

കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണി കൈവരിച്ച ശക്തമായ നേട്ടം, പുതിയ വ്യാപാര ആഴ്ച്ചയിലും (2026 ഏപ്രിൽ 13 - 17) നിലനിർത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ലോകമൊന്നാകെ ആകാംക്ഷയോടെ കാത്തിരുന്ന യു.എസ് — ഇറാൻ സമാധാന ചർച്ചകൾ സഫലമാകാതെ അലസിപ്പിരിഞ്ഞ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.
എന്നാൽ, ടെക്നിക്കൽ അനാലിസിസിലുള്ള ഇ.എം.എ (Exponential Moving Average) ക്രോസ്ഓവർ സ്ട്രാറ്റജി പ്രകാരം, ഇന്ത്യൻ വിപണി ഇപ്പോൾ ബുള്ളിഷ് ട്രെൻഡ് (മുന്നേറാൻ സാധ്യതയുണ്ടെന്ന അനുമാനം) പ്രകടമാക്കുന്നു എന്നാണ് സെബി അംഗീകൃത സ്വതന്ത്ര മാർക്കറ്റ് അനലിസ്റ്റ് ബാലചന്ദ്രൻ ആർ.വി സൂചിപ്പിച്ചത്.
സ്ലോ മൂവിങ് ആവറേജിനെ, താഴെ നിന്നിരുന്ന ഫാസ്റ്റർ മൂവിങ് ആവറേജ് മറികടന്നു മുകളിലേക്ക് ഉയർന്നതോടെയാണ് (മുകളിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ പച്ച ആരോ മാർക്കിൽ അടയാളപ്പെടുത്തിയിരിക്കുന്നത്), ഇ.എം.എ ക്രോസ്ഓവർ സ്ട്രാറ്റജി അനുസരിച്ചു നിഫ്റ്റി സൂചിക ബുള്ളിഷ് ആയി മാറിയതെന്ന നിഗമനത്തിലേക്ക് എത്തിച്ചേർന്നത്. ഫാസ്റ്റർ മൂവിങ് ആവറേജ് നിലവാരം സ്ലോ മൂവിങ് ആവറേജ് നിലവാരത്തിന് മുകളിൽ തുടരുന്നിടത്തോളം നിഫ്റ്റി സൂചിക ബുള്ളിഷ് ട്രെൻഡിൽ തുടരാനാണ് സാധ്യതയെന്നും അനലിസ്റ്റ് ബാലചന്ദ്രൻ ആർ.വി പറഞ്ഞു.
ഇന്ത്യൻ പണപ്പെരുപ്പ നിരക്കുകൾ (CPI & WPI)
മാർച്ച് പാദഫലം — എച്ച്.ഡി.എഫ്.സി ബാങ്ക് (ഏപ്രിൽ 18), ഐ.സി.ഐ.സി.ഐ ബാങ്ക് (ഏപ്രിൽ 18), വിപ്രോ (ഏപ്രിൽ 16) എന്നിവയുടെ ജനുവരി - മാർച്ച് ത്രൈമാസ കാലയളവിലെ സാമ്പത്തിക പ്രകടനം വിപണി ഉറ്റുനോക്കുന്നു. അതുപോലെ എച്ച്.ഡി.എഫ്.സി ലൈഫ് ഇൻഷുറൻസ് കമ്പനി, എച്ച്.ഡി.എഫ്.സി അസറ്റ് മനേജ്മെന്റ് കമ്പനി, ഐ.സി.ഐ.സി. ഐ ലൊംബാർഡ്, ഐ.സി.ഐ.സി.ഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി, യെസ് ബാങ്ക്, എച്ച്.ഡി.ബി ഫിനാൻഷ്യൽ സർവീസസ്, ക്രിസിൽ, ഏഞ്ചൽ വൺ, നുവോകോ വിസ്റ്റാസ് കോർപറേഷൻ, എലിക്കോൺ എൻജിനീയറിങ്, മാസ്റ്റെക്, വി.എസ്.ടി ഇൻഡസ്ട്രീസ്.
ബാബ അംബേദ്കർ ജയന്തി പ്രമാണിച്ച് ഇന്ത്യൻ ഓഹരി വിപണി ചൊവ്വാഴ്ച (ഏപ്രിൽ 14-ന്) അവധിയായിരിക്കും.
യു.എസ് — ഇറാൻ സംഘർഷം (പശ്ചിമേഷ്യയിൽ നിന്നുള്ള വാർത്തകൾ പിന്തുടരുക)
Disclaimer: വിപണിയുടെ ഭാവിഗതിയെ സംബന്ധിച്ച കാഴ്ചപ്പാട് സൂചിപ്പിക്കുന്ന ടെക്നിക്കൽ അനാലിസിസ് പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇവിടെ നൽകിയ ടെക്നിക്കൽ അനാലിസിസ് ഇൻഡിക്കേറ്റർ ഉപയോഗപ്പെടുത്തിയുള്ള ട്രേഡിൽ നിന്നും ഉറപ്പായും ലാഭം കിട്ടുമെന്ന പ്രതീക്ഷവെക്കരുത്. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. പൂർവകാല പ്രകടനം ഭാവിയിൽ ലാഭം നേടിത്തരുമെന്നതിന് ഉറപ്പൊന്നുമല്ല. അതുപോലെ സെബി അംഗീകൃത അനലിസ്റ്റ് പദവി എന്നതും വിപണിയിൽ നിന്നും ലാഭം നേടിത്തരും എന്നതിനുളള ഗ്യാരണ്ടിയല്ല എന്നതും നിക്ഷേപകർ ഓർക്കുക. ഓഹരിയിലോ ഡെറിവേറ്റീവ് കോൺട്രാക്ടുകളിലോ വ്യാപാരം ആരംഭിക്കുന്നതിന് മുൻപ്, ഇതുമായി ബന്ധപ്പെട്ട റിസ്ക് ഘടകങ്ങൾ മനസ്സിലാക്കുക. നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനം നടത്തുകയോ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ മാർഗനിർദേശം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine