ഈ മള്‍ട്ടി ബാഗ്ഗര്‍ പെന്നി സ്റ്റോക്ക് ദീര്‍ഘകാല നേട്ടങ്ങള്‍ സമ്മാനിക്കുമെന്ന് വിദഗ്ധര്‍
ഓഹരിവിപണിയില്‍ ചാഞ്ചാട്ടത്തിന്റെ കാലമാണിത്. വന്‍കിട നിക്ഷേപകരെല്ലാം ഉക്രെയ്ന്‍ - റഷ്യ സംഘര്‍ഷവുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങള്‍ക്കായി കാതോര്‍ത്തിരിക്കുന്നു. അതേസമയം മികച്ച ഭാവിയുള്ള ദീര്‍ഘകാല നിക്ഷേപങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് ചില ചെറുകിട നിക്ഷേപകര്‍.
മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മള്‍ട്ടി ബാഗ്ഗര്‍ സ്റ്റോക്കുകളിലേക്ക് നോക്കുന്നവരെ ആകര്‍ഷിക്കുന്ന ഒരു പ്രധാന സ്റ്റോക്കിന്റെ നില മെച്ചപ്പെടുമെന്ന് പറഞ്ഞിരിക്കുകയാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്.
ടെക്‌നിക്കല്‍ സൂചകങ്ങളെ അടിസ്ഥാനമാക്കിയും ഓഹരിയുടെ വിലയിലെ ട്രെന്‍ഡിനെ അടിസ്ഥാനമാക്കിയും ഹ്രസ്വകാലത്തേക്ക് നിക്ഷേപം നടത്തുന്നവരും ഉണ്ട്. ഇത്തരക്കാരെ ആകര്‍ഷിക്കുന്നതാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിക്കുന്ന ഓഹരി. അടുത്ത 6 മാസത്തിനകം മികച്ച ലാഭം നേടിത്തരാവുന്ന ഒരു മള്‍ട്ടിബാഗര്‍ സ്മോള്‍ കാപ് ഓഹരിയാണിതെന്ന് ഓഹരിവിപണിയിലെ നിരീക്ഷകര്‍ പറയുന്നു. ജിന്‍ഡല്‍ ഡ്രില്ലിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (Jindal Drilling & Industries)ആണ് ആ ഓഹരി.
ജിന്‍ഡല്‍ ഗ്രൂപ്പിന്റെ ഭാഗമാണ് രാജ്യത്തെ രണ്ടാമത്തെ വലിയ സമുദ്ര പര്യവേക്ഷണ കമ്പനിയായ ജിന്‍ഡാല്‍ ഡ്രില്ലിംഗ് & ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. 2018-ന് ശേഷം ജിന്‍ഡല്‍ ഡ്രില്ലിംഗിന്റെ വരുമാനത്തില്‍ മികച്ച വളര്‍ച്ചാ സാധ്യതയാണ് കമ്പനി പ്രകടമാക്കുന്നത്. എന്നാല്‍ അറ്റാദയത്തില്‍ സ്ഥായിയായ വളര്‍ച്ച കാണാനില്ല.
ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 115.79 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 2 ശതമാനം ഉയര്‍ച്ച മാത്രമാണ് കാണിച്ചത്. മൂന്നാം പാദത്തിലെ അറ്റാദായം 34.43 കോടി രൂപയാണ്. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 309 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തുന്നു.
ലക്ഷ്യവില 283
വ്യാഴാഴ്ച (മാര്‍ച്ച് 17) 221.25 രൂപയിലാണ് ജിന്‍ഡല്‍ ഡ്രില്ലിംഗിന്റെ ഓഹരി വ്യാപാരം നടന്നത്. ഈ നിലവാരത്തില്‍ നിന്നും 283 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ നിക്ഷേപിക്കാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശം. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിനിടെ 130 ശതമാനം നേട്ടമാണ് ഈ ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ആറ് മാസത്തിനകം 30 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കാമെന്നും ഇവരുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ഓഹരികള്‍ 12 ശതമാനത്തിലേറെ മുന്നേറിയിട്ടുണ്ട്.
(ഇത് ധനം ഓഹരി നിര്‍ദേശമല്ല, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പുറത്തുവിട്ട വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ട് ആണ്)