ഹിമാലയന്‍ ഐ.പി.ഒ വരുന്നു, റിലയന്‍സ് ചരിത്രം കുറിക്കും; തുക 55,000 കോടി, അത് വെറും അഞ്ചു ശതമാനം!

ഐ.പി.ഒയില്‍ വിറ്റഴിക്കുക വെറും അഞ്ച് ശതമാനം ഓഹരികള്‍
jio logo
canva
Published on

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ ജിയോ ഇന്‍ഫോകോം (Jio Infocomm) അടുത്ത വര്‍ഷം പ്രാരംഭ ഓഹരി വില്‍പ്പനയുമായി (initial public offer/IPO) വിപണിയിലേക്കെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 52,000 കോടി രൂപയാണ് (600 കോടി ഡോളര്‍) ഈ മുകേഷ് അംബാനി കമ്പനി വിപണിയില്‍ നിന്ന് സമാഹരിക്കന്‍ ലക്ഷ്യമിടുന്നത്. ഇതു യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വമ്പന്‍ ഐ.പി.ഒ ആയി ഇത് മാറും. ഹ്യുണ്ടായിയുടെ 28,000 കോടി രൂപയുടെ ഐ.പി.ഒയാണ് ഇതുവരെ നടന്നതില്‍ ഏറ്റവും വമ്പന്‍ ഐ.പി.ഒ. ഇതുമായി നോക്കുമ്പോള്‍ ഇരട്ടിയോളം വരും ഇന്‍ഫോകോമിന്റെ ലക്ഷ്യം.

വില്‍ക്കുക ചെറു ഭാഗം

ജിയോ ഇന്‍ഫോകോമിന്റെ അഞ്ച് ശതമാനം ഓഹരികളാണ് ഐ.പി.ഒ വഴി വിറ്റഴിക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് അറിയുന്നത്. സെബി നഷ്‌കര്‍ഷിക്കുന്ന പൊതു ഓഹരി പങ്കാളിത്തത്തേക്കാള്‍ വളരെ കുറവാണിത്.

കമ്പനി ലിസ്റ്റ് ചെയ്തതിന് ശേഷം ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ കുറഞ്ഞത് 25% ഓഹരികള്‍ പൊതു നിക്ഷേപകരുടെ കൈവശം ഉണ്ടായിരിക്കണം എന്നാണ് സെബി നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ ജിയോയുടെ 25% ഓഹരികള്‍ ഉള്‍പ്പെടുന്ന ഒരു വലിയ ഐ.പി.ഒ യെ ഉള്‍ക്കൊള്ളാന്‍ മാത്രം ആഴം ഇന്ത്യയുടെ മൂലധന വിപണിക്കില്ലെന്ന് റിലയന്‍സ് വാദിക്കുന്നു.

വെറു അഞ്ച് ശതമാനം വിറ്റഴിക്കുമ്പോള്‍ തന്നെ ആറ് ബില്യണ്‍ ഡോളര്‍ വരും. ലോകത്ത് നടന്ന ഏറ്റവും വലിയ ലിസ്റ്റിംഗ് ചൈനീസ് ബാറ്ററി നിര്‍മാണ കമ്പനിയായ കണ്ടെംപററി ആര്‍മര്‍പെക്‌സ് ടെക്‌നോളജിയുടെ (Contemporary Amperex Technology Co. Ltd.) 5.3 ബില്യണ്‍ മൂല്യമുള്ളതായിരുന്നു. ഇതിനെയും മറികടക്കും ജിയോഫിന്‍.

സെബിയുടെ അന്തിമ അനുമതി ഇനിയും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഐ.പി.ഒ സൈസിലും തീയതിയിലുമൊക്കെ മാറ്റമുണ്ടായേക്കാം. 2026ലാകും ഐ.പി.ഒ എന്നാണ്‌ നിലവില്‍ ലഭിക്കുന്ന സൂചന. ഓഗസ്റ്റില്‍ നടക്കുന്ന റിലയന്‍സിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ഐ.പി.ഒയുടെ കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടേക്കാം.

സ്ട്രാറ്റജിക് എക്‌സിറ്റിന് അവസരം

ടെലികോം, റീറ്റെയ്ല്‍ യൂണിറ്റുകള്‍ ലിസ്റ്റ് ചെയ്യാനുള്ള നീക്കം റിലയന്‍സ് തുടങ്ങിയിട്ട് കാലമേറെയായി. 2016ലാണ് ടെലികോം വിപണിയിലേക്ക് ജിയോ കാല്‍വയ്ക്കുന്നത്. നിലവില്‍ 500മില്യണിലധികം ഉപയോക്താക്കളുണ്ട്.

പണം സമാഹരിക്കുക എന്നതിനേക്കാള്‍ ആഗോള നിക്ഷേപകര്‍ക്ക് ഓഹരി പങ്കാളിത്തം ഒഴിവാക്കാനുള്ള അവസരമാണ് ഐ.പി.ഒ വഴി നല്‍കുന്നത്. ആഗോള ടെക് ഭീമന്‍മാരായ മെറ്റയ്ക്കും ആല്‍ഫബെറ്റിനും അടക്കം ജിയോഫിന്നില്‍ ഓഹരി പങ്കാളിത്തമുണ്ട്. 2020 ല്‍ ഇരു കമ്പനികള്‍ 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ജിയോഫിന്നില്‍ നടത്തിയത്. അന്ന് 58 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കിയായിരുന്നു നിക്ഷേപം സമാഹരിച്ചത്. കമ്പനിയുടെ തുടക്കകാലത്ത് നിക്ഷേപം നടത്തിയ പല നിക്ഷേപകര്‍ക്കും ഓഹരി വിറ്റ് പിന്മാറാന്‍ ഐ.പി.ഒയില്‍ സാധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com