

സ്വര്‍ണവില എക്കാലത്തെയും ഉയരത്തിലെത്തിയതോടെ,? സംസ്ഥാനത്തെ ജുവലറികളില്‍ പഴയ സ്വര്‍ണാഭരണങ്ങളുടെ മറിച്ച് വില്‍പനയും എക്‌സ്‌ചേഞ്ചും കൂടുന്നു. വിറ്റാലോ എക്‌സ്‌ചേഞ്ച് ചെയ്താലോ കൂടുതല്‍ വില കിട്ടുമെന്നതാണ് ഉപഭോക്താക്കളെ ഇതിന് പ്രേരിപ്പിക്കുന്നത്.
പഴയ സ്വര്‍ണാഭരണങ്ങളുടെ മറിച്ച് വില്‍പന മുന്‍വര്‍ഷത്തേക്കാള്‍ 10-15 ശതമാനം കൂടിയെന്നാണ് അനുമാനമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ)? സംസ്ഥാന പ്രസിഡന്റ് അഡ്വ.എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
മറിച്ചുവില്‍പനയിലെ നേട്ടം
കഴിഞ്ഞവര്‍ഷം ജനുവരിയില്‍ പവന്‍ വില 35,?600 രൂപയായിരുന്നു. ജി.എസ്.ടിയും പണിക്കൂലിയുമടക്കം 38,?000 രൂപയെങ്കിലും നല്‍കിയ ഒരു പവന്‍ സ്വര്‍ണാഭരണം ഇപ്പോള്‍ മറിച്ചുവിറ്റാല്‍ വിപണിവിലയായ 44,?000 രൂപയോളം നേടാം. അതായത് 6,?000 രൂപയോളം അധികം.
എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയത് വാങ്ങുമ്പോഴും പുതിയ ആഭരണത്തിന്റെ നികുതിയും പണിക്കൂലിയും കിഴിച്ചാലും നേട്ടം ഉപഭോക്താവിന് തന്നെ. ഇതാണ് വിപണിയില്‍ പഴയ സ്വര്‍ണാഭരണങ്ങളുടെ മറിച്ച് വില്‍പന കൂടാന്‍ കാരണം. ദേശീയതലത്തില്‍ പഴയ സ്വര്‍ണാഭരണങ്ങളുടെ വില്‍പന 25 ശതമാനത്തോളം കൂടിയെന്നാണ് കണക്ക്.
തിളക്കമില്ലാതെ കച്ചവടം
ഈമാസം 18ന് സംസ്ഥാനത്ത് സ്വര്‍ണവില എക്കാലത്തെയും ഉയരത്തിലെത്തിയിരുന്നു. അന്ന് പവന് 44,?280 രൂപയും ഗ്രാമിന് 5,?530 രൂപയുമായിരുന്നു വില. അതായത്,? ഒരു പവന്‍ ആഭരണം വാങ്ങാന്‍ മൂന്ന് ശതമാനം ജി.എസ്.ടിയും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ഉള്‍പ്പെടെ 48,000 രൂപയെങ്കിലും നല്‍കേണ്ടസ്ഥിതി. 43,?000-44,?000 രൂപ നിലവാരത്തില്‍ തുടരുകയാണ് ഇപ്പോഴും വില.
വില സംബന്ധിച്ച് ആശങ്കയുള്ളതിനാല്‍ സംസ്ഥാനത്ത് പുതിയ ആഭരണ വില്‍പന നിര്‍ജീവമാണെന്ന് വ്യാപാരികള്‍ പറയുന്നു. എച്ച്.യു.ഐ.ഡി (ഹോള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍)? സംബന്ധിച്ച ആശയക്കുഴപ്പവും ഉപഭോക്താക്കളെ വിപണിയില്‍ നിന്ന് അകറ്റുന്നുണ്ട്.സാധാരണ ദിവസങ്ങളില്‍ കേരളത്തില്‍ ശരാശരി 150-200 കോടി രൂപയുടെ സ്വര്‍ണാഭരണ വില്‍പന നടക്കാറുണ്ട്. ഇപ്പോള്‍ ഇതിന്റെ പാതിയില്‍ താഴെയാണ് കച്ചവടം.
Read DhanamOnline in English
Subscribe to Dhanam Magazine