എന്‍ആര്‍ഐ നിക്ഷേപകര്‍ക്ക് ഡിമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകള്‍ തുറക്കാം; സേവനവുമായി ജിയോജിത്

പ്രവാസികള്‍ക്ക് ഏതാനും ക്ലിക്കുകളിലൂടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം ആരംഭിക്കാം.
എന്‍ആര്‍ഐ നിക്ഷേപകര്‍ക്ക് ഡിമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകള്‍ തുറക്കാം; സേവനവുമായി ജിയോജിത്
Published on

നോണ്‍ റസിഡന്റ് എക്സ്റ്റേണല്‍ (എന്‍ ആര്‍ ഇ), നോണ്‍ റസിഡന്റ് ഓര്‍ഡിനറി (എന്‍ ആര്‍ ഒ)ബാങ്ക് അക്കൗണ്ട് ഉടമകളായ ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്ക് ലോകത്തെവിടെനിന്നും സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ്സ് ലിമിറ്റഡ് (സി ഡി എസ് എല്‍) മുഖാന്തരം ട്രേഡിംഗ്, ഡിമാറ്റ് അക്കൗണ്ടുകള്‍ ഓണ്‍ലൈനില്‍ ആരംഭിക്കാന്‍ ജിയോജിത് അവസരമൊരുക്കി.

ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറും പാന്‍ കാര്‍ഡും ഉള്ള എന്‍ ആര്‍ ഇ, എന്‍ ആര്‍ ഒ അക്കൗണ്ട് ഉടമകള്‍ക്ക് hello.geojit.com എന്ന  പ്ലാറ്റ്‌ഫോമിലൂടെ  ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും ജിയോജിത്തില്‍ ട്രേഡിംഗ്, ഡിമാറ്റ് അക്കൗണ്ടുകള്‍ ആരംഭിച്ച് ഇന്ത്യന്‍ വിപണിയുടെ വളര്‍ച്ചയില്‍ ഭാഗഭാക്കാകാന്‍ സാധിക്കുമെന്ന് ജിയോജിത്തിന്റെ വൈസ് പ്രസിഡന്റും ചീഫ് ഡിജിറ്റല്‍ ഓഫീസറുമായ ജോണ്‍സ് ജോര്‍ജ് പറഞ്ഞു.

വിദേശത്ത് താമസിക്കുന്ന എന്‍ ആര്‍ ഇ, എന്‍ ആര്‍ ഒ അക്കൗണ്ട് ഉടമകളായ ഇന്ത്യക്കാര്‍ക്കായി സി ഡി എസ് എല്‍ വഴി ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ടുകള്‍ ഓണ്‍ലൈനായി ആരംഭിക്കാനുള്ള സേവനം നല്‍കുന്ന രാജ്യത്തെ പ്രഥമ നിക്ഷേപ സേവന സ്ഥാപനമാണ് ജിയോജിത്. നിലവില്‍, യുഎസിലും കാനഡയിലും ഉള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്കു ഈ സൗകര്യം പ്രയോജനപ്പെടുത്താനാകില്ല. ജിയോജിത് ഫിനാന്‍ഷ്യലിന്റെ അനുബന്ധ സ്ഥാപനമായ ജിയോജിത് ടെക്നോളജീസ് ആണ് ഓണ്‍ലൈന്‍ അക്കൗണ്ട് ഓപ്പണിംഗ് പ്ലാറ്റ്ഫോം വികസിപ്പിച്ചത്.

''സ്റ്റോക്കില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ള പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം അക്കൗണ്ട് തുറക്കുന്നതിലെ കാലതാമസമാണ്. ഓഫ്ലൈനായി ഒരു ട്രേഡിങ്ങ്, ഡീമാറ്റ് അക്കൗണ്ട് തുറക്കാന്‍ കുറച്ച് ദിവസമെടുക്കും, എന്നാല്‍ എല്ലാ രേഖകളും കയ്യിലുണ്ടെങ്കില്‍ ജിയോജിത്തിന്റെ പ്ലാറ്റ്‌ഫോമിലൂടെ അനായാസം അക്കൗണ്ട് തുറക്കാനാകും.

നിക്ഷേപ താല്പര്യമുള്ള പ്രവാസികള്‍ക്ക് ഏതാനും ക്ലിക്കുകളിലൂടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം ആരംഭിക്കാം,'ജിയോജിത് ടെക്നോളജീസ്എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനില്‍ കുമാര്‍ പറഞ്ഞു. ജിയോജിത്തിന് നിലവില്‍ 11 ലക്ഷത്തിലധികം ഇടപാടുകാരുണ്ട്. 61,000 കോടിയിലധികം രൂപയുടെ ആസ്തി കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്. എന്‍ആര്‍ഐ ഇടപാടുകാരുടേതായി മാത്രം 6,000 കോടി രൂപയുടെ ആസ്തി കമ്പനി കൈകാര്യം ചെയ്യുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com