മുത്തൂറ്റ് ഫിനാന്‍സ് 22 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു

ഓഹരി ഉടമകള്‍ക്ക് ഓരോ ഇക്വിറ്റി ഓഹരിക്കും 22 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് മുത്തൂറ്റ് ഫിനാന്‍സ്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഓഹരിവിലയുടെ 220 ശതമാനം ഇടക്കാല ലാഭവിഹിതം നല്‍കാനാണ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്. ഇതുപ്രകാരം കമ്പനി ആകെ വിതരണം ചെയ്യുന്ന ഇടക്കാല ലാഭവിഹിതം 883.19 കോടി രൂപയായിരിക്കും. 30 ദിവസങ്ങള്‍ക്കകം ഇടക്കാല ലാഭവിഹിതം ഓഹരി ഉടമകള്‍ക്ക് നല്‍കും. ഏപ്രിൽ 18നാണ് ലാഭവിഹിതത്തിന് അർഹതയുള്ള ഓഹരി ഉടമകളെ കണക്കാക്കുന്ന റെക്കോഡ് തീയതി.

ഓഹരി വിലയില്‍ മുന്നേറ്റം

മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരി വില ഇന്ന് (ഏപ്രിൽ 6) 989.75 രൂപയില്‍ നിന്ന് 1,023 രൂപവരെ മുന്നേറി. എന്‍.എസ്.ഇയില്‍ വ്യാപാരാന്ത്യം വിലയുള്ളത് 1,020.15 രൂപയിലാണ്.

Related Articles
Next Story
Videos
Share it