പരസ് ഡിഫെന്‍സ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജീസ് ഐപിഒ ഉടന്‍; പ്രൈസ് ബാന്‍ഡും വിവരങ്ങളുമറിയാം

മുംബൈ ആസ്ഥാനമായ പരസ് ഡിഫെന്‍സ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജീസ് ലിമിറ്റഡ് ഐപിഓയ്ക്ക് ഒരുങ്ങുന്നു. സെപ്റ്റംബര്‍ 21 ന് ആപിഒ സബ്‌സ്‌ക്രിപ്ഷനായി തുറക്കും. സെപ്റ്റംബര്‍ 23 വരെയാകും സബ്‌സ്‌ക്രിപ്ഷന്‍.

165 രൂപ മുതല്‍ 175 രൂപവരെയായിരിക്കും പ്രൈസ്ബാന്‍ഡ്. ലോട്ട് വിവരങ്ങള്‍ കമ്പനി ഉടന്‍ പുറത്തുവിടും. 140.60 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യുവും 1.72 ദശലക്ഷം വരുന്ന ഓഹരി മഉടമകളുടെയും പ്രൊമോട്ടര്‍മാരുടെയും സ്‌റ്റോക്കുകളുടെ ഓഫര്‍ ഫോര്‍ സെയിലും അടങ്ങുന്നതാകും ഐപിഒ.
170.70 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഐപിഓ നടക്കുന്നതെങ്കിലും പ്രീ ഐപിഓ പ്ലേസ്‌മെന്റിലൂടെ 34.402 കോടിരൂപ ഇക്വിറ്റി ഷെയറുകളുടെ കൈമാറ്റത്തിലൂടെ കമ്പനി സ്വന്തമാക്കിയിരുന്നു. ഒക്‌റ്റോബര്‍ ഒന്നിനാകും ഓഹരിവിപണിയില്‍ കമ്പനി ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നത്.
ഡിഫന്‍സ്, സ്‌പേസ് ഒപ്റ്റിക്‌സ്, ഡിഫന്‍സ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോ മാഗ്‌നറ്റിക് പള്‍സ് (ഇഎംപി), പ്രതിരോധ മേഖലയിലെ നാല് പ്രധാന വിഭാഗങ്ങളെ പരിപാലിക്കുന്ന, വൈവിധ്യമാര്‍ന്ന ഡിഫന്‍സ്, സ്‌പേസ് എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും രൂപകല്‍പ്പന, വികസനം, നിര്‍മ്മാണം, പരീക്ഷണം എന്നിവയില്‍ ഏര്‍പ്പെട്ടിട്ടുള്ള ആഗോള തലത്തില്‍ ശ്രദ്ധ നേടി മുന്നേറുന്ന കമ്പനിയാണ് പരസ് ഡിഫെന്‍സ്.


Related Articles

Next Story

Videos

Share it