ഇന്ത്യൻ നിക്ഷേപകർക്ക് അമേരിക്കൻ ഓഹരികൾ സ്വന്തമാക്കാനുള്ള എളുപ്പവഴി, എന്താണ് എൻ‌.എസ്‌.ഇ IX?

ഒരു വ്യക്തിക്ക് ഒരു സാമ്പത്തിക വർഷം 2,50,000 യുഎസ് ഡോളർ വരെ വിദേശ നിക്ഷേപം നടത്താം
US stocks
Image courtesy: Canva
Published on

ഇന്ത്യൻ നിക്ഷേപകർക്ക് ആപ്പിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ യുഎസ് ഓഹരികളിൽ ഇനി നേരിട്ട് നിക്ഷേപം നടത്താം. എൻ‌എസ്‌ഇ ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് (NSE IX) 'ഗ്ലോബൽ ആക്‌സസ്' എന്ന പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചതോടെയാണ് ഇത് സാധ്യമാകുന്നത്. നിലവിൽ യുഎസ് വിപണിയാണ് ലഭ്യമാക്കിയിട്ടുള്ളതെങ്കിലും അടുത്ത ആറ് മാസത്തിനുള്ളിൽ 30 ലധികം അന്താരാഷ്ട്ര വിപണികൾ ഇതിലൂടെ തുറന്നുനൽകുമെന്ന് എൻ‌എസ്‌ഇ ഐഎക്സ് സിഇഒ വി. ബാലസുബ്രഹ്മണ്യം മണികണ്‍ട്രോളിനോട് പറഞ്ഞു.

പ്രധാന സവിശേഷതകൾ

• ഫ്രാക്ഷണൽ ഇൻവെസ്റ്റിംഗ്: ഉയർന്ന വിലയുള്ള ആഗോള ഓഹരികൾ മുഴുവനായി വാങ്ങുന്നതിന് പകരം അവയെ വിഭജിച്ച ശേഷം ഒരു നിശ്ചിത ഭാഗം മാത്രം (Fractional shares) വാങ്ങാൻ നിക്ഷേപകർക്ക് സാധിക്കും. ഉദാഹരണത്തിന്, 272 ഡോളർ വിലയുള്ള ആപ്പിൾ ഓഹരിയുടെ 5 ഡോളർ മൂല്യമുള്ള ഭാഗം മാത്രം വാങ്ങാൻ ഈ പ്ലാറ്റ്‌ഫോം അനുവദിക്കുന്നു.

• നിക്ഷേപ പരിധി: ആർബിഐയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (LRS) പ്രകാരമാണ് ഈ നിക്ഷേപം നടക്കുന്നത്. ഇതനുസരിച്ച് ഒരു വ്യക്തിക്ക് ഒരു സാമ്പത്തിക വർഷം 2,50,000 യുഎസ് ഡോളർ വരെ വിദേശ നിക്ഷേപം നടത്താം.

• ലളിതമായ നടപടികൾ: ആധാർ, പാൻ കാർഡ് അല്ലെങ്കിൽ ഡിജിലോക്കർ എന്നിവ ഉപയോഗിച്ച് വെറും 30-45 സെക്കൻഡുകൾക്കുള്ളിൽ ഡിജിറ്റൽ കെവൈസി (KYC) പൂർത്തിയാക്കാം. നിക്ഷേപങ്ങൾ ഡോളറിൽ അധിഷ്ഠിതമായിരിക്കും.

ഇക്വിറ്റികളിലും ഇടിഎഫുകളിലും (ETF) മാത്രമേ നിലവിൽ നിക്ഷേപം അനുവദിക്കൂ. എൽആർഎസ് (LRS) ചട്ടങ്ങൾ പ്രകാരം ഡെറിവേറ്റീവുകൾക്കും ക്രിപ്റ്റോ പോലുള്ള ഡിജിറ്റൽ അസറ്റുകൾക്കും അനുമതിയില്ല. ഗിഫ്റ്റ് സിറ്റി (GIFT City) കേന്ദ്രീകരിച്ചുള്ള ഈ സംവിധാനം ഇന്ത്യൻ നിക്ഷേപകർക്ക് ആഗോള വിപണിയിലേക്ക് സുരക്ഷിതമായ കവാടം തുറന്നുനൽകുന്നതാണ്.

NSE IX's ‘Global Access’ platform enabling Indian investors to buy US stocks and ETFs through fractional investing under LRS limits.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com