

മഹാശിവരാത്രി ആയതിനാല്‍ നാളെ (ഫെബ്രുവരി 26 ബുധന്‍) ഓഹരി വിപണിക്ക് അവധിയായിരിക്കും. വാരാന്ത്യങ്ങളല്ലാത്ത 2025ലെ ആദ്യ അവധിയാണ് ഇത്. എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും നാളെ വ്യാപാരം ഉണ്ടായിരിക്കുന്നതല്ല. മള്‍ട്ടി കമ്മോഡിറ്റി വിപണിയും മഹാശിവരാത്രി ദിനത്തില്‍ പ്രവര്‍ത്തിക്കില്ല.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അവധികള്‍ വരുന്നത് ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളിലാണ്. മൂന്നു ദിവസം വീതം. മാര്‍ച്ച്, ഓഗസ്റ്റ് മാസങ്ങളില്‍ രണ്ടും ഫെബ്രുവരി, മെയ്, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഒരു ദിവസം വീതവും വിപണി തുറക്കില്ല.
മാര്‍ച്ച് 14 (വെള്ളിയാഴ്ച) - ഹോളി
മാര്‍ച്ച് 31 (തിങ്കളാഴ്ച) - റമദാന്‍
ഏപ്രില്‍ 10 (വ്യാഴാഴ്ച) - മഹാവീര്‍ ജയന്തി
ഏപ്രില്‍ 14 (തിങ്കളാഴ്ച) - അംബേദ്കര്‍ ജയന്തി
ഏപ്രില്‍ 18 (വെള്ളിയാഴ്ച) - ദു:ഖവെള്ളി
മേയ് 1 (വ്യാഴാഴ്ച) - മഹാരാഷ്ട്ര ദിനം
ഓഗസ്റ്റ് 15 (വെളളിയാഴ്ച) - സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 27 (ബുധനാഴ്ച) - ഗണേഷ് ചതുര്‍ഥി
ഒക്ടോബര്‍ 2 (വ്യാഴാഴ്ച) - മഹാത്മ ഗാന്ധി ജയന്തി/ ദസറ
ഒക്ടോബര്‍ 21 (ചൊവ്വാഴ്ച) - ദീപാവലി ലക്ഷ്മി പൂജ
ഒക്ടോബര്‍ 22 (ബുധനാഴ്ച) - ദീപാവലി
നവംബര്‍ 5 (ബുധനാഴ്ച) - ഗുരു നാനാക്ക് ജയന്തി
ഡിസംബര്‍ 25 (വ്യാഴാഴ്ച) - ക്രിസ്തുമസ്
Read DhanamOnline in English
Subscribe to Dhanam Magazine