ജിയോ ഐപിഒ ആവേശവും എൻഎസ്ഇ ഓഹരിയിലെ ഇടിവും: ഇന്ത്യൻ വിപണിയിലെ ലിക്വിഡിറ്റി പരീക്ഷിക്കപ്പെടുകയാണോ?

എൻ.എസ്.ഇ ഓഹരികളുടെ ലോക്ക്-ഇൻ കാലാവധി അവസാനിച്ചതോടെ കൂടുതൽ ഓഹരികൾ വ്യാപാരത്തിന് ലഭ്യമായി; അതേസമയം ജിയോ ഐപിഒയ്ക്ക് ശക്തമായ സബ്‌സ്‌ക്രിപ്ഷൻ ലഭിച്ചത് വിപണിയിലെ ഹ്രസ്വകാല പണലഭ്യതയെ കുറിച്ചും ചോദ്യങ്ങളുയർത്തുന്നു
NSE Share Price Down And Jio IPO Hype Impact
പ്രതീകാത്മക ചിത്രംImage Source: Canva/nseindia.com/jio.com
Published on: 

ആങ്കർ നിക്ഷേപകരുടെ (Anchor Investors) പക്കലുള്ള 50 ശതമാനത്തോളം ഓഹരികളുടെ ലോക്ക്-ഇൻ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്നത്തെ (ഒക്ടോബർ 22) വ്യാപാരത്തിനിടെ എൻ.എസ്.ഇ ഓഹരിയിൽ ഇടിവ്. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ നുവാമ ആൾട്ടർനേറ്റീവ് & ക്വാന്റിട്ടേറ്റീവ് റിസ‌ർച്ച് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഏകദേശം 1.9 കോടി എൻ.എസ്.ഇ ഓഹരികൾ കൂടി വിപണിയിൽ വ്യാപാരത്തിനായി ലഭ്യമായതോടെ, ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എൻ.എസ്.ഇ ഓഹരികൾ കൂപ്പുകുത്തി. 1,785 രൂപയിൽ ഇഷ്യൂ ചെയ്ത എൻ.എസ്.ഇ ഓഹരി ഇന്ന് 1,683 രൂപയിലേക്ക് വരെ താഴ്ന്നു.

അതേസമയം, ജിയോ പ്ലാറ്റ്‌ഫോംസിന്റെ മെ​ഗാ ഐപിഒ (Jio Platforms IPO) നിക്ഷേപകരുടെ ശ്രദ്ധയാകർഷിക്കുകയാണ്. 30,213 കോടി രൂപ സമാഹരിക്കുന്ന ഐപിഒയുടെ രണ്ടാം ദിവസമായ ഇന്ന് ഉച്ചയോടെ തന്നെ, ആകെ അനുവദിക്കുന്ന ഓഹരികളുടെ 4.23 മടങ്ങ് സബ്സ്ക്രിപ്ഷൻ ലഭിച്ചുകഴിഞ്ഞു. ഇത് ഇന്ത്യൻ ഓഹരി വിപണിയിലെ ഹ്രസ്വകാല ലിക്വിഡിറ്റിയെക്കുറിച്ചും (പണലഭ്യത) നിക്ഷേപകരുടെ നിലപാടുകളെക്കുറിച്ചും (positioning) വിവിധ ചോദ്യങ്ങൾ ഉയർത്തുന്നു.

ജിയോ ഐപിഒ എൻഎസ്ഇ ഓഹരിയെ ബാധിച്ചോ?

ഐ.പി.ഒയിലെ ഇഷ്യൂ വിലയിൽ നിന്ന് ഏകദേശം 6 ശതമാനവും, ഏറ്റവും ഉയർന്ന വിലയിൽ (1,878 രൂപ) നിന്ന് 10 ശതമാനവും എൻ.എസ്.ഇ ഓഹരികൾക്ക് ഇടിവുണ്ടായിട്ടുണ്ട്. ലോക്ക്-ഇൻ കാലാവധി അവസാനിച്ചതിനെ തുടർന്ന്, 3,247 കോടി രൂപ മൂല്യമുള്ളതോ അല്ലെങ്കിൽ 1.9 കോടി ഓഹരികൾ വിപണിയിൽ ലഭ്യമായി (free float) എന്നതുകൊണ്ട് അവയെല്ലാം വിൽക്കപ്പെടുമെന്ന് ഉറപ്പില്ലെങ്കിലും, ഇത് സമീപകാലത്തേക്ക് എൻ.എസ്.ഇ ഓഹരികളുടെ ലഭ്യത വർധിക്കുന്നതിനും (supply risk) അതുവഴി വിൽപ്പന സമ്മർദ്ദം ഉണ്ടാകുന്നതിനും കാരണമായേക്കാം.

അതേസമയം, ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒയിൽ 1,065 മുതൽ 1,119 രൂപ വരെയുള്ള വില പരിധിയിൽ (Price band) 27 കോടി പുതിയ ഓഹരികൾ പുറത്തിറക്കിക്കൊണ്ട് (Fresh issue) 30,213 കോടി രൂപ സമാഹരിക്കുന്നു. പ്രൈമറി വിപണിയിലേക്ക് വലിയ തോതിൽ മൂലധനം ആകർഷിക്കാൻ സഹായിച്ച, ആങ്കർ നിക്ഷേപകരിൽ നിന്നും സ്ഥാപന നിക്ഷേപകരിൽ (​Institutional investors) നിന്നുമുള്ള ശക്തമായ ഡിമാൻഡ് ഇതിന് പിന്തുണയേകുന്നു. ഈ രണ്ട് സംഭവങ്ങളും ഒരേസമയം നടക്കുന്നുണ്ടെന്നത് വിപണിയിലെ പണലഭ്യതയെയും (market liquidity) നിക്ഷേപകരുടെ നിലപാടുകളെയും സ്വാധീനിക്കുന്നതിന് സാധ്യതയുണ്ടെന്നാണ് ഒരുവിഭാ​ഗം അനലിസ്റ്റുകളുടെ വിലയിരുത്തൽ.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

NSE shares fell after a major lock-in expiry as Jio Platforms’ IPO attracted strong demand, raising questions about short-term liquidity and investor positioning in India’s equity market.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com