മികച്ച ഒന്നാം പാദ ഫലങ്ങളില്‍ മുന്നേറ്റവുമായി മുത്തൂറ്റ് ഫിനാൻസ്, ഓഹരി 10% അപ്പര്‍ സർക്യൂട്ടില്‍, 18 ശതമാനം വരെ വര്‍ധനയെന്ന് പ്രവചനം

ഒരു വർഷത്തിനുള്ളിൽ 53 ശതമാനത്തിലധികം ഉയര്‍ച്ചയാണ് ഓഹരി രേഖപ്പെടുത്തിയത്
muthoot finance branch
Published on

ജൂൺ പാദത്തിലെ (Q1FY26) മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിപണിയില്‍ മുന്നേറ്റവുമായി മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ. ഓഹരി ഇന്ന് (ഓഗസ്റ്റ് 14) രാവിലത്തെ സെഷനില്‍ 10 ശതമാനം ഉയർന്ന് അപ്പര്‍ സർക്യൂട്ടില്‍ 2,761 രൂപയിലെത്തി. ആറ് മാസത്തിനുള്ളിൽ 23 ശതമാനത്തിലധികവും ഒരു വർഷത്തിനുള്ളിൽ 53 ശതമാനത്തിലധികവും ഉയര്‍ച്ചയാണ് ഓഹരി രേഖപ്പെടുത്തിയത്. അഞ്ച് വർഷത്തിനുള്ളിൽ 128.40 ശതമാനത്തിലധികം നേട്ടമാണ് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത്.

2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തില്‍ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം (PAT) 65 ശതമാനം വർധനയുമായി 1,974 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 1,196 കോടി രൂപയായിരുന്നു. 2025 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് കമ്പനിയുടെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തികള്‍ (AUM) 1,33,938 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 98,048 കോടി രൂപയെ അപേക്ഷിച്ച് 35,891 കോടി രൂപയുടെ വാർഷിക വർധനവാണ് ഇത്.

ജൂൺ പാദത്തില്‍ എല്ലാ പ്രധാന സൂചകങ്ങളിലും കമ്പനി പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവച്ചതിനെ തുടര്‍ന്ന് ബ്രോക്കറേജുകൾ നിലവിലെ നിലവാരത്തിൽ നിന്ന് 18 ശതമാനം വരെ വർദ്ധനവാണ് പ്രവചിക്കുന്നത്. മോർഗൻ സ്റ്റാൻലി, മോട്ടിലാൽ ഓസ്വാൾ തുടങ്ങിയ ബ്രോക്കറേജുകൾ ഓഹരിയുടെ പ്രകടനത്തില്‍ പോസിറ്റീവായ പ്രതികരണം നടത്തി. 2026–28 സാമ്പത്തിക വർഷത്തിൽ അറ്റാദായത്തിൽ ഇരുപത്തിമൂന്ന് ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കും ഓഹരിയില്‍ നിന്ന് ഇരുപത്തിയൊന്ന് ശതമാനം വരുമാനവുമാണ് ജെഫറീസ് പ്രതീക്ഷിക്കുന്നത്.

Muthoot Finance shares hit 10% upper circuit after strong Q1 results; brokerages foresee up to 18% upside.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com