ഈ ഓഹരികൾ നിങ്ങളുടെ കൈവശമുണ്ടോ? അടുത്തയാഴ്ച ഡിവിഡന്റ്, ബോണസ് ഷെയർ നേടാം

വരുന്ന ആഴ്ചയിൽ 52 ഓഹരികളാണ് നിക്ഷേപകർക്ക് ഡിവിഡന്റ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ ഏഴെണ്ണം ഓഹരിയൊന്നിന് പത്തിലധികം രൂപ വീതമാണ് നിക്ഷേപകർക്ക് കൈമാറുന്നത്. അതുപോലെ രണ്ട് ഓഹരികൾ ബോണസ് ഷെയർ നൽകുന്നുമുണ്ട്.
corporate actions
canva
Published on

ഫെബ്രുവരി മൂന്നാം വ്യാപാര ആഴ്ചയിൽ (ഫെബ്രുവരി 16-20) നിരവധി ലി​സ്റ്റഡ് കമ്പനികളാണ് കോർപറേറ്റ് നടപടികൾ (Corporate actions) പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ 50-ലേറെ കമ്പനികൾ ലാഭവിഹിതവും (ക്യാഷ് ഡിവിഡന്റ്) രണ്ട് കമ്പനികൾ ബോണസ് ഷെയർ വിതരണവും ഒരു കമ്പനി ഓഹരി വിഭജനവുമാണ് (സ്റ്റോക്ക് സ്പ്ലിറ്റ്) പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.

ഉയർന്ന ഡിവിഡന്റ് നൽകുന്ന ഓഹരികൾ

  • ടോറന്റ് പവർ (15 രൂപ, റെക്കോഡ് തീയതി - ഫെബ്രുവരി 16)

  • എസ്കോർട്ട്സ് കുബോട്ട (18 രൂപ, റെക്കോഡ് തീയതി - ഫെബ്രുവരി 16)

  • അപ്പോളോ ഹോസ്പിറ്റൽസ് (10 രൂപ, റെക്കോഡ് തീയതി - ഫെബ്രുവരി 16)

  • മജെ​സ്റ്റിക് ഓട്ടോ (35 രൂപ, റെക്കോഡ് തീയതി - ഫെബ്രുവരി 17)

  • ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് (35 രൂപ, റെക്കോഡ് തീയതി - ഫെബ്രുവരി 18)

  • ടോറന്റ് ഫാർമസ്യൂട്ടിക്കൽസ് (29 രൂപ, റെക്കോഡ് തീയതി - ഫെബ്രുവരി 19)

  • നിർലോൺ ലിമിറ്റഡ് (15 രൂപ, റെക്കോഡ് തീയതി - ഫെബ്രുവരി 20)

മറ്റ് ഡിവിഡന്റ് ഓഹരികൾ

റെക്കോഡ് തീയതി, ഫെബ്രുവരി 16: കേസർ ടെർമിനൽസ് & ഇൻഫ്രാസ്ട്രക്ചർ, ഐഐഎഫ്എൽ ക്യാപിറ്റൽ സർവീസസ്, കേവാൽ കിരൺ ക്ലോത്തിങ്, കിർലോസ്കർ ഫെറസ് ഇൻ‍ഡസ്ട്രീസ്, യൂണിപാർട്ട്സ് ഇന്ത്യ, ആരതി ഫാ‌ർമലാബ്സ്, സാവൻ ടെക്നോളജീസ്.

റെക്കോഡ് തീയതി, ഫെബ്രുവരി 17: ഐഒഎൽ കെമിക്കൽസ്, ഇന്റർനാഷണൽ ജെമ്മോളജിക്കൽ, വൈബ്രന്റ് ​ഗ്ലോബൽ ക്യാപിറ്റൽ, ഹൈക്കൽ, ഇർകോൺ ഇന്റർനാഷണൽ, മിസ് ബെക്ടേഴ്സ് ഫുഡ്, ഷിപ്പിങ് കോർപറേഷൻ.

റെക്കോഡ് തീയതി, ഫെബ്രുവരി 18: കോൾ ഇന്ത്യ, പ്രിസിഷൻ വയേഴ്സ്, ഭാരത് ഫോർജ്, നാറ്റ്കോ ഫാർമ, ഇന്ദ്രപ്രസ്ഥ ​ഗ്യാസ്, എംഎസ്ടിസി, പ്രെംകോ ​ഗ്ലോബൽ, ജിആർ ഇൻഫ്രാപ്രോജക്ട്സ്, എവിടി നാച്ചുറൽ പ്രോഡക്ട്സ്, ഓയിൽ ഇന്ത്യ, ബ്ലിസ് ജിവിഎസ് ഫാർമ, അഷിയാന ഹൗസിങ്, ഒഎൻജിസി, ഐആർബി ഇൻഫ്രാ ഡെവലപ്പേഴ്സ്, ഹോണ്ട ഇന്ത്യ പവർ, ബ്രിസ്ക് ടെക്നോവിഷൻ.

റെക്കോഡ് തീയതി, ഫെബ്രുവരി 20: ഐആർസിടിസി, സെൻകോ ​ഗോൾഡ്, രാഷ്ട്രീയ കെമിക്കൽസ്, എസ്ജെവിഎൻ, കിർലോസ്കർ ഓയിൽ എൻജിൻസ്, വണ്ടർ ഇലക്ട്രിക്കൽസ്, മൊബവെന്യൂ എഐ ടെക്, ദേവ് പ്ലാസ്റ്റിക്സ്, ഡിസിഡബ്ല്യൂ, ക്യൂജിഒ ഫിനാൻസ്, കെഎസ്ഇ, കാന്റബിൽ റീട്ടെയിൽ, തനേജ എയ്റോസ്പേസ്, പവർ ഫിനാൻസ് കോർപറേഷൻ, ഫ​സ്റ്റ്സോഴ്സ് സൊലൂഷൻസ്.

ബോണസ് ഇഷ്യൂ ചെയ്യുന്ന ഓഹരികൾ

  • റിദ്ധി ​സ്റ്റീൽ & ട്യൂബ് ലിമിറ്റഡ്: 1:2 അനുപാതത്തിൽ ബോണസ് ഷെയർ അനുവദിക്കും; റെക്കോഡ് തീയതി - ഫെബ്രുവരി 17.

  • ബേസൽ ഇന്റർനാഷണൽ ലിമിറ്റഡ്: 1:1 അനുപാതത്തിൽ ബോണസ് ഷെയർ നൽകും; റെക്കോഡ് തീയതി - ഫെബ്രുവരി 18.

​സ്റ്റോക്ക് സ്പ്ലിറ്റ്

  • ടൈറ്റൻ ബയോടെക് ലിമിറ്റഡ്: 10:2 അനുപാതത്തിൽ സ്പ്ലിറ്റ് ചെയ്യും. റെക്കോഡ് തീയതി - ഫെബ്രുവരി 20.

Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com