റഷ്യ സ്വർണ എക്സ് ചേഞ്ച് സ്ഥാപിക്കുന്നു, എൽ ബി എം എക്ക് ബദൽ സംവിധാനം

മോസ്‌കോ വേൾഡ് സ്റ്റാൻഡേർഡ് എന്ന പേരിൽ സ്വർണത്തിന് പുതിയ വില നിർണയ സംവിധാനം ഏർപ്പെടുത്താൻ ശ്രമിക്കുകയാണ് റഷ്യ. ഇതിലൂടെ ലണ്ടൻ ബുള്ളിയൺ മാർക്കറ്റ് അസോസിയേഷൻ (LBMA ). കൃത്രിമമായ സ്വർണ വില താഴ്ത്തി നിർത്തുന്നത് തടയാൻ സാധിക്കുമെന്ന് മാർക്കറ്റ് വിദഗ്ദ്ധർ കരുതുന്നു. 2022 മാർച്ചിൽ യുക്രയ്‌നുമായി യുദ്ധം ആരംഭിച്ചതോടെ റഷ്യയിലെ സ്വർണം ഖനനം ചെയ്യുന്ന കമ്പനികളുടെ അക്രെഡിറ്റേഷൻ എൽ ബി എം എ റദ്ദാക്കിയിരുന്നു.

ഊർജ ഉൽപ്പന്നങ്ങൾ കഴിഞ്ഞാൽ ഏറ്റവും അധികം കയറ്റുമതി വരുമാനം റഷ്യക്ക് ലഭിക്കുന്നത് സ്വർണത്തിൽ നിന്നാണ്. 2021 ൽ സ്വർണ കയറ്റുമതിയിൽ നിന്ന് റഷ്യക്ക് ലഭിച്ചത് 15 ശതകോടി ഡോളറാണ്. ഇത് കൂടാതെ റഷ്യയും അവരുടെ പങ്കാളിത്ത രാജ്യങ്ങളുമായി വെനിസ്വെല, പെറു എന്നി രാജ്യങ്ങൾ ചേർന്നാണ് ലോക സ്വർണ വ്യാപാരത്തിൻ റ്റെ 62 % നിയന്ത്രിക്കുന്നത്. അതിനാൽ റഷ്യക്ക് എൽ ബി എം എ ക്ക് ശക്തമായ ബദൽ സൃഷ്ടിക്കാൻ കഴിയുമെന്ന് നിരീക്ഷകർ കരുതുന്നു.

പുതിയ സംവിധാനത്തിൽ സ്വർണ വില റൂബിൾ കറൻസിയിൽ നിശ്ചയിക്കുമ്പോൾ ഔൺസിന് 2500 ഡോളർ വരെ ഉയരാൻ സാധ്യത ഉണ്ട്. ഇത് നിലവിൽ സ്വർണത്തിൻറ്റെ ഡിമാൻഡും ഉൽപ്പാദനവും വിതരണവുമായി നോക്കിയാൽ യഥാർത്ഥമായ വിലയാണ്. നിലവിൽ എൽ ബി എം എ വില 1671 ഡോളറാണ്.

മോസ്കോ വേൾഡ് സ്റ്റാൻഡേർഡിന്റെ ആസ്ഥാനം മോസ്‌കോയിലായിരിക്കും. വില നിർണയ കമ്മിറ്റിയിൽ റഷ്യ, ബെലറൂസ്, കിർഗിസ്ഥാൻ, അർമേനിയ എന്നി രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ ഉണ്ടാകും. ഇന്ത്യ, ചൈന, പെറു, വെനിസ്വേലതുടങ്ങിയ രാജ്യങ്ങൾക്ക് അംഗത്വം ലഭിക്കും.

അമൂല്യ ലോഹങ്ങൾ അടിസ്ഥാനപ്പെടുത്തി ഡോളറിന് ബദലായി റിസർവ് കറൻസി സ്ഥാപിക്കാനും റഷ്യയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നു.

ഇന്ത്യ ഇൻറ്റർനാഷണൽ ബുള്ളിയൺ എക്സ് ചേഞ്ച് ലോക സ്വർണ വിപണിയിൽ വില നിശ്ചയിക്കുന്നതിൽ സ്വാധീനം ചെലുത്താൻ ലക്ഷ്യമിട്ട് ജൂലൈയിൽ ഗുജറാത്തിൽ ഇന്ത്യ ഇൻറ്റർനാഷണൽ ബുള്ളിയൺ എക്സ് ചേഞ്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിലവിൽ സ്വർണത്തിൻ റ്റെ ഏറ്റവും വലിയ ഉപഭോക്‌തൃ രാജ്യങ്ങളായ ഇന്ത്യക്കും ചൈനക്കും സ്വർണ വില നിർണയത്തിൽ കാര്യമായ പങ്ക് വഹിക്കാൻ കഴിയുന്നില്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it