

ഇന്ത്യയിലെ സ്വർണവായ്പാ വിപണി ആറു മാസത്തിനകം 15 ലക്ഷം കോടി രൂപയുടേതാകും. ഇത്രയും വിപുലമായൊരു വിപണിക്ക് ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നായിരുന്നു നേരത്തെ പ്രവചനം. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ (NBFC) മുന്നിൽക്കയറാൻ ബാങ്കുകൾ മത്‌സരം ശക്തമാക്കിയ സാഹചര്യത്തിലാണ് മാറ്റം.
സ്വർണത്തിന്റെ പൊള്ളിക്കുന്ന വിലക്കയറ്റം മറ്റൊരു കാരണം. അടുത്ത സാമ്പത്തിക വർഷം സ്വർണവായ്പ വിപണി 18 ലക്ഷം കോടി രൂപയുടേതാകുമെന്നും ഇൻവെസ്റ്റ്‌മെൻറ് ഇൻഫർമേഷൻ ആൻറ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി വിലയിരുത്തുന്നു.
സ്വർണവായ്പാ രംഗത്ത് ബാങ്കുകളുടെ വിപണി വിഹിതം 82 ശതമാനമായി വർധിച്ചിട്ടുണ്ട്. ബാങ്കുകളുടെ പക്കലുള്ള സ്വർണപണയത്തിന്റെ അളവ് അഞ്ചു വർഷത്തിനിടയിൽ 26 ശതമാനം കണ്ട് വർധിച്ചു. എന്നാൽ എൻ.ബി.എഫ്.സികളുടെ കാര്യത്തിൽ വളർച്ച 20 ശതമാനമാണ്.
2025 മാർച്ചിലെ കണക്കു പ്രകാരം രാജ്യത്ത് പണയം വെച്ചിരിക്കുന്ന സ്വർണം 11.8 ലക്ഷം കോടിയുടേതാണ്. എൻ.ബി.എഫ്.സികളുടെ പക്കലുള്ളത് ഇതിൽ 2.4 ലക്ഷം കോടിയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine