ജനുവരി 15ന് ഓഹരി വിപണിക്ക് അവധിയാണോ? ഇടപാടുകാർ ഈ വിവരങ്ങൾ അറിഞ്ഞിരിക്കണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രമാണിച്ച് മഹാരാഷ്ട്ര സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്‌
NSE, National Stock Exchange
canva
Published on

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (BMC) ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ 29 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രമാണിച്ച് ജനുവരി 15-ന് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (NSE) സെറ്റില്‍മെന്റ് അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ദിവസം മഹാരാഷ്ട്ര സർക്കാർ പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. എന്നാല്‍ അന്നേ ദിവസം ഓഹരി വിപണിയില്‍ വ്യാപാരം (Trading) പതിവുപോലെ നടക്കുമെന്ന് എക്‌സ്‌ചേഞ്ച് വ്യക്തമാക്കി.

അതായത് ഓഹരി വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. എന്നാല്‍ ആ ദിവസത്തെ ഇടപാടുകളുടെ പണം ലഭിക്കുന്നതോ ഓഹരികള്‍ ഡിമാറ്റ് അക്കൗണ്ടിലേക്ക് മാറുന്നതോ അടുത്ത പ്രവൃത്തി ദിവസമായ ജനുവരി 16-ലേക്ക് മാറും. മഹാരാഷ്ട്രയില്‍ ബാങ്കുകള്‍ക്ക് അവധിയായതിനാല്‍ ഫണ്ട് ട്രാന്‍സ്ഫറുകളിലും ചെക്ക് ക്ലിയറന്‍സുകളിലും കാലതാമസം നേരിടാന്‍ സാധ്യതയുണ്ട്.

ജനുവരി 14, 15 തീയതികളില്‍ നടത്തുന്ന ഇടപാടുകളുടെ സെറ്റില്‍മെന്റ് ജനുവരി 16-നാകും പൂര്‍ത്തിയാകുക. T+0 സെറ്റില്‍മെന്റ് സൗകര്യമുള്ള ഓഹരികള്‍ക്ക് ജനുവരി 15-ന് ഈ സേവനം ലഭ്യമാകില്ലെന്നും എന്‍.എസ്.ഇ അറിയിച്ചു. കറന്‍സി, ഡെറ്റ് സെഗ്മെന്റുകള്‍ക്കും അന്ന് അവധിയായിരിക്കും.

സാധാരണയായി ഇത്തരം പ്രാദേശിക അവധികള്‍ വ്യാപാരത്തെ ബാധിക്കാറില്ലെങ്കിലും സെറ്റില്‍മെന്റ് അവധി വരുന്നതിനാല്‍ വന്‍കിട ഇടപാടുകാര്‍ക്കും ഇന്‍ട്രാഡേ ട്രേഡര്‍മാര്‍ക്കും ഫണ്ട് ലഭ്യതയില്‍ ചെറിയ മാറ്റങ്ങള്‍ അനുഭവപ്പെട്ടേക്കാം. ലിക്വിഡിറ്റിയെ ബാധിക്കാനിടയുള്ളതിനാല്‍ വ്യാപാരികള്‍ ജനുവരി 15-ലെ പൊസിഷനുകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നത് ഉചിതമായിരിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com