വില്‍ക്കണോ കാത്തിരിക്കണോ? ഇന്ത്യാ-പാക് സംഘര്‍ഷം ഓഹരി വിപണിയെ എങ്ങനെ ബാധിക്കും? നിക്ഷേപകര്‍ ചെയ്യേണ്ടതെന്ത്?

വിപണിയെ അലട്ടുന്ന പ്രശ്‌നമാണെങ്കിലും വലിയ നഷ്ടത്തിലേക്ക് പോകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്
indian jets stock market charts investor looking into a laptop
Canava AI
Published on

പാക് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പുതിയ തലത്തിലേക്ക്. സൈനിക, ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കി ഭീകരരെ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് എന്തുമാറ്റമുണ്ടാകുമെന്നും നിക്ഷേപകര്‍ എങ്ങനെ പ്രതികരിക്കണമെന്നുമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ വലിയ തോതില്‍ ബാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. എന്നാലും ഇന്ന് ഇരുസൂചികകളും ചാഞ്ചാട്ടത്തിലാണ്.

വിപണിയെ എങ്ങനെ ബാധിക്കും

ഇന്ത്യ-പാക് സംഘര്‍ഷം വിപണിയെ അലട്ടുന്ന പ്രശ്‌നമാണെങ്കിലും വലിയ നഷ്ടത്തിലേക്ക് പോകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. പാക്കിസ്ഥാന് തിരിച്ചടിക്കാന്‍ അവസരം നല്‍കാതെയാണ് ഇന്ത്യന്‍ പ്രത്യാക്രമണം. സൈനിക കേന്ദ്രങ്ങള്‍ ഒഴിവാക്കി ഭീകരകേന്ദ്രങ്ങളില്‍ മാത്രം ആക്രമണം നടത്തിയത് തുടര്‍ ആക്രമണങ്ങളില്‍ ഇന്ത്യക്ക് താത്പര്യമില്ലെന്നതിന്റെ സൂചനയാണ്. എന്നാല്‍ പാകിസ്ഥാന്‍ തിരിച്ചടിക്കാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. ചെറിയ തോതിലുള്ള പ്രത്യാക്രമണം ഉണ്ടായേക്കാം. അങ്ങനെ വന്നാല്‍ പ്രതിരോധിക്കുമെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വലിയ തോതിലുള്ള പ്രത്യാക്രമണം നടത്താന്‍ നിലവിലെ പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്നും വിദഗ്ധര്‍ പറയുന്നു.

ചരിത്രം പറയുന്നതെന്ത്?

ഇന്ത്യയിലെ പ്രാദേശിക വിപണി ശക്തമാണെന്നതിനാല്‍ ആഗോള പ്രശ്‌നങ്ങളും വളരെ വേഗത്തില്‍ ബാധിക്കും. 1999ലെ കാര്‍ഗില്‍ യുദ്ധത്തിലും ഇത് പ്രകടമായിരുന്നു. അന്ന് 0.8 ശതമാനമാണ് വിപണി ഇടിഞ്ഞത്. എന്നാല്‍ 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ സെന്‍സെക്‌സ് 400 പോയിന്റും നിഫ്റ്റി 100 പോയിന്റും നേട്ടത്തിലായിരുന്നു. 2019ലെ പുല്‍വാമ ആക്രമണത്തിന് പിന്നാലെ വിപണി നഷ്ടത്തിലുമായി. നഷ്ടത്തിലായതിന് പിന്നാലെ വിപണി പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നെന്നും ചരിത്രം പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ചൈന ഇടപെടാത്തിടത്തോളം ഇന്ത്യന്‍ വിപണിയില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

നിക്ഷേപകര്‍ എന്തു ചെയ്യണം

വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ സാന്ദര്‍ഭികമാണെന്ന് മനസിലാക്കി പരിഭ്രാന്തരാകാതെ ഇരിക്കുകയാണ് ആദ്യം വേണ്ടത്. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളേക്കാള്‍ ലാര്‍ജ് ക്യാപ് ഓഹരികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതും ഉചിതമാണെന്ന് ചില നിരീക്ഷകര്‍ പറയുന്നു. വ്യത്യസ്ത സെക്ടറുകളിലും പ്രാദേശിക വിപണിയില്‍ കേന്ദ്രീകരിക്കുന്ന മേഖലകളിലും കൂടുതല്‍ ശ്രദ്ധവേണം. ചാഞ്ചാട്ടത്തിന്റെ സമയങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ബാങ്കിംഗ് പോലുള്ള സെക്ടറുകള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും വിദഗ്ധര്‍ പറയുന്നു. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പരിഭ്രാന്തരായി ഓഹരി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Rising tensions from Operation Sindoor may trigger volatility in Indian stock markets—here's what investors need to know and how to manage risks

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com