മ്യൂച്വല്‍ ഫണ്ട് നോമിനേഷനുള്ള അവസാന തീയതി നീട്ടി; നിങ്ങള്‍ ഇത് ചെയ്‌തോ?
മ്യൂച്വല്‍ ഫണ്ടില്‍ നോമിനിയെ ചേര്‍ക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31ലേക്ക് നീട്ടി. മുന്പരിയിച്ചിരുന്ന തീയതി നാളെയായിരുന്നു. നോമിനി സംബന്ധിച്ച വിവരങ്ങൾ പരിഷ്‌കരിച്ചില്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടിലെ നേട്ടങ്ങള്‍ പിന്‍വലിക്കാനാകില്ല. മാത്രമല്ല, അക്കൗണ്ട് പ്രവര്‍ത്തന രഹിതമാകുകയും ചെയ്യും. നോമിനിയെ ചേര്‍ത്തിട്ടുണ്ടോ എന്ന് ഓണ്‍ലൈനായി പരിശോധിക്കാവുന്നതാണ്.
ഓണ്‍ലൈനിലൂടെ അക്കൗണ്ട് തുറന്നവര്‍ക്ക്, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ തന്നെ ടു-ഫാക്ടര്‍ ഓതന്റിക്കേഷനിലൂടെ ഇത് ചെയ്യാവുന്നതാണ്. അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷം, നിക്ഷേപകര്‍ക്ക് ഒറ്റത്തവണ പാസ്വേഡ് (OTP) ഉപയോഗിച്ച് നോമിനി വിശദാംശങ്ങള്‍ പുതുക്കാനും തിരുത്താനും ചേര്‍ക്കാനും കഴിയും.
നോമിനി വേണ്ടാത്തവര്‍
നോമിനിയായി ആരെയും ചേര്‍ക്കാന്‍ ആഗ്രഹിക്കാത്ത നിക്ഷേപകര്‍ക്ക് അക്കൗണ്ട് മരവിക്കല്‍ തടയാനായി 'ഓപ്റ്റ് ഔട്ട്' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാവുന്നതാണ്. നോമിനിയെ തെരഞ്ഞെടുക്കുന്ന 'ഓപ്റ്റ് ഇന്‍', നോമിനി വേണ്ടാത്ത 'ഓപ്റ്റ് ഔട്ട്' എന്നിങ്ങനെ രണ്ട് ഓപ്ഷനുകളായാലും ഡിക്ലറേഷന്‍ നല്‍കിയിരിക്കണം.
ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍
ജോയിന്റ് അക്കൗണ്ടു വഴി മ്യൂച്വല്‍ ഫണ്ടിൽ നിക്ഷേപിച്ചിട്ടുള്ളവരും നോമിനിയുടെ വിവരങ്ങൾ നൽകിയിരിക്കണം. എന്ന് വ്യക്തമാക്കിയിരിക്കണം. അഥവാ ഒരാളുടെ അസാന്നിധ്യത്തില്‍ മറ്റ് അക്കൗണ്ട് ഹോള്‍ഡറോ ഹോള്‍ഡര്‍മാരോ ആണ് അവകാശികള്‍ എന്നും അല്ലെങ്കില്‍ അവകാശികള്‍ ഇല്ല എന്നും നല്‍കണം. ജോയിന്റ് അക്കൗണ്ടിലെ എല്ലാവരുടെയും അഭാവത്തില്‍ അവകാശം ആരിലേക്ക് പോകുമെന്നും ജോയിന്റ് അക്കൗണ്ട് അവകാശികള്‍ ചേര്‍ന്ന് നാമനിര്‍ദേശം നടത്തേണ്ടതാണ്.