Begin typing your search above and press return to search.
പരസ് ഡിഫന്‍സ് ഐപിഒയ്ക്ക് മികച്ച പ്രതികരണം; പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്തത് മിനിറ്റുകള്‍ക്കകം
ഇന്ന് സബ്‌സ്‌ക്രിപ്ഷനായി തുറന്ന പരസ് ഡിഫന്‍സ് ഐപിഓയ്ക്ക് (പ്രാരംഭ പബ്ലിക് ഓഫറിംഗ്) മികച്ച പ്രതികരണം. സബ്‌സ്‌ക്രിപ്ഷനായി തുറന്ന സെപ്റ്റംബര്‍ 21 രാവിലെ തന്നെ ഓഹരികള്‍ പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. മിനിറ്റുകള്‍ക്കകമാണ് ഇത് രേഖപ്പെടുത്തിയത്.
സെപ്റ്റംബര്‍ 23 ന് അവസാനിക്കുന്ന പരസ് ഡിഫന്‍സ് ഐപിഒ യിലൂടെ 171 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതി ഇട്ടിരിക്കുന്നത്. 165-175 രൂപവരെയാണ് ഓഹരികളുടെ പ്രൈസ് ബാന്‍ഡ്. േ്രഗ മാര്‍ക്കറ്റില്‍ 210 രൂപ പ്രമീയം വിലയ്ക്കാണ് ഓഹരികള്‍ ലഭ്യമായിട്ടുള്ളത്.
ലേലത്തില്‍ പങ്കെടുക്കുന്നവര്‍ പബ്ലിക് ഇഷ്യുവിനായി ലോട്ടുകളായി അപേക്ഷിക്കേണ്ടതുണ്ട്, ഒരു ലോട്ടില്‍ ചുരുങ്ങിയത് 85 ഷെയറുകള്‍ക്കായി അപേക്ഷിച്ചിരിക്കണം. ഒരാള്‍ക്ക് പരമാവധി 13 ലോട്ടുകള്‍ക്കായി ലേലം വിളിക്കാം. അതായത് ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി 14,875 രൂപ ( 175 X 85) ആണ്. ഒരു ബിഡറിന് അനുവദിച്ചിട്ടുള്ള പരമാവധി നിക്ഷേപ പരിധി 1,93,375 രൂപയുടെ ഓഹരികളുമാണ്.
സെപ്റ്റംബര്‍ 28 ആണ് അലോട്ട്‌മെന്റ് തീയതി. എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഒക്‌റ്റോബര്‍ 1 ആണ് പ്രതീക്ഷിക്കുന്ന ലിസ്റ്റിംഗ് തീയതി.
ഡിഫന്‍സ്, സ്പേസ് ഒപ്റ്റിക്സ്, ഡിഫന്‍സ് ഇലക്ട്രോണിക്സ്, ഇലക്ട്രോ മാഗ്നറ്റിക് പള്‍സ് (ഇഎംപി), പ്രതിരോധ മേഖലയിലെ നാല് പ്രധാന വിഭാഗങ്ങളെ പരിപാലിക്കുന്ന, വൈവിധ്യമാര്‍ന്ന ഡിഫന്‍സ്, സ്പേസ് എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും രൂപകല്‍പ്പന, വികസനം, നിര്‍മ്മാണം, പരീക്ഷണം എന്നിവയില്‍ ഏര്‍പ്പെട്ടിട്ടുള്ള ആഗോള തലത്തില്‍ ശ്രദ്ധ നേടി മുന്നേറുന്ന കമ്പനിയാണ് പരസ് ഡിഫന്‍സ്.
Next Story
Videos