മ്യൂച്വൽ ഫണ്ടില്‍ ഇനി ഈസിയായി നിക്ഷേപിക്കാം;വാട്‌സാപ്പിലൂടെ

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ നിലവില്‍ ഈസിയായ മാര്‍ഗം ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ കയറി നിക്ഷേപിക്കുക എന്നതാണ്. അല്ലെങ്കില്‍ ഏതെങ്കിലും സ്വകാര്യഫണ്ട് ഹൗസുകള്‍ വഴി ഇടപാടുകളാകാം. ഇന്റര്‍നെറ്റിലൂടെ സ്വയം ചെയ്യാം എന്നാണെങ്കില്‍ ഒഴിവുസമയം കണ്ടെത്തുകയോ അതിനായി സമയവും സാഹചര്യവും നീക്കിവയ്ക്കുകയോ ഒക്കെ ചെയ്യണം അതുകൊണ്ടു തന്നെ ഇപ്പോഴും യുവതലമുറയ്ക്ക് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളോട് താല്‍പര്യം കുറവാണ്.

യുവജനതയെക്കൂടി ഈ സുരക്ഷിത നിക്ഷേപ പദ്ധതിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി വാട്‌സാപ്പിലൂടെ മ്യൂച്വല്‍ഫണ്ടുകള്‍ നിക്ഷേപിക്കാനുള്ള സൗകര്യമൊരുങ്ങിയിരിക്കുകയാണ് ഫണ്ട് ഹൗസുകള്‍. നിലവില്‍ വളരെ ചുരുക്കം ഫണ്ട് ഹൗസുകള്‍ മാത്രമാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത് എങ്കിലും കൂടുതല്‍ കമ്പനികള്‍ വാട്‌സാപ്പ് എസ്‌ഐപി ആരംഭിക്കുകയാണ്.

മ്യൂച്വല്‍ ഫണ്ട് കമ്പനി/ബാങ്കിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ കൃത്യമാണെങ്കില്‍ നിങ്ങള്‍ക്കും തുടങ്ങാം വാട്‌സാപ്പിലൂടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം. ജോയിന്റ് നിക്ഷേപം സാധ്യമല്ലെന്നതും വിദേശത്തുള്ളവര്‍ക്ക് ഈ മാര്‍ഗം ഉപയോഗിക്കാനാകില്ലെന്നതുമാണ് ശ്രദ്ധിക്കേണ്ടത്. നിക്ഷേപം നടത്തുന്നത് വ്യക്തിഗത നമ്പറില്‍ നിന്നായത് കൊണ്ടാണിത്.

വാട്‌സാപ്പ് എസ്‌ഐപി ആക്ടിവേറ്റ് ചെയ്യാന്‍ ;

1. മ്യൂച്വല്‍ഫണ്ട് കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രവേശിക്കുക. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക. അതില്‍ പറയുന്ന ടേംസ് ആന്റ് കണ്ടീഷന്‍സ് വ്യക്തമായി വായിച്ച് OK കൊടുക്കുക.

2. വേരിഫിക്കേഷന് വേണ്ടി പാന്‍, ആധാര്‍ നമ്പറുകള്‍ നല്‍കണം.

3. വ്യക്തിഗത വിവരങ്ങള്‍ കെവൈസിയില്‍ പൂര്‍ണമായി നല്‍കിയിട്ടുണ്ടോ എന്നതറിയാനും സെക്യൂരിറ്റി ചെക്കിങ്ങിനും വേണ്ടിയാണിത്. കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് അഥ് നല്‍കാനും കളിയും. കെവൈസി പൂര്‍ണമാകാതെ വാട്‌സാപ്പ് സൗകര്യം ലഭിക്കുകയില്ല.

4. ഒറ്റത്തവണയായോ എസ്‌ഐപിയായോ നിക്ഷേപങ്ങള്‍ നടത്താം. ഫണ്ടിന്റെ പേര്, നിക്ഷേപ തുക, പ്ലാന്‍ എന്നിവ വിശദീകരിക്കുക. അതുകഴിഞ്ഞാല്‍ നല്‍കിയ വിവരങ്ങള്‍ ശരിയാണോ എന്നു പരീക്ഷിക്കാന്‍ അവസരമുണ്ട്. ഇവിടെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ട്.

5. മുകളില്‍ പറഞ്ഞ വിവരങ്ങള്‍ സ്ഥിരീകരിച്ച് OKആയാല്‍ OTP നമ്പര്‍ വാട്‌സാപ്പ് സൗകര്യം ഉപയോഗിക്കേണ്ട നമ്പറിലേക്ക് വരും.

6. ഒടിപി നല്‍കുക, അപ്പോള്‍ യുണിക് രജിസ്‌ട്രേഷന്‍ നമ്പര്‍(യുആര്‍എന്‍) ലഭിക്കും. ഇത് ബാങ്കിന്റെ സൈറ്റില്‍ നല്‍കിയാല്‍ എസ്‌ഐപി തുടങ്ങാം.

Related Articles
Next Story
Videos
Share it