100 രൂപയില്‍ നിന്നും 1332 രൂപയിലേക്ക് ഉയര്‍ന്ന ആശിഷ് കചോലിയ ഓഹരി

അഞ്ച് വര്‍ഷം കൊണ്ട് 1250 ശതമാനം നേട്ടം സമ്മാനിച്ച മള്‍ട്ടിബാഗ്ഗര്‍
100 രൂപയില്‍ നിന്നും 1332 രൂപയിലേക്ക് ഉയര്‍ന്ന ആശിഷ് കചോലിയ  ഓഹരി
Published on

സമീപ കാലങ്ങളില്‍ നിരവധി മള്‍ട്ടി ബാഗറുകളാണ് ഓഹരിവിപണിയിലേക്ക് ചേര്‍ക്കപ്പെട്ടിട്ടുള്ളത്. ഇവയില്‍ ഒന്നാണ് യശോ ഇന്‍ഡസ്ട്രീസ്. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രകടനം അത്ര മികച്ചതെന്നു വിലയിരുത്താനാകില്ലെങ്കിലും ഈ മള്‍ട്ടിബാഗ്ഗര്‍ ദീര്‍ഘകാലനിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ചതായി കാണാം.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍, ഇത് ഏകദേശം 160 രൂപയില്‍ നിന്ന് 1,332 രൂപയായി ഉയര്‍ന്ന ഓഹരിയാണിത്. ദീര്‍ഘകാല ഓഹരി ഉടമകള്‍ക്ക് ഏകദേശം 750 ശതമാനം വരുമാനം നല്‍കിയതായി ഓഹരി ചരിത്രം പരിശോധിച്ചാല്‍ കാണാം.

അഞ്ച് വര്‍ഷത്തിനിടയില്‍, ഈ മള്‍ട്ടിബാഗര്‍ കെമിക്കല്‍ മേഖലയിലെ ഓഹരി ഏകദേശം 100 രൂപയില്‍ നിന്ന് 1,332 രൂപയായി ഉയര്‍ന്നതായി കാണാം. ഈ സമയത്ത് അതിന്റെ പൊസിഷണല്‍ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് ഏകദേശം 1250 ശതമാനം റിട്ടേണ്‍ നല്‍കി.

യശോ ഇന്‍ഡസ്ട്രീസ്

പ്രമുഖ നിക്ഷേപകനായ ആശിഷ് കച്ചോലിയയുടെ പോര്‍ട്ട്ഫോളിയോയില്‍ ആദ്യ പത്തിലുള്ള ഈ ഓഹരി കഴിഞ്ഞ ആറ് മാസത്തിനിടെ, 13 ശതമാനത്തിലധികം ഇടിഞ്ഞു. മാത്രമല്ല, ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 30 ശതമാനം ഇടിവും രേഖപ്പെടുത്തി. എന്നിരുന്നാലും, കചോലിയയെപ്പോലെയുള്ള ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഇത് നേട്ടമാണ് സമ്മാനിച്ചിട്ടുള്ളത്.

നിക്ഷേപത്തില്‍ 'വാങ്ങുക, കയ്യില്‍ സൂക്ഷിക്കുക, മറക്കുക' എന്ന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന പൊസിഷണല്‍ നിക്ഷേപകര്‍ക്ക് ഈ സ്റ്റോക്ക് പണമുണ്ടാക്കുന്ന മള്‍ട്ടി ബാഗ്ഗര്‍ ഓഹരിയായി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

(Equity investing is subject to market risk. Always do your own research before Investing)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com