'Merry Christmas'; ലോകത്തെ ആദ്യ എസ്എംഎസ് വിറ്റുപോയത് 1.21 ലക്ഷം ഡോളറിന്!

ലോകത്തെ ആദ്യ ടെക്‌സ്റ്റ് മെസേജ് അഥവാ എസ്എംഎസ് ഏതാണെന്ന് നിങ്ങള്‍ക്ക് അറിയാമോ..? അത് സംഭവിച്ചത് 1992 ഡിസംബര്‍ മൂന്നിന് ആയിരിന്നു. വോഡാഫോണായിരുന്നു ആ വിപ്ലവകരമായ തുടക്കത്തിന് പിന്നില്‍. വോഡാഫോണ്‍ ജീവനക്കാരനായ റിച്ചാര്‍ഡ് ജാര്‍വിസിന് ആണ് എസ്എംസ് ലഭിച്ചത്. merry christmas എന്ന ആശംസയായിരുന്നു എസ്എംഎസിൽ.

19 വര്‍ഷം പിന്നിടുമ്പോള്‍ ആ എസ്എംഎസിന് ഇന്ന് 1.21 ലക്ഷം ഡോളര്‍ (1.07 ലക്ഷം യൂറോ) ആണ് വില. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 9,196,000 രൂപ. വോഡാഫോണ്‍ തന്നെയാണ് എന്‍എഫ്ടി(non fungible tokens) പ്ലാറ്റ്‌ഫോമിലൂടെ എസ്എംസ് വില്‍പ്പനയ്ക്ക് വെച്ചത്. ഡിസംബര്‍ 21ന് പാരീസിലായിരുന്നു ലേലം സംഘടിപ്പിച്ചത്. എന്‍എഫ്ടി സ്വന്തമാക്കിയ വ്യക്തി എഥെറിയം ക്രിപ്‌റ്റോ കറന്‍സിയിലാണ് തുക നല്‍കുക. നിലവില്‍ 3,06,551.95 രൂപയാണ് (9.08 am) ഒരു എഥെറിയത്തിന്.
ലേലത്തിലൂടെ ലഭിച്ച തുക അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ സംഘടയ്ക്ക് (unhcr) കൈമാറും. ഇമേജ്, വീഡിയോ, മ്യൂസിക്, ടെക്‌സ്റ്റ് എന്നിവയുടെ രൂപത്തിലുള്ള ആസ്ഥികളാണ് എന്‍എഫ്ടികള്‍. ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍എഫ്ടി പ്ലാറ്റ്‌ഫോമുകളില്‍ ഇടപാടുകള്‍ ക്രിപ്‌റ്റോയിലൂടെയാണ് .

Related Articles
Next Story
Videos
Share it