്നിവയിലൂടെ കമ്പനി വര്‍ഷങ്ങളായി കൈവരിച്ച വളര്‍ച്ചയുടെയും പ്രകടനത്തിന്റെയും അംഗീകാരമാണിത്. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതിനിടയില്‍ തങ്ങളുടെ എല്ലാ പങ്കാളികളുടെയും വര്‍ദ്ധിച്ചുവരുന്ന പ്രതീക്ഷകള്‍ നിറവേറ്റുന്നതിന് തങ്ങള്‍ നിരന്തരം പരിശ്രമിക്കുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it