പേടിഎം ഐപിഒ ഇന്ന്; നിക്ഷേപിക്കും മുമ്പ് അറിയേണ്ട 7 കാര്യങ്ങള്‍

പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് ഇന്ന് തങ്ങളുടെ പ്രാഥമിക ഓഹരി വില്‍പ്പന ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യ കാത്തിരുന്ന, ഇതുവരെയുള്ള ഏറ്റവും വലിയ ഐപിഒ ആണ് പേടിഎമ്മിന്റേത്. ഇഷ്യുവലുപ്പവും പേടിഎം കമ്പനിയുടെ വളര്‍ച്ചാ സാധ്യതകളും തന്നെയാണ് ഇതിന് കാരണം. താല്‍പര്യമുള്ളവര്‍ക്ക് പേടിഎം മണി വഴിയും ഓഹരികള്‍ക്കായി അപേക്ഷിക്കാം.

നിക്ഷേപിക്കും മുമ്പ് അറിയാം പേടിഎം ഐപിഓയെക്കുറിച്ചുള്ള 7 കാര്യങ്ങള്‍
1. നവംബര്‍ 8 ന് തുടങ്ങുന്ന ഐപിഒ നവംബര്‍ 10 വരെ തുടരും.
2. 18,300 കോടി രൂപയാണ് ഇഷ്യു വലുപ്പം. 8300 കോടിയുടെ പുതിയ ഓഹരികളും 10000 കോടിയുടെ ഓഫര്‍ ഫോര്‍ സെയ്‌ലും അടങ്ങുന്നതാണിത്.
3. ഓഹരിയൊന്നിന് 2,080 മുതല്‍ 2,150 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.
4. ഏറ്റവും കുറഞ്ഞ ബിഡ് ലോട്ട് സൈസ് 6 ഇക്വിറ്റി ഷെയറുകളിലും അതിന്റെ ഗുണിതങ്ങളുമാണ്. റീറ്റൈയ്ല്‍ നിക്ഷേപകര്‍ക്ക് ഒരു ലോട്ടിന് കുറഞ്ഞത് 12,900 രൂപയും അവരുടെ പരമാവധി നിക്ഷേപം 15 ലോട്ടുകള്‍ക്ക് 1,93,500 രൂപയും ആയിരിക്കും.
5. ചൈനയുടെ ആലിബാബ ഗ്രൂപ്പ് പേടിഎമ്മിന്റെ ഐപിഒ പരമാവധി പ്രയോജനപ്പെടുത്തും. അതിന്റെ അനുബന്ധ സ്ഥാപനങ്ങളായ ANT ഗ്രൂപ്പും Alibaba.com ഉം 5,488 കോടി രൂപയുടെ (ഏകദേശം 733 ദശലക്ഷം ഡോളര്‍ ) ഓഹരികള്‍ മൊത്തത്തില്‍ വില്‍ക്കും. ഇത് പോടിഎം ഐപിഓ വലുപ്പത്തിന്റെ ഏകദേശം 30% ആണ്.
6. പേടിഎം ഉടമ, വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ്മ പേടിഎം ഐപിഒയില്‍ 402 കോടി രൂപയുടെ (53 മില്യണ്‍ ഡോളര്‍) ഓഹരികള്‍ വില്‍ക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്.
7. ഓഫറിന്റെ 75 ശതമാനം വരെ യോഗ്യതയുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയര്‍മാര്‍ക്കും 15 ശതമാനം നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കും ബാക്കി 10 ശതമാനം റീറ്റൈയ്ല്‍ നിക്ഷേപകര്‍ക്കുമാണ്.
പേടിഎം മണിയിലൂടെ അപേക്ഷിക്കാം :-
1. പേടിഎം മണി ആപ്പ് ലോഗിന്‍ ചെയ്യുക
2. ഐപിഒ സെക്ഷന്‍ ക്ലിക്ക് ചെയ്യുക
3. ഐപിഒ തെരഞ്ഞെടുക്കുക.
4. ബിഡ്ഡിങ്ങിനായി ക്വാണ്ടിറ്റി, തുക തുടങ്ങിയ വിശദാംശങ്ങള്‍ ചേര്‍ക്കുക.
5. യുപിഐ ഐഡി നല്‍കി അപേക്ഷ പൂര്‍ത്തിയാക്കാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it