Image : SEBI Website 
Image : SEBI Website 

സെബിക്ക് പുതിയ ലോഗോ

35-ാം സ്ഥാപക ദിനത്തില്‍ മുംബൈയിലെ മുഖ്യ കാര്യാലയത്തിലാണ് ലോഗോ പുറത്തിറക്കിയത്
Published on

35 വര്‍ഷം പിന്നിട്ട ഓഹരി, കമ്മോഡിറ്റീസ് വിപണി നിയന്ത്രിതാവ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡിന് (സെബി) പുതിയ ലോഗോ. മുംബൈ ആസ്ഥാനത്ത് മുന്‍ അധ്യക്ഷന്‍മാരുടെയും ജീവനക്കാരുടെയും സാന്നിധ്യത്തിലാണ് പുതിയ ലോഗോ പുറത്തിറക്കിയത്.

സമ്പന്നമായ പാരമ്പര്യം ഉള്‍ക്കൊണ്ട്

സെബിയുടെ സമ്പന്നമായ പാരമ്പര്യങ്ങളുടെ സവിശേഷമായ സംയോജനമാണ് പുതിയ ലോഗോയില്‍ കാണാന്‍ കഴിയുന്നതെന്ന് സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച് അഭിപ്രായപ്പെട്ടു.

ഓഹരി വിപണിയിലും കമ്മോഡിറ്റീ ഫ്യൂച്ചേഴ്സ് (ഉല്‍പ്പന്ന അവധി വ്യാപാരം) വിപണിയിലും നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനുമാണ് 1988 ല്‍ സെബി രൂപീകരിച്ചത്. തുടക്കത്തില്‍ സ്റ്റോക്ക് എക്സ് ചേഞ്ചുകളെ നിയന്ത്രിക്കാന്‍ നിയമപരമായ പിന്‍ബലം ഇല്ലാത്തതു കൊണ്ട് 1992 ല്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ് ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നിയമം പാസ്സാക്കിയതിലൂടെ നിയമാധിഷ്ടിത സ്ഥാപനമായി മാറി. കേന്ദ്ര സര്‍ക്കാര്‍ അധ്യക്ഷനും അഞ്ച് അംഗങ്ങളും അടങ്ങുന്നതാണ് ഡയറക്ടര്‍ ബോര്‍ഡ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com