പരദീപ് ഫോസ്‌ഫേറ്റ്‌സ് ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്തത് 1.75 തവണ, ലിസ്റ്റിംഗില്‍ പ്രതീക്ഷിക്കുന്നതെന്ത്?

ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്
delhivery ipo latest news and subscription
Published on

ഇന്ത്യയിലെ പ്രമുഖ ഫെര്‍ട്ട്ലൈസര്‍ കമ്പനിയായ പരദീപ് ഫോസ്ഫേറ്റ്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന സബ്‌സ്‌ക്രൈബ് ചെയ്തത് 1.75 തവണ. 26,86,76,858 ഓഹരികളുടെ ഇഷ്യു വലുപ്പത്തിനെതിരായി നിക്ഷേപകര്‍ 47,02,00,150 ഓഹരികള്‍ ബുക്ക് ചെയ്തതിനാല്‍, പരദീപ് ഫോസ്ഫേറ്റ്സ് ഐപിഒയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ ഐപിഒയ്ക്ക് മികച്ച പിന്തുണ നല്‍കി. 1,501 കോടി രൂപ സമാഹരിക്കുമെന്ന് കരുതുന്ന പാരദീപ് ഫോസ്‌ഫേറ്റ്‌സ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ് ഒരു ഇക്വിറ്റി ഷെയറിന് 39 - 42 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.

പരദീപ് ഫോസ്‌ഫേറ്റ്‌സ് ഐപിഒയുടെ (Paradeep Phosphates IPO) ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ഇന്നലത്തെ മൂന്ന് രൂപയില്‍ തന്നെയാണ്. അതായത് പരദീപ് ഫോസ്‌ഫേറ്റ്‌സ് ഐപിഒ ലിസ്റ്റിംഗ് ഏകദേശം 45 രൂപ (42 രൂപ + 3 രൂപ) ആയിരിക്കുമെന്ന് ഗ്രേ മാര്‍ക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇത് പരദീപ് ഫോസ്‌ഫേറ്റ്‌സ് പ്രൈസ് ബാന്‍ഡ് വിലയേക്കാള്‍ ഏഴ് ശതമാനം കൂടുതലാണ്. മെയ് 27നാണ് പരദീപ് ഫോസ്‌ഫേറ്റ്‌സ് ലിസ്റ്റ് ചെയ്യുന്നത്. എന്‍എസ്ഇയിലും ബിഎസ്ഇയിലും ഓഹരി ലിസ്റ്റ് ചെയ്യും.

ഐപിഒയിലൂടെ (Paradeep Phosphates) കേന്ദ്രസര്‍ക്കാര്‍ കമ്പനിയിലെ മുഴുവന്‍ അഥവാ 19.55 ശതമാനം ഓഹരികളും (118,507,493 ഓഹരികള്‍) ഓഫ്‌ലോഡ് ചെയ്യും. പരദീപ് ഫോസ്ഫേറ്റിലെ ബാക്കി 80.45 ശതമാനം പങ്കാളിത്തവും ZMPPLന് ആണ്. ആക്സിസ് ക്യാപിറ്റല്‍, ഐസിഐസിഐ സെക്യൂരിറ്റീസ്, ജെഎം ഫിനാന്ഷ്യല്, എസ്ബിഐ ക്യാപിറ്റല് മാര്ക്കറ്റ്സ് എന്നിവരാണ് ഐപിഒ യുടെ ബുക്ക് റണ്ണിങ്ങ് ലീഡ് മാനേജര്‍മാര്‍.

1981ല്‍ സ്ഥാപിതമായ, പരദീപ് ഫോസ്ഫേറ്റ്സ് ലിമിറ്റഡ് പ്രാഥമികമായി ഡി-അമോണിയം ഫോസ്ഫേറ്റ് (ഡിഎപി), എന്‍പികെ രാസവളങ്ങള്‍ തുടങ്ങിയ വളങ്ങളുടെ നിര്‍മ്മാണം, വ്യാപാരം, വിതരണം, വില്‍പ്പന എന്നിവയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക ഗോവയിലെ രാസവള നിര്‍മാണ കേന്ദ്രം ഏറ്റെടുക്കുന്നതിനും കടം തിരിച്ചടയ്ക്കുന്നതിനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായാണ് വിനിയോഗിക്കുക. ഒഡീഷയിലെ ഭുനേശ്വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 'ജയ് കിസാന്‍ - നവരത്‌ന', 'നവരത്‌ന' തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് കീഴിലാണ് കമ്പനി വളങ്ങള്‍ വിപണനം ചെയ്യുന്നത്.

2021 ഡിസംബര്‍ 31-ന് അവസാനിച്ച ഒമ്പത് മാസ കാലയളവില്‍ കമ്പനി 362.7 കോടി രൂപയുടെ ലാഭമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2021 സാമ്പത്തിക വര്‍ഷത്തെ ലാഭം 223 കോടി രൂപയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com