Begin typing your search above and press return to search.
12 രൂപയിൽ നിന്നും 391 രൂപ വരെ വളര്‍ന്ന മള്‍ട്ടിബാഗ്ഗര്‍ ഓഹരി
കോവിഡിന് ശേഷം മികച്ച വരുമാനം നല്‍കിയ കുഞ്ഞന്‍ മള്‍ട്ടിബാഗര്‍ സ്റ്റോക്കുകളില്‍ ഒന്നാണ് നൈബ് ലിമിറ്റഡ് (Nibe Ltd). പ്രതിരോധ മേഖലയില്‍ നിന്നുള്ള ഈ ചെറിയ കമ്പനി ഓഹരി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം 12 രൂപ നിരക്കില്‍ നിന്നും 391 രൂപ വരെ ഉയര്‍ന്നു.
ദീര്‍ഘകാല നേട്ടം
ദീര്‍ഘകാല ഓഹരി ഉടമകള്‍ക്ക് ഏകദേശം 3,150 ശതമാനം വരുമാനമാണ് ഈ കാലയളവില്‍ നൈബ് ഓഹരികള്‍ സമ്മാനിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍, ഈ ഓഹരി 50 രൂപയിൽ നിന്നും 391 രൂപ വരെ ഉയര്‍ന്നതായി കാണാം. ഈ കാലഘട്ടത്തില്‍ ഏകദേശം 675 ശതമാനം നേട്ടം കുറിച്ചു. ആറ് മാസത്തില്‍ 175 രൂപയില്‍ നിന്ന് 391 രൂപയായിട്ടാണ് സ്‌റ്റോക്ക് ഉയര്‍ന്നത്.
പെന്നി സ്റ്റോക്ക് വിഭാഗത്തില്‍ പെട്ട ഈ ഓഹരി ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ വളര്‍ച്ചയില്‍ മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്ക് ലിസ്റ്റിലേക്ക് ചേര്‍ക്കപ്പെടുകയായിരുന്നു.
കഴിഞ്ഞ മാസം ഇടിവ്
2023 ജനുവരി മുതല്‍ ഈ സ്‌മോള്‍ ക്യാപ് മള്‍ട്ടിബാഗര്‍ സ്റ്റോക്ക് ലാഭമെടുക്കല്‍ പരിധിയിലാണ് നീങ്ങുന്നത്. ഇക്കഴിഞ്ഞ ഒരു മാസത്തില്‍, ഇത് ഏകദേശം 10 ശതമാനം ഇടിഞ്ഞെങ്കിലും ആറ് മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഓഹരി ഉടമകള്‍ക്ക് ഈ മള്‍ട്ടിബാഗര്‍ മികച്ച റിട്ടേണ്‍ നല്‍കിയതായി കാണാം.
ഉദാഹരണത്തിന് ഒരു മാസം മുമ്പ് ഈ ഓഹരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ച ഒരാള്‍ക്ക് 90,000 രൂപയായി കുറയുമായിരുന്നു. അതേസമയം ആറ് മാസം മുമ്പായിരുന്നു ഈ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നത് എങ്കില്‍ ഈ തുക രണ്ടേകാല്‍ ലക്ഷം രൂപയായി ഉയരുമായിരുന്നു. 389.90 രൂപയ്ക്കാണ് ഓഹരി (ഫെബ്രുവരി 16) ട്രേഡിംഗ് തുടരുന്നത്.
(Equity investing is subject to market risk. Always do your own research before Investing)
Next Story
Videos